കണ്ണനെ കണി കാണാന്‍
Singer:
കൊന്നപ്പൂക്കളില്‍ നിന്റെ കിങ്ങിണി, നറും മന്ദാര പുഷ്പങ്ങളില്‍
നിന്‍ മന്ദസ്മിത കാന്തി, നിന്‍ മിഴികളിന്നീല ശംഖു പുഷ്പങ്ങളില്‍,
നിന്‍ മേയ് ശോഭകളിന്ദ്രനീല മുകിലില്‍, പട്ടാട പൊന്‍ വെയിലിലും
കണ്ണാ വേറൊരു പുണ്യമെന്തു മിഴികള്‍ക്കിന്നും ഭവദ് ദര്‍ശനം
കണ്ണനെ കണി കാണാന്‍ കണ്ണന്റെ കളി കാണാന്‍
കണ്ണടച്ചുറങ്ങേ ണം നിന്‍ മലര്‍ കണ്ണടച്ചുറങ്ങെ ണം
കണ്ണടചുറങ്ങുമ്പോള്‍ കള്ളനടുത്തു വന്നു കിന്നാരം പറയുന്നുണ്ടോ അവന്‍
കണ്ണഞ്ചും ചിരിയുടെ കള്ളതാകോലുകൊണ്ട് കരളിന്റെ കലവറ തുറക്കുന്നുണ്ടോ
കണ്ണാടി ചെപ്പെടുത്തു കൈവിരല്‍ തുമ്പ് നീട്ടി സിന്ദൂരമണിയുന്നുണ്ടോ അവന്‍
കല്‍ക്കണ്ടം ചേര്‍ത്ത് വെച്ച കാച്ചിയ പാലെടുത്ത് ഇരു മിഴി അറിയാതെ കുടിക്കുന്നുണ്ടോ ..