ദീപ നായർ
Deepa Nair
തിരുവനന്തപുരം സ്വദേശിനിറയായ ദീപ നായർ ടെലിവിഷൻ ചാനൽ അവതാരികയായാണ് കലാപ്രവർത്തന രംഗത്തേക്കെത്തുന്നത്. നർത്തകി കൂടിയായ ദീപ 2000 -ത്തിൽ കുഞ്ചാക്കോ ബോബൻ നായകനായ പ്രിയം എന്ന സിനിമയിൽ നായികയായാണ് അഭിനയരംഗത്തേക്കെത്തുന്നത്. ആദ്യ സിനിമയിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് ഒരു സിനിമയിലും ദീപ അഭിനയിക്കാൻ താത്പര്യം കാട്ടിയില്ല.
എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം ദീപ ഒരു സോഫ്റ്റ്വെയർ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചു. 2002 -ൽ ഓസ്ട്രേലിയയിൽ എഞ്ചിനീയറായ രാജീവ് നായരെ വിവാഹം ചെയ്ത് ഓസ്റ്റ്രേലിയയിൽ താമസമാക്കി. ദീപ - രാജീവ് ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത് ശ്രദ്ധ, മാധവി.


