കേഴുന്നു എൻ മനം -സണ്ണി ജോർജ്ജ്

കേഴുന്നു എൻ മനം

കേഴുന്നു എൻ മനം ആദാമ്യരോടായ്
ദാഹത്തിനിത്തിരി ശമനം തരൂ
തേങ്ങുന്നു എൻ മനം ദൈവത്തിനോടായ്
തളരുമെൻ ഹൃത്തിനു ശക്തി നൽകൂ
കുരിശിൽ കിടന്നു കൊണ്ടേകസുതന്റെ
വിലാപം പാരിൽ മാറ്റൊലിയായ്
നാദം പാരിൽ മാറ്റൊലിയായ്

മകനേ നീ അറിയുന്നോ..(2)
എൻ ദാഹമെന്തിനായ് നിന്നുടെ പാപത്തിൻ പരിഹാരവും
എന്നിട്ടുമെൻ ജനം പാപത്തിൽ വീഴുന്നു
പിന്നെന്തിനായ് ഞാൻ കുരിശിലേറി
എങ്കിലുമെൻ മനം വീണ്ടും പ്രാർത്ഥിക്കുന്നു
ഇവരോട് ക്ഷമിക്കേണമേ പിതാവേ..
ഇവരോട് ക്ഷമിക്കേണമേ  ( കേഴുന്നു )

മകനായ് മകളായ് എന്നെ കാക്കുന്നവൻ (2)
പെറ്റമ്മയേക്കാൾ കരുണാമയൻ
നമ്മുടെ പാപമാം മുള്ളിൻ കിരീടവും
തലയിൽ ചൂടുന്നു ഏകനായി
മൂന്നാണിയിന്മേൽ കുരിശിൽ വിതുമ്പുന്നു
ഇവരോടു പൊറുക്കേണമേ പിതാവേ..
ഇവരോട് പൊറുക്കേണമേ.. ( കേഴുന്നു )