Vaali
വാലി എന്ന പേരിലറിയപ്പെടുന്ന ടി എസ് രംഗരാജന്‍ 1931 ഒക്ടോബര്‍30 ന് ശ്രീരംഗത്താണ് ജനിച്ചത്. കവി, ഗാനരചയിതാവ് എന്നിവയ്ക്കു പുറമേ ഹേ റാം, പാര്‍ത്താലേ പരവേശം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട് വാലി. തമിഴ് ചലച്ചിത്രങ്ങള്‍ക്കുവേണ്ടി ഏറ്റവുമധികം ഗാനങ്ങള്‍ എഴുതി എന്ന റെക്കോഡ് വാലിയുടെ പേരിലാണ്. അവതാര പുരുഷന്‍, പാണ്ഡവര്‍ ഭൂമി, രാമാനുജ കാവ്യം, കൃഷ്ണവിജയം, കലൈഞ്ജര്‍ കാവ്യം തുടങ്ങിയ പുസ്തകങ്ങളും തമിഴ് ഭാഷയ്ക്ക് വാലിയുടെ വകയായി ലഭിച്ചിട്ടുണ്ട്. മണിച്ചിത്രത്താഴ് എന്ന മലയാളചിത്രത്തിലെ "ഒരു മുറൈ" എന്ന ഗാനം വാലിയുടെ തൂലികയില്‍ നിന്നും പിറന്നു വീണതാണ്.
നിത്യദാരിദ്ര്യത്തിന്‍റ്റെ ആകുലതകള്‍ വാലിയെ ആത്മഹത്യാശ്രമത്തിലേക്കുപോലും നയിച്ചിട്ടുണ്ട്. കവിഞ്ജര്‍ കണ്ണദാസന്‍ എഴുതിയ:
ഉനക്കും കീഴെ ഉള്ളവര്‍ കോടി
നിനൈയ്ത്തു പാരൂ നിമ്മതി
(There are millions of people worse than you
Think about it and seek peace)
എന്ന വരികള്‍ വാലിയെ വീണ്ടും ജീവിതത്തിലേയ്ക്കു തിരിച്ചു കൊണ്ടുവന്നു. പതിനായിരത്തിലേറെ ഗാനങ്ങള്‍ വാലി എഴുതിയിട്ടുണ്ട്.