maanathu ninnoru nakshathram
മാനത്തു നിന്നൊരു നക്ഷത്രം വീണു..
മണ്ണിൽ വന്നപ്പോൾ കന്യകയായി..
കന്യകതൻ ചിരി കനകവസന്തം
കണ്മണിതൻ ചുണ്ടിൽ കസ്തൂരിഗന്ധം..
നക്ഷത്രപ്പൂവിനെ എത്തിപ്പിടിച്ചു
സ്വപ്നം പോലൊരു പ്രേമസ്വരൂപൻ
പ്രേമസ്വരൂപൻ...
മണ്ണിലെ വർണ്ണങ്ങൾ ചൂടിയ പൂവേ
വിണ്ണിലേക്കെന്നെ ഉയർത്തുകയില്ലേ...
നിൻ അനുഭൂതി തൻ സ്വർണ്ണരഥത്തിൽ
എന്നെക്കൂടി ഇരുത്തുകയില്ലേ...
ഇരുത്തുകയില്ലേ...
സുന്ദര ശീതള ഹേമന്തമായ് നീ
എന്നെയും വാരിപ്പുണരുകയില്ലേ ...
ഓമനസ്വപ്നങ്ങൾ പൂക്കളം തീർക്കും
ഓരോ ബിന്ദുവും കോരിത്തരിയ്ക്കും...
കോരിത്തരിയ്ക്കും....
(മാനത്തു നിന്നൊരു)
.
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet