കുടമുല്ല ചിരിയുള്ള കുയിലിന്റെ - സജീവ്
കുടമുല്ല ചിരിയുള്ള കുയിലിന്റെ-
സ്വരമുള്ള പുതു പുതു മണവാട്ടി നിന്റെ -
അരിമുല്ല കിനാവിലെ അഴകേറും- പുതുമാരന്‍
ഇതാ ഇതാ ഇതാവരുന്നെ -പെണ്ണേ
ഇതാ ഇതാ ഇതാവരുന്നെ
( കുടമുല്ല ചിരിയുള്ള ........
പനിനീരിന്‍ മണമുള്ള പതിനാറിന്‍ പരുവം
മലരോളി രാവിന്റെ പാലൂറും പുളകം
പോന്മാരി പെയ്യുന്ന പൂമലര്‍ മെയ്യില്‍ ( 2 )
കുളിര് പകര്ത്തുന്നെ പെണ്ണേ -തളിരു വിരിക്കുന്നേ ( 2 )
( കുടമുല്ല ചിരിയുള്ള .......
മൈലാഞ്ചി കരങ്ങളില്‍ പൊന്‍വള അണിഞ്ഞ്
നവരത്നം പതിച്ചുള്ള കമ്മലും തിളങ്ങി
മതനപ്പു മണി മാറും കനകത്താല്‍ നിറഞ്ഞു ( 2 )
പുതുമയിലെങ്ങുന്നേ പെണ്ണേ -പളപള മിന്നുന്നേ( 2 )
( കുടമുല്ല ചിരിയുള്ള ........
പരമീന്‍ പിടയുന്ന മൈക്കണ്ണില്‍ രണ്ടും
പശിമയില്‍ കരിമഷി എഴുതിയ പെണ്ണ്
കരിവണ്ടിന്‍ നിറമൊത്ത പുതു കൂന്തല്‍ മിനുക്കി ( 2 )
കതകു തുറക്കുന്നേ മണിയറ വാതില്‍ തുറക്കുന്നേ ( 2 )
( കുടമുല്ല ചിരിയുള്ള ........
മഴവില്ലിന്‍ തിരയുന്ന മണിയറക്കുള്ളില്‍
മണിമാറില്‍ തുളുമ്പുന്ന മനിമന്ജം തന്നില്‍
മാതളം തുലയുന്ന മെയ്യാറിന്‍ ചാരെ ( 2 )
മാരനിണങ്ങുന്നെ പെണ്ണ്-നാണം കുണ്‌ങ്ങുന്നെ ( 2 )
( കുടമുല്ല ചിരിയുള്ള ......( 2 )