കരുണതന്‍ മൂര്‍ത്തിയാം -ജിബു

Singer: 

Song :Karunathan moorthiyam

Lyrics & Music: Rev. Br. Jibu Palode

Album: Pravachanangal poovaniyan

കരുണതന്‍ മൂര്‍ത്തിയാം സര്‍വ്വേശ്വരാ..
പാവന നാമം ഞാന്‍ വാഴ്തിടുന്നു...
വഴിയും സത്യവും ജീവനുമാം നിന്‍
തൃപ്പാദം പൂകി വണങ്ങിടുന്നു....
ശരണം പിതാവെ ശരണം പുത്രാ...
ശരണം ആത്മാ..... ത്രിയേക ദൈവമെ...

പരമപിതാവിന്‍ സ്നേഹപാരമ്യം...
പരിശുദ്ധ പരമ  ദിവ്യകാരുണ്യം
ചൊരിയണെ നാഥാ സ്നേഹപ്രകാശം...
മമ ഹൃദയം നിന്‍ സക്രാരിയാക്കാം
ശരണം പിതാവെ സരണം പുത്രാ...
ശരണം ആത്മാ..... ത്രിയേക ദൈവമെ...

നിന്‍ ദിവ്യ മാംസ തിരുരക്തങ്ങള്‍..
എന്നില്‍ മാറ്റത്തിന്‍ അടയാളമാകുന്നു...
പകരണെ നാഥാ നിന്നത്മ ദാനം...
നിന്നില്‍ ഞാനെന്നും ഒന്നായ് തീരട്ടെ..
ശരണം പിതാവെ സരണം പുത്രാ...
ശരണം ആത്മാ..... ത്രിയേക ദൈവമെ.