Pichathi kuttappan
തന്നെ ശിക്ഷിച്ച പോലീസ് ഇൻസ്പെക്ടരുടെ കുട്ടിയെ കടത്തിക്കൊണ്ടുപോയി അവനെകോണ്ട് അവന്റെ അച്ഛനെ കൊന്നു പ്രതികാരം ചെയ്യാൻ ശപഥം ചെയ്ത ഒരു കുറ്റവാളി. അവന്റെ മരണ ശേഷം തന്റെ അച്ഛനാണെന്നറിയാതെ കൊല്ലാൻ ഒരുങ്ങുന്ന മകൻ. പിന്നീട് എന്ത് സംഭവിച്ചു. അതാണ് പിച്ചാത്തി കുട്ടപ്പൻ പറയുന്ന കഥ
കഥ സംഗ്രഹം
ലേഖ (പ്രമീള ) യും കൂട്ടുകാരികളും ഒരു പിക്നിക്കിന് വന്നപ്പോൾ അവരെ ഒരു അപകടത്തിൽ നിന്നും രക്ഷിച്ചതും, അവരുടെ കാർ ബ്രേക്ക് ഡൌൺ ആയപ്പോൾ അത് റിപ്പയർ ചെയ്ത് ന്യയമായ കൂലി മാത്രം വാങ്ങി അവരെ സഹായിച്ചതും ആ നാട്ടിൽ പിച്ചാത്തി കുട്ടപ്പൻ എന്നറിയപ്പെടുന്ന കുട്ടപ്പൻ (നസീർ ).
അസുഖം ബാധിച്ചു കിടക്കുന്ന അച്ഛൻ വേലപ്പൻ(മഞ്ചേരി ചന്ദ്രൻ )മാത്രമേ കുട്ടപ്പന് ഈ ലോകത്തിൽ ഉള്ളു.
ചെയ്യാത്ത കുറ്റത്തിന് നിരപരാധിയായ തന്നെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ച ജയിൽ സൂപ്രണ്ട് രാജൻ നായരോട് (പി കെ എബ്രഹാം ) പ്രതികാരം ചെയ്യാനായി വേലപ്പൻ അയാളുടെ ആറ് വയസ്സ്കാരൻ മൂത്തമകൻ രവിയെ കടത്തികൊണ്ടു പോയി. കൊല്ലാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും അവനെ വളർത്തി അവനെക്കൊണ്ട് അവന്റെ അച്ഛനെ കൊല്ലണമെന്ന് വേലപ്പൻ തീരുമാനിച്ചു. ആ മകൻ ആണ് പിച്ചാത്തി കുട്ടപ്പൻ.. പക്ഷെ കുട്ടപ്പന് സത്യം അറിയില്ല. രാജൻ നായരുടെ ഫോട്ടോ അവൻ കുട്ടപ്പനെ കാട്ടി. ഇയാൾ നമ്മുടെ ശത്രുവാണ്. നീ അവനെ കൊല്ലണം. മരിക്കുന്നതിന് മുൻപ് വേലപ്പൻ അവനോട് പറഞ്ഞു. നായരും അയാളുടെ കുഞ്ഞും ഉള്ള ഫോട്ടോയും കയ്യിൽ പിടിച്ച് കൂട്ടുകാരൻ പാച്ചനോടൊപ്പം( ബഹദൂർ ) നായരെത്തേടി അവൻ നായരുടെ നാട്ടിൽ വന്നു ചേരുന്നു
അവിടെ ചന്തയിൽ ചെറു കച്ചവടകാർക്ക് കൂടിയ പലിശയിൽ പണം കടം കൊടുക്കുന്ന രാമൻ മുതലാളി ( ജോസ് പ്രകാശ് ) യുടെ കയ്യാൾ പപ്പനുമായി ( പൂജപ്പുര രവി) കുട്ടപ്പൻ ഏറ്റുമുട്ടി. ചെറു കച്ചവടക്കാരെ സഹായിക്കാൻ അവൻ പലിശ ഇല്ലാതെ ധന സഹായം അവർക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് രാമൻ മുതലാളിയെ കോപാകുലനാക്കി. അവൻ ആൾക്കാരെയും കൂട്ടി കുട്ടപ്പനെ താക്കീത് നൽകാൻ പോയി. പക്ഷെ കുട്ടപ്പൻ മുതലാളിയുടെ ആൾക്കാരെ തല്ലി ഓടിച്ചു
വേലപ്പൻ, രാജൻ നായർക്ക് ഒരു കത്ത് അയച്ചിരുന്നു . അയാളുടെ മകനെ കടത്തിയത് താനാണെന്നും അവനെക്കൊണ്ട് പ്രതികാരം ചോദിക്കുമെന്നും എഴുതിയിരുന്നു. കൂടെ കുട്ടിയുടെ ഒരു ഫോട്ടോയും. രാജനും കുടുംബവും ആ മകനെയും പ്രതീക്ഷിച്ച് കഴിയുന്നു. ഭാര്യ സരസ്വതി (സുകുമാരി ) എന്നും ആ ഫോട്ടോ നോക്കി കരയും. അവരുടെ രണ്ടാമത്തെ മകൻ രഘു ( ജയൻ ) ആ നാട്ടിലെ പോലീസ് ഇൻസ്പെക്ടർ ആണ്. അവനും ജ്യേഷ്ഠനെ അന്വേഷിക്കുന്നുണ്ട്. രാജന്റെ കുടുംബ സുഹൃത്തും ബിസിനസ്കാരനുമായ നമ്പ്യാർ (ഗോവിന്ദൻ കുട്ടി ) തന്റെ മകൾ ലേഖയെ രഘുവിന് വിവാഹം ചെയ്തു നൽകാൻ തീരുമാനം എടുത്തു കഴിഞ്ഞു.
രാമന്റെ ആൾക്കാർ,ചന്തയിൽ, കത്തിക്ക് ചാണ പിടിച്ചു ജീവിക്കുന്ന തങ്കമ്മയെ(ശരദ) ഉപദ്രവിക്കാൻ ശ്രമിക്കുമ്പോൾ അവിടെ എത്തിയ കുട്ടപ്പൻ അവളെ രക്ഷിക്കുന്നതോടൊപ്പം അവർ തമ്മിൽ അടുക്കുകയും ചെയ്യുന്നു, അത് ക്രമേണ വിവാഹത്തിൽ കലാശിക്കുന്നു.
അമ്പലത്തിൽ തൊഴുതു മടങ്ങുന്ന സരസ്വതി ഒരു വാഹനാപകടത്തിൽ പെട്ടു. അത് കണ്ട കുട്ടപ്പൻ അവരെ ആശുപത്രിയിൽ എത്തിച്ചു അവർക്ക് രക്തം നൽകി ബോധം തെളിയുന്നത് വരെ കാത്തിരുന്നു. അവരോട് വിട പറഞ്ഞ ശേഷം അവൻ പോയി. രാജൻ നായരും രഘുവും ആശുപത്രിയിൽ വന്നപ്പോൾ കുട്ടപ്പൻ അവിടെ ഉണ്ടായിരുന്നില്ല.
രാമൻ മുതലാളിക്ക് നമ്പ്യരുടെ സ്വത്തിലും മകൾ ലേഖയിലും ഒരു നോട്ടം ഉണ്ടായിരുന്നു.. ഒരു ദിവസം ഒരു വസ്തു വാങ്ങാൻ വലിയ ഒരു തുക ക്യാഷ് ആയി നമ്പ്യർ കൊണ്ടുപോകുന്നു എന്നത് ആ സമയം ആ വീട്ടിൽ പോയ രാമൻ മുതലാളി മനസ്സിലാക്കി
അവൻ വഴിയിൽ നമ്പ്യരെ ആക്രമിച്ച് പണം തട്ടിയെടുത്ത ശേഷം നമ്പ്യരെ കുത്തി കൊല്ലുന്നു. അത് കാണാനിടയായ കുട്ടപ്പൻ രാമനുമായി ഏറ്റുമുട്ടി പക്ഷെ അവൻ രക്ഷപെട്ടു.നമ്പ്യരെ ആ കാറിൽ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുമ്പോൾ, രാമൻ പോലീസിനെ അറിയിച്ചതനുസരിച്ച് പോലീസ് കുട്ടപ്പനെ അറസ്റ്റ് ചെയ്യുന്നു. എന്നാൽ കുട്ടപ്പൻ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട് രാമനെ അവന്റെ വീട്ടിൽ പോയി താക്കീത് ചെയ്തു.
കൊലപാതക കുറ്റത്തിന് പോലീസ് കുട്ടപ്പനെ തിരയാൻ തുടങ്ങി. ഒരിക്കൽ അവൻ പോലീസിൽ നിന്നും രക്ഷപെടാൻ കയറിയത് രാജൻ നായരുടെ വീട്ടിൽ. അവിടെ അവൻ സരസ്വതി അമ്മയെ കണ്ടു. താൻ നിരപരാധിയാണെന്നു പറയുന്നു
കുട്ടപ്പനെ കിട്ടാത്തത് കൊണ്ട് ഇൻസ്പെക്ടർ രഘു തങ്കമ്മയെ കസ്റ്റഡിയിലെടുത്തു. ഇതറിഞ്ഞ കുട്ടപ്പൻ രഘുവിന്റെ വീട്ടിൽ പോയി അവനെ വിരട്ടി. തങ്കമ്മയെ ഉടനെ വിട്ടയയ്ക്കണം. അവർ തമ്മിൽ സംഘട്ടനം ഉണ്ടായി. നിന്റെ അമ്മയെ കരുതി കൊല്ലാതെ വിടുന്നു എന്ന് കുട്ടപ്പൻ പറയുന്നു.
അപ്പോൾ കുട്ടപ്പൻ ആ ഫോട്ടോ കാണുന്നു. തന്റെ അച്ഛൻ പ്രതികാരം ചെയ്യാൻ പറഞ്ഞ രാജൻ നായരുടെ ഫോട്ടോ കൂടെ താൻ കുഞ്ഞായിരുന്നപ്പോൾ ഉള്ള ഫോട്ടോയും അവിടെ കണ്ടു. അപ്പോൾ താൻ കൊല്ലേണ്ട ആൾ ഇതാണെന്ന് അവന് മനസ്സിലായി. അവൻ പാച്ചനോട് പറഞ്ഞു. കൊല്ലേണ്ട ആളിനെ കണ്ടു.. ആ കൃത്യം കഴിഞ്ഞാൽ നാട്ടിലേയ്ക്ക് മടങ്ങാം.
രഘു അച്ഛനോട് പറയുന്നു നമ്പ്യാരെ കുത്തിയ കത്തിയിലെ കൈരേഖ കുട്ടപ്പന്റേതല്ല. അപ്പോൾ ലേഖയും പറയുന്നു. പിക്നിക് പോയപ്പോൾ തന്നെ രക്ഷിച്ചത് ഈ കുട്ടപ്പൻ തന്നെയാണ്. സരസ്വതിയും ഏറ്റു പാടി തനിക്കു രക്തം തന്നു രക്ഷിച്ചതും ഇതേ കുട്ടപ്പൻ ആണ്.
ലേഖ, തങ്കമ്മയെ കണ്ടു മടങ്ങുമ്പോൾ രാമൻ അവളെ കടത്തികൊണ്ടു പോകുന്നു. ഇത് കാണാനിടയായ തങ്കമ്മ കുട്ടപ്പനെ ഈ വിവരം അറിയിക്കുന്നു. രാമനെ പിന്തുടർന്ന് കുട്ടപ്പൻ പായുന്നു. ബലാൽസംഗം നടക്കുന്നതിന് മുൻപ് കുട്ടപ്പൻ ലേഖയെ രക്ഷിച്ചു. തുടർന്നുണ്ടായ സംഘട്ടനത്തിൽ രാമനെ കൊന്ന ശേഷം കുട്ടപ്പൻ ഓടി രക്ഷപെട്ടു. പോലീസ് അവനെ പിന്തുടരുന്നു. കുട്ടപ്പൻ രാജൻ നായരുടെ വീട്ടിൽ എത്തി അയാളെ കൊല്ലാൻ. അവിടെ സരസ്വതിയും രാജൻ നായരും അവന്റെ അച്ഛൻ വേലപ്പൻ എഴുതിയ കത്ത് വായിക്കുന്നു. അപ്പോൾ കുട്ടപ്പന് മനസ്സിലായി ഇത് തന്റെ വീടാണ്. ഇവർ തന്റെ അച്ഛനും അമ്മയും ആണ്. രാജൻ നായരും സരസ്വതിയും മകനെ തിരിച്ചറിഞ്ഞു. അപ്പോൾ അവിടെ ഏതിയ രഘു ചേട്ടനെ കണ്ട് ആശ്ലേഷിച്ചു.
കസ്റ്റഡിയിൽ നിന്നും ചാടി പോയ കുറ്റവാളി കുട്ടപ്പൻ ഇൻസ്പെക്ടർ രഘുവിനു കീഴടങ്ങി
ഭാര്യ തങ്കമ്മയെ അമ്മയെ എൽപ്പിച്ച് പോലീസ് ജീപ്പിൽ കയറി കുട്ടപ്പൻ