Vijaya Bhaskar

സംഗീതം നല്കിയ ഗാനങ്ങൾ: 5

VijayaBhaskar - Music Director

ബാഗളൂരുവിൽ ജനിച്ച വിജയഭാസ്ക്കർ എഞ്ചിനീയറിംഗ് പഠനകാലത്തു തന്നെ സംഗീതകാരൻ എന്ന് പേരു കേട്ടിരുന്നു.എഞ്ചിനീയറിംഗിനു പഠിക്കുന്നതിന്റെ കൂടെത്തന്നെ പ്രൊഫഷണൽ സംഗീതജ്ഞനായി സംഗീതത്തെ തൊഴിലായിത്തന്നെ സ്വീകരിച്ചു. പൊഫസർ ജി വി ഭാവേയുടെ ശിക്ഷണമാണ് ചെറുപ്പകാലത്ത് വിജയഭാസ്ക്കറിനെ കൂടുതൽ സംഗീതത്തിലേക്ക് അടുപ്പിച്ചത്.മൈസൂർ കൊട്ടാരത്തിലെ ലെനി ഹണ്ട് എന്ന സംഗീതപ്രേമിയുടെ ശിഷ്വത്വം സ്വീകരിച്ച് പാശ്ചാത്യസംഗീതവും അഭ്യസിച്ചു.തുടർന്ന് ലണ്ടനിലെ ട്രിനിറ്റി കോളേജിൽ നിന്ന് പിയാനോ വായനയിൽ ഡിപ്ലോമ കരസ്ഥമാക്കി. നൗഷാദിന്റേയും മദൻ മോഹന്റേയും അസിസ്റ്റൻഡായി ബോബെയിൽ താമസിച്ചു വന്നിരുന്ന വിജയഭാസ്കറെ പ്രസിദ്ധ കന്നഡ സിനിമാ സംവിധായകനായ അർ ബി കൃഷ്ണമൂർത്തിയാണ് 1954ൽ ശ്രീരാമ പൂജ എന്ന ചലച്ചിത്രത്തിലൂടെ സ്വതന്ത്രസംഗീത സംവിധായകനാക്കി മാറ്റിയത് തമിഴ്,തെലുങ്ക്,കന്നഡ,തുളു,മലയാളം,കൊങ്കിണി,മറാത്തി എന്നീ ഭാഷകളിലായി ഏകദേശം 550തിനു മുകളിൽ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചു.ഹോളിവുഡിലും വിജയഭാസ്ക്കറിന്റെ പ്രവർത്തന മേഖല വ്യാപിച്ചിരുന്നു.റോബർട്ട് ക്ലൈവ് എന്ന ഇംഗ്ലീഷ് ചിത്രത്തിനു സഹസംവിധായകനായി പ്രവർത്തിക്കുവാൻ കഴിഞ്ഞിരുന്നു.

അഞ്ച് തവണ കർണ്ണാടകസർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ലതാമൂവീസിന്റെ “കുസൃതിക്കുട്ടൻ” എന്ന മലയാള ചലച്ചിത്രത്തിനു സംഗീത സംവിധാനം നിർവ്വഹിച്ചു കൊണ്ട് അദ്ദേഹം മലയാളത്തിലേക്ക് കടന്നു വന്നു.അടൂർ ഗോപാലകൃഷ്ണന്റെ ദേശീയ പുരസ്ക്കാര സമ്മാനിതമായ മതിലുകൾ എന്ന സിനിമക്ക് പശ്ചാത്തല സംഗീതം ഒരുക്കിയതും വിജയഭാസ്ക്കറാണ്.തുടർന്ന് അടൂരിന്റെ പ്രിയ സംഗീത സംവിധായകനായി മാറിയ ഭാസ്ക്കർ തുടർന്നു വന്ന അടൂരിന്റെ കഥാപുരുഷൻ,വിധേയൻ എന്നീ ചലച്ചിത്രങ്ങൾക്കും സംഗീതമൊരുക്കുകയുണ്ടായി.

77ആം വയസ്സിൽ ബംഗളൂരിലെ ജെ പി നഗറിൽ സ്വവസതിയിൽ വച്ച് നിര്യാതനായി.ഭാര്യയും മകനും രണ്ട് പെണ്മക്കളും അടങ്ങിയതായിരുന്നു വിജയഭാസ്ക്കറിന്റെ കുടുംബം.