കാവില്‍ തേന്‍ തിരയും

ഓള്‍ഇന്ത്യാ റേഡിയോക്കുവേണ്ടി കെ.എസ് ചിത്ര പാടിയ പഴയൊരു ലളിതഗാനമാണെന്നു മാത്രമറിയാം. ഇതില്‍കൂടുതല്‍ ഡീറ്റയില്‍സ് അറിയില്ല.   വരികൾ   കാവില്‍ തേന്‍ തിരയും പൂത്തൂമ്പീ മനസ്സിനു നോവും ശീലുതിരും നീയാരോ അകലെയൊരഴകിന്‍ തളിരില നടുവില്‍ ഒരുകുല മാമ്പൂ കാണുന്നില്ലേ   മിഥുനദിനങ്ങള്‍ പലതും പോയീ ആടി മറഞ്ഞു മിഴിനീരോടെ ആവണിമാസം ആഗതമായീ വസന്തമണിഞ്ഞു കിളുന്നുകുരുന്നു കുണുങ്ങിയിറങ്ങി വിരുന്നിനൊരുങ്ങി    മലരിനുമീതേ പുളകം പൂത്തൂ മഞ്ഞയണിഞ്ഞൂ ബലിസൂനങ്ങള്‍ ഓണനിലാവില്‍ വീണകിനാവില്‍ വിടര്‍ന്നു നിരന്നു നിറഞ്ഞു നുരഞ്ഞു വളര്‍ന്നു പടര്‍ന്നുണരുന്നു ദിനങ്ങള്‍