എന്റെ ഏകാന്തമാം വീഥിയില്‍ ....
Singer:
എന്റെ ഏകാന്തമാം വീഥിയില്‍ നീ വന്നതും...
ആരാരും കാണാതെന്‍ മനസ്സില്‍ നിറഞ്ഞതും....
പറയാതെ അറിയാതെ പോയി മറഞ്ഞതും..
ഓര്‍ത്തിരുന്നെന്‍ മനം തേങ്ങുന്നതെന്തിനോ
ഇനിയെന്‍ മിഴികള്‍ നിറയുന്ന നേരം
അരികത്തടുക്കുവാന്‍ നീയില്ലതറിയാം
അകലേ നീയലിയും നേരത്തും ഞാനെന്റെ
ഹൃദയത്തില്‍ നിന്‍ ചിത്രം കാത്തു സൂക്ഷിച്ചിടാം
ഓമലെ നീ എന്റെ ചാരത്തു വന്ന നാള്‍
കണ്ണീരിന്‍ കവിതയായ് നിറയുന്ന നേരം.....
മനതാരിലാദ്യമായ് പൂവിട്ട മോഹമേ
മനസ്സില്‍ നിറഞ്ഞോരെന്‍ കവിത തന്‍ താളമേ
അറിഞ്ഞീല നീയെന്റെ സ്നേഹത്തിന്‍ ആഴങ്ങള്‍
മണ്ണില്‍ പതിചൊരെന്‍ മിഴിനീരിന്‍ അര്‍ത്ഥങ്ങള്‍
ഇനി വരില്ലെന്നറിയാമെനിക്കെങ്കിലും
ചിതലിടാ മനസ്സുമായ് കാത്തിരിക്കുന്നു ഞാന്‍......