അരുൺ ചാലിൽ
1989 ഒക്റ്റോബർ 9 ന് കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ ജനിച്ചു. സി എം സ്, ,സെന്റ് തോമസ് എന്നീ സ്ക്കൂളുകളിലായിരുന്നു അരുണിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് തമിഴ്നാട് ജി ആർ ഡി കോളേജ് ഓഫ് സയൻസിൽ നിന്നും ബി എസ് സി വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി. അതിനുശേഷം ചെന്നൈ എൽ വി പ്രസാദ് ഇൻസ്റ്റിസ്റ്റൂട്ടിൽ നിന്നും സിനിമാട്ടോഗ്രഫി പഠിച്ചു. വിദ്യാഭ്യാസത്തിനുശേഷം അരുൺ ഇൻഫൊസിസിൽ ക്യാമറഹെഡായി ജോലിയിൽ പ്രവേശിച്ചു. Adhar Card, ICICI,Emirates MBD,Uber,Jet Airways,Pepperfry,Kenstar,Flipkart..എന്നിവയ്ക്കെല്ലാം വേണ്ടി അരുൺ ക്യാമറ വർക്കുകൾ ചെയ്തിട്ടുണ്ട്.
ഷോർട്ട് ഫിലിമുകൾക്ക് ക്യാമറയും സംവിധാനവും ചെയ്തുകൊണ്ടാണ് അരുൺ സിനിമാരംഗത്തേയ്ക്ക് കടക്കുന്നത്. ഛായാഗ്രാഹകരായ അഴകപ്പൻ, അമൽ നീരദ് തുടങ്ങിയവരുടെയൊക്കെ അസിസ്റ്റൻറ്റ് ക്യാമറമാനായിട്ടാണ് അരുൺ പ്രൊഫഷണലായി തുടക്കംകുറിയ്ക്കുന്നത്. കള്ളൻ ഡിസൂസ എന്ന സിനിമയിലൂടെ അരുൺ ചാലിൽ സ്വതന്ത്ര ഛായാഗ്രാഹകനായി. തുടർന്ന് വന്മുറ, ഓ ബേബി എന്നീ സിനിമകൾക്ക് കൂടി ഛായാഗ്രഹണം നിർവ്വഹിച്ചു.