വേഴാമ്പൽ കേഴും -വിനീത്


If you are unable to play audio, please install Adobe Flash Player. Get it now.

Singer: 

Movie Name: Olangal (1982)
Singer: Yesudas KJ
Music Director: Ilayaraja
Lyrics: Kurup O N V
Year: 1982
Director: Balu Mahendra


വേഴാമ്പൽ കേഴും വേനൽക്കുടീരം

വേഴാമ്പൽ കേഴും വേനൽ കുടീരം നീ
ഏകാകിനി നിന്നോർമ്മകൾ
എതോ നിഴൽ ചിത്രങ്ങളായ്
(വേഴാമ്പൽ...)

ഈ വഴി ഹേമന്തമെത്രവന്നൂ
ഈറനുടുത്തു കൈകൂപ്പി നിന്നൂ
എത്ര വസന്തങ്ങൾ നിന്റെ മുന്നിൽ
പുഷ്പപാത്രങ്ങളിൻ തേൻ പകർന്നൂ
മായികാ മോഹമായ് മാരിവിൽ മാലയായ്
മായുന്നുവോ മായുന്നുവോ
ഓർമ്മകൾ കേഴുന്നുവോ
(വേഴാമ്പൽ...)

ജീവനിൽ കണ്ണുനീർ വാറ്റിവെയ്ക്കും
ഈ വെറും ഓർമ്മകൾ കാത്തു വയ്ക്കും
ജീവിതം തുള്ളിത്തുടിച്ചു നിൽക്കും
പൂവിതൾ തുമ്പിലെ തുള്ളിപോലെ
വാരിളം പൂവുകൾ വാടി വീണാലുമീ
വാടികളിൽ വണ്ടുകളായ്
ഓർമ്മകൾ പാറുന്നുവോ
(വേഴാമ്പൽ...)

Film/album: