S Balakrishnan

“ഉന്നം മറന്നു തെന്നിപ്പറന്ന“...“ഏകാന്തചന്ദ്രികേ“..“നീർപ്പളുങ്കുകൾ“..ഒരു പക്ഷേ മലയാളികൾ എന്നും ഓർത്തുവെക്കാനിഷ്ടപ്പെടുന്ന സിദ്ധിക്ക് ലാൽ ചിത്രങ്ങളിലെ സൂപ്പർ ഹിറ്റായ പാട്ടുകൾ ഒരുക്കിയ സംഗീത സംവിധായകനേ മാത്രം അധികമാർക്കും അറിയില്ല.പുല്ലാങ്കുഴൽ വിദഗ്ദനായ എസ് ബാലകൃഷ്ണനാണദ്ദേഹം.സംഗീത രംഗത്ത് പുല്ലാങ്കുഴൽ കച്ചേരികളിലൂടെ സജീവമായ ബാലകൃഷ്ണൻ മദ്രാസ് ഫിൽഹാർമോണിക് & കോറൽ സൊസൈറ്റിയിൽ കഴിഞ്ഞ 25 വർഷമായി അംഗം കൂടിയാണ്.ഒട്ടേറെ ഹിറ്റ്ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചുവെങ്കിലും “ആകാശത്തിലെ പറവകൾ “ എന്ന സിനിമക്ക് ശേഷം മലയാള സിനിമാരംഗത്ത് നിന്ന് വളരെക്കാലമായി വിട്ടുനിന്നു.

ഈസ്റ്റ് കോസ്റ്റ് വിജയന്റെ പുതിയ ചിത്രമായ “മൊഹബ്ബത്തിൽ” ഗാനങ്ങൾ ഒരുക്കിക്കൊണ്ട് അദ്ദേഹം വീണ്ടും സംഗീത സംവിധാന രംഗത്ത് സജീവമാവുകയാണ്.