ഡോ ജി ഓമന ഗംഗാധരൻ

Dr G Omana Gangadharan, London

ചങ്ങനാശേരി സ്വദേശിനി. ഭർത്താവ് ഗംഗാധരനൊപ്പം ലണ്ടനിൽ താമസം. ലണ്ടനിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന ഡോ ഓമന, ലേബർ പാർട്ടി വാർഡ് സെക്രട്ടറി, ബ്രിട്ടീഷ് നാഷണൽ ഹെൽത്ത് സർവീസ് ബോർഡ് മെമ്പർ എന്ന നിലകളിലൊക്കെ പ്രവർത്തിച്ചു. ന്യൂഹാം സിറ്റിയിലെ ആദ്യ ഇന്ത്യൻ മേയറായിരുന്നു ഡോ.ഓമന. ഇരുപതിൽപ്പരം നോവലുകൾ രചിച്ചു. “മണിവത്തൂരിലെ ആയിരം ശിവരാത്രികൾ” എന്ന നോവൽ മുപ്പത് വർഷം മുൻപ് പൂർത്തിയാക്കിയതാണ്.

കടപ്പാട് : മുകേഷ് കുമാർ, എം3ഡിബി ഫേസ്ബുക്ക് ഫോറം