ഡോ.ടി അനിതാകുമാരി

Dr T Anithakumari

കോളേജ് അധ്യാപിക. എം ഫിൽ, പി എച്ച്ഡി, പോസ്റ്റ്- ഡോക്ടറൽ റിസർച്ച് ഫെലോഷിപ്പ്. 2004 മുതൽ ഫിലിം സെൻസർ ബോർഡ് അംഗം. 2004ൽ മലയാള തിരക്കഥാ ചരിത്രപഠനത്തിന് യുജിസിയുടെ പോസ്റ്റ്-ഡോക്ടറൽ അവാർഡും മൂന്ന് വർഷത്തേക്ക് ഫെലോഷിപ്പും നേടി. 2004ൽ സംസ്ഥാനത്തെ മികച്ച അധ്യാപികക്കുള്ള മലയാള മനോരമ-എയർ ഇന്ത്യ പ്രതിഭാ പുരസ്കാരം കരസ്ഥമാക്കി. കേരളാ യൂണി.യൂണിയന്റെ ചെറുകഥാ പുരസ്കാരം നാലു തവണ നേടിയിട്ടുണ്ട്. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അപ്രീസിയേഷൻ കോഴ്സ് പൂർത്തിയാക്കിയ അനിതാകുമാരി 1988 മുതൽ കോളേജ് അധ്യാപികയായി ജോലി നോക്കുന്നു.  പത്മരാജൻ - സാഹിത്യം സിനിമ ജീവിതമെന്ന പുസ്തകം പുറത്തിറക്കിയിരുന്നു. 2019ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മറ്റിയിലെ ‌രചനാ വിഭാഗം ജൂറിയായി പ്രവർത്തിച്ചു.