ഉറങ്ങാതെ രാവുറങ്ങീല
ചേർത്തതു് Sathish Menon സമയം
ഉം... ഹാ.. ഹാ..ഹ...
ഉം...ഉം...ഉം...
ഉറങ്ങാതെ രാവുറങ്ങി ഞാൻ
ഉറങ്ങാതെ രാവുറങ്ങി ഞാൻ
മിഴി വാതിൽ ഇതൾ ചാരി
നിഴൽ നാളം തിരി താഴ്ത്തി
മനസ്സു നീർത്തുന്ന പൂമെത്തയിൽ
ഉറങ്ങാതെ രാവുറങ്ങി ഞാൻ
പാതിരാ വനമുല്ല ജാലകം വഴിയെന്റെ
മോതിര വിരലിന്മേൽ ഉമ്മ വെച്ചു (പാതിര)
അഴിഞ്ഞു കിടന്നൊരു പുടവയെന്നോർത്തു ഞാൻ
അല്ലി നിലാവിനെ മടിയിൽ വെച്ചു
ഞാൻ അടിമുടി എന്നെ മറന്നു
ഉറങ്ങാതെ രാവുറങ്ങീ ഞാൻ
വാസന്ത വരചന്ദ്രൻ വളയിട്ട കൈയ്യിലെ
വാസന താംബൂലം ഉഷസ്സെടുത്തു (വാസന്ത)
പൊഴിഞ്ഞു കിടന്നൊരു പൂവിനെ തേനുമായ്
പൂവെയിൽ പ്രാവുകൾ പറന്നു വന്നു
നീ ഒരു ഞൊടി എന്നെ തിരഞ്ഞു
(ഉറങ്ങാതെ)
Film/album:
Lyricist:
Music:
Singer: