ദീപു ആർ എസ് ചടയമംഗലം

Deepu R S Chadayamangalam
Date of Birth: 
Wednesday, 13 July, 1983

രാജ്മോഹൻ നായരുടേയും ശോഭന കുമാരിയമ്മയുടേയും മകനായി തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ ജനിച്ചു. ആറ്റിങ്ങൽ, പുരവൂർ എസ് വി എൽ പി എസ്, യു പി എസ് കുന്നുവാരം, ഗവണ്മെന്റ് യു പി എസ് മേടയിൽ, എസ് വി എച്ച് എസ് ചടയമംഗലം,, (gems HS), വി വി എച്ച് എച്ച് എസ് ഗണപതി നട, പോരേടം എന്നിവിടങ്ങളിലായിരുന്നു ദീപുവിന്റെ പ്രാഥമിക വിദ്യാഭ്യാസം, നിലമേൽ NSS കോളേജ്, തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഉപരിവിദ്യാഭ്യാസവും പൂർത്തിയാക്കി.

കുട്ടിക്കാലം മുതൽതന്നെ ദീപു സാഹിത്യ രചനകൾ നിർവഹിച്ചിരുന്നു. വിവിധ ആനുകാലികങ്ങളിൽ കഥകൾ ,കവിതകൾ ലേഖനങ്ങൾ, തുടങ്ങിയ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദീപുവിന്റെ പ്രസിദ്ധീകൃതമാകുന്ന ആദ്യത്തെ കഥയാണ് ഉപ്പൻ(വിദ്യാരംഗം മാസിക ). ആദിത്യന്റെ വിഹ്വലതകൾ
(ചെറുകഥകൾ), മൈ ക്വാറന്റൈൻ ടേൽസ് (ഇംഗ്ലീഷ് കവിത സമാഹാരം ), സുധാമയ ഗാഥ (ഖണ്ഡകാവ്യം ), എന്റെ പുഷ്പക വിമാനം(കവിത സമാഹാരം) എന്നിവയാണ് ദീപുവിന്റെ പ്രധാന സാഹിത്യകൃതികൾ. കൂട്ടുകാരീ നിനക്കായി (കവിത മ്യൂസിക്കൽ ആൽബം ), ഏതൊ രാവിന്റെ ഏകാന്തതയിൽ (മ്യൂസിക്കൽ ആൽബം ), ശ്രീ മൂകാംബിക സൗപർണികം , അമ്മ മേഘം (മ്യൂസിക്കൽ ഫിലിം വീഡിയോ ആൽബം ),കാലമാം സൂര്യൻ(മ്യൂസിക് ആൽബം ), സ്വപ്നം(കവിത ആൽബം ), എന്നിവ ദീപു ആർ എസ് ഗാന രചന നിർവഹിച്ച പ്രധാന മ്യൂസിക്ക് ആൽബങ്ങളാണ്.

2022 -ൽ കുരിശ് എന്ന സിനിമയിൽ ഗാനങ്ങൾ എഴുതിക്കൊണ്ടാണ് ദീപു ചലച്ചിത്രഗാന രചന മേഖലയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് എഡ്വിന്റെ നാമം, മൈ ലിറ്റിൽ ഹാർട്സ് എന്നീ സിനിമകൾക്ക് വേണ്ടിയും ഗാനങ്ങൾ രചിച്ചു. 
1) ഏഷ്യയിലെ ബെസ്റ്റ് ഹ്യുമാനിറ്റേറിയനുള്ള 2023 ലെ ഏഷ്യ പീസ് പ്രൈസ് (പീസ് കോർപ്സ് -IHRDF - ഐക്യരാഷ്ട്ര സംഘടന, 2) ഭാരത് സേവക് സമാജ് (കേന്ദ്ര സർക്കാർ )ദേശീയ പുരസ്‌കാരം. 3), ഗ്ലോബൽ ഇന്ത്യൻ അസോസിയേഷൻ (ന്യൂ ഡൽഹി ), രാജീവ്‌ ഗാന്ധി നാഷണൽ എക്സലൻസ് അവാർഡ് 2021-22... എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ ദീപുവിന് ലഭിച്ചിട്ടുണ്ട്.

ദീപുവിന്റെ ഭാര്യ ഉർവശി, മക്കൾ അദ്വൈത് ദീപു, അർജ്ജുൻ കൃഷ്ണ ദീപു.