ഭാനുപ്രകാശ്

Bhanuprakash Balan
ഭാനുപ്രകാശ് ബാലൻ
Bhanuprakash Balan

കോഴിക്കോട് ജില്ലയിലെ ഫറോക്കിൽ ജനനം. അച്ഛൻ: കക്കാടത്ത്  ബാലൻ, അമ്മ: കെ. ശാന്ത. ഇരുപത് വർഷമായി ചലച്ചിത്ര പത്രപ്രവർത്തനരംഗത്ത് സജീവ സാന്നിധ്യം.
'പി എം താജ്: ഓർമ്മയും തിരിച്ചറിവും', ഭരത്  മുരളി: ഹോളി ആക്ടർ', മലയാള നാടകം: താജ് വഴി', 'വയലാ: ജീവിതം, ദർശനം, നാടകം', 'ഭാവദശരഥം', ' അരങ്ങിലെ അഗ്നി', 'പച്ചപ്പനന്തത്ത', 'ഗുരുമുഖങ്ങൾ', 'മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത്' എന്നിവയാണ് പ്രധാന കൃതികൾ. ത്യാഗരാജൻ മാസ്റ്ററുടെ സിനിമയെ വെല്ലുന്ന ജീവിതകഥ പറയുന്ന 'സംഘട്ടനം ത്യാഗരാജൻ' പ്രസിദ്ധീകരിക്കാനൊരുങ്ങുന്നു. മാതൃഭൂമി ബുക്സ്  പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ സിനിമയുടെ വിസ്മയമായ  മോഹൻലാലിൻറെ സമഗ്ര ജീവചരിത്രം 'മുഖരാഗം' തയ്യാറാക്കി വരികയാണ്. 

മാധ്യമ പഠന കേന്ദ്രത്തിന്റെ ഫിലിം ജേർണലിസം അവാർഡ്, എ ടി അബു സ്മാരക അവാർഡ്, അക്ഷരം അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ്, അബുദാബി ശക്തി അവാർഡ്, ജയൻ സ്മാരക ചലച്ചിത്ര മാധ്യമ അവാർഡ്, ആൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) 'അക്ഷരമുദ്ര' അവാർഡ്, ജനനന്മ മഹാത്മാഗാന്ധി കൾച്ചറൽ ട്രസ്റ്റിന്റെ 'അക്ഷര ജ്യോതി' പുരസ്കാരം, കലാം  വാരിയേഴ്സ് 'ഭാരതീയം' അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

കേരള സംഗീത നാടക അക്കാദമി മുഖമാസികയായ 'കേളി' യുടെ  വർക്കിങ്  എഡിറ്ററായി പതിമൂന്ന് വർഷത്തോളം സേവനമനുഷ്ഠിച്ചു.

വിലാസം: പയനാട്ട്  പറമ്പത്ത് വീട് , നല്ലൂർ, ഫറോക്ക് പി.ഒ, കോഴിക്കോട് - 673 631, ഫോൺ: 9656 36 00 33 
ഭാനു പ്രകാശിന്റെ ഇമെയിലിവിടെ   | ഫേസ്ബുക്ക് പ്രൊഫൈലിവിടെ