“ട്യൂൺ കേൾക്കൂ... പാട്ടെഴുതു...“ മത്സരം

m3db.com അവതരിപ്പിക്കുന്നു “ട്യൂൺ കേൾക്കൂ... പാട്ടെഴുതു...“ മത്സരം.

competition logo

ട്യൂൺ കേൾക്കൂ.. പാട്ടെഴുതു..
An Innovative Competition by M3DB.com

മലയാള സിനിമയുടേയും സിനിമാസംഗീതത്തിന്റേയും സമ്പൂർണ്ണ വിവരശേഖരവും,  സ്വതന്ത്ര സംഗീതത്തേയും പുതിയ ഗായകരേയും പ്രോത്സാഹിപ്പിക്കുന്ന ലാഭ ചിന്തയില്ലാത്ത സംരംഭങ്ങളായ ഈണം, നാദം എന്നിവയ്ക്കൊപ്പം ഇന്ത്യയിൽ ആദ്യമായി പുതുമുഖ ഗായകർക്കായി ഒരു  ഓൺ‌ലൈൻ റേഡിയോ (കുഞ്ഞൻ റേഡിയോ) എന്ന സംരംഭവും മലയാളം നെറ്റ് സമൂഹത്തിനു സമ്മാനിച്ച www.m3db.com (പഴയ പേര് www.malayalamsongslyrics.com) ഏറെ പുതുമയുള്ള Talent Hunt മത്സരവുമായി ഇന്റർനെറ്റിൽ ചരിത്രം സൃഷ്ടിക്കുന്നു, "M3DB Lyricist of the year Award 2011"

ഓരോ എപ്പിസോഡിനും രണ്ട് സമ്മാനങ്ങൾ
ഒന്നാം സമ്മാനം - 2 ജിബി സ്റ്റോറേജുള്ള MP4/MP3 Player  അല്ലെങ്കിൽ 2000 രൂപ വിലയുള്ള പുസ്തകങ്ങൾ

first prize

രണ്ടാം സമ്മാനം - 1 ജിബി സ്റ്റോറേജുള്ള MP4/MP3 Player  അല്ലെങ്കിൽ 1000 രൂപ വിലയുള്ള പുസ്തകങ്ങൾ

2nd prize

മത്സരത്തിൽ കൂടുതൽ രചനകളിലൂടെ കൂടുതൽ പോയിന്റ് ലഭിച്ച ആളിനു "M3DB Promising Lyricist of the Year Award 2011"

award

സമ്മാനങ്ങൾ ലഭിച്ച 10 ഗാനങ്ങൾ (അഞ്ച് എപ്പിസോഡുകളിലായി ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവരുടെ 10 ഗാനങ്ങൾ അതാതു ഗായകരുടെ പേരിൽ) എം ത്രി ഡി ബിയിലെ ഗായകർ പാടിയത് എംത്രിഡിബി ഈണം സ്വതന്ത്ര ആൽബമാക്കി വിതരണം ചെയ്യും. ഒപ്പം കുഞ്ഞൻ റേഡിയോ എന്ന ഓൺ‌ലൈൻ റേഡിയോയിലും ഓൾ ഇന്ത്യാ റേഡിയോയിലും ഇതിന്റെ പ്രക്ഷേപണം ഉണ്ടാകും.

ഈവന്റ് / മത്സരത്തെ കുറിച്ച്.

5 എപ്പിസോഡുകളായിട്ടാണ് മത്സരം രൂപകൽ‌പ്പന ചെയ്തിട്ടുള്ളത്.

എപ്പിസോഡുകൾ

 1. ആർദ്രവീണ (ആർദ്രഗാനം)
 2. പറയാതെ (പ്രണയഗാനം)
 3. ക്യാമ്പസ് ട്രാക്ക് (അടിച്ചു പൊളി പാട്ട്)
 4. അമ്മത്തൊട്ടിൽ (താരാട്ട് പാട്ട്)
 5. ഏലേലം (നാടൻ പാട്ട്)


ആദ്യ എപ്പിസോഡ് ആയ “ആർദ്രഗാനം” തിങ്കളാഴ്ച
(28-3-2011) അനൌൺസ് ചെയ്യുന്നതാണ്.

എപ്പിസോഡുകളുടെ രൂപം.
ഓരോ എപ്പിസോഡിലും എം ത്രി ഡി ബി സംഗീതസംവിധായക വിഭാഗം മെനഞ്ഞെടുത്ത ഒരു പാട്ടിന്റെ ട്രാക്ക് പബ്ലീഷ് ചെയ്യും.
അതിൽ ഗാനം (Vocal) വരുന്ന ഭാഗത്ത് അതിന്റെ മീറ്റർ ഐഡന്റിഫൈ ചെയ്യുന്ന രീതിയിൽ ഒരു ഇൻ‌ട്രമെന്റ് വായിക്കുകയോ സംവിധായകൻ ഈണം മൂളുകയോ ചെയ്യും. ആ പോസ്റ്റിൽ തന്നെ ട്രാക്കിനൊപ്പം പാട്ടിന്റെ സന്ദർഭം ഒരു സിനിമയിലെന്ന പോലെ വർണ്ണിക്കും. ആ സിറ്റുവേഷനു അനുസരിച്ചായിരിക്കണം മത്സാരാർത്ഥികൾ രചനകൾ നടത്തി അയക്കേണ്ടത്.

മത്സരത്തിന്റെ വിശദവിവരങ്ങളും നിയമാവലിയും

 1. കമ്യൂണിക്കേറ്റു ചെയ്യാൻ ഒരു മെയിൽ ഐഡി ഉള്ള എല്ലാവർക്കും മത്സരിക്കാം. യൂണിക്കോഡ് മലയാളം ടൈപ്പു ചെയ്യാനറിയുന്നവർ അതിൽ ചെയ്യുക. അല്ലാത്തവർ, എഴുതി സ്കാൻ ചെയ്ത് അയച്ചാലും മതി. പക്ഷെ ഫയൽ നെയിം സ്വന്തം പേരിൽ വേണം സേവ് ചെയ്യാൻ
 2. പബ്ലീഷ് ചെയ്ത് ഒരാഴ്ചയ്ക്കകം എൻ‌ട്രികൾ അയക്കണം. ഒന്നു കഴിയുമ്പോൾ അടുത്തത് പബ്ലീഷ് ചെയ്യുന്ന തീയതി അറിയിക്കും.
 3. ഇഷ്ടമുള്ളവർക്ക് ഇഷ്ട വിഷയത്തിൽ (എപ്പിസോഡിൽ) പങ്കെടുക്കാം. വേണമെങ്കിൽ എല്ലാവർക്കും എല്ലാ വിഷയങ്ങളിലും പങ്കെടുക്കാം. പക്ഷെ ഒരു എപ്പിസോഡിൽ ഒരാൾക്ക് ഒരു എൻ‌ട്രിമാത്രം.
 4. അഞ്ച് എപ്പിസോഡ് കഴിയുമ്പോൾ ഒരുമിച്ച് ഫലം പ്രഖ്യാപിക്കും.
 5. അറിയപ്പെടുന്ന പാട്ടെഴുത്തുകാരും കവികളും ഉൾപ്പെടുന്ന ഒരു പാനൽ ആയിരിക്കും വിധി നിർണ്ണയിക്കുന്നത്.
 6. ഒരു ഗാനത്തിനു ടോട്ടർ മാർക്ക് 50.

സംഗീത പാനൽ ഇടുന്ന മാർക്കുകൾ (25) : മീറ്ററുമായുള്ള / ഈണവുമായുള്ള ടൈമിംഗ് ചേർച്ച (15 മാർക്ക് ) നൽ‌കപ്പെട്ട ഈണവുമായി വാക്കുകൾക്കുള്ള ചേർച്ച (10 മാർക്ക് ).
സാഹിത്യ പാനൽ ഇടുന്ന മാർക്കുകൾ (25) : സാഹിത്യഭംഗി (10 മാർക്ക്) വരികൾക്ക് വിഷയം/സിറ്റുവേഷനുമായുള്ള ചേർച്ച (10 മാർക്ക്), പ്രാസം, ഘടന, ഭാവന,  ബിംബം, ഭാവം (5 മാർക്ക്).

 1. ട്യൂണിന്റെ ടൈമിംഗിൽ കാര്യമായ തോതിൽ തെറ്റിയ എൻ‌ട്രികൾ അതിന്റെ സംഗീത വിഭാഗം മറ്റു അറിയിപ്പുകൾ ഒന്നുമില്ലാതെ തന്നെ തള്ളിക്കളയും. ഒരു ചെറിയ പ്രശ്നമാണെങ്കിൽ കണ്ടസ്റ്റന്റിനു തിരുത്താൻ ഒരു മെയിൽ വഴി അവസരം നൽകും.
 2. സമ്മാനം ലഭിക്കുന്നവർ അവരവരുടെ ശരിയായ പേരും വിലാസവും മത്സര കമ്മിറ്റി ആവശ്യപ്പെടുന്ന പക്ഷം സമർപ്പിക്കേണ്ടതായി വരും. സമ്മാനങ്ങൾ ഇന്ത്യയിലെ മേൽവിലാസത്തിലേക്ക് മാത്രമേ അയക്കുകയുള്ളു.
 3. മത്സരകമ്മിറ്റിയുടെയും ജഡ്ജിംഗ് പാനലിന്റേയും തീരുമാനം അന്തിമം ആയിരിക്കും.
 4. സംശയങ്ങൾക്കും മറ്റുവിവരങ്ങൾക്കും events@m3db.com എന്ന വിലാസത്തിൽ ബന്ധപ്പെടുക

 

Article Tags: 

പിന്മൊഴികൾ

തികച്ചും വ്യത്യസ്തവും, നൂതനവും ആയ ആശയം... ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എന്‍റെ വക എല്ലാവിധ അനുമോദനങ്ങളും.... നല്ല പ്രതികരണം ലഭിക്കുമെന്ന വിശ്വാസം എനിക്കുണ്ട്...

സ്നേഹപൂര്‍വ്വം, പ്രവീണ്‍ കെ. നായര്‍

പോയന്റ് നമ്പർ  3 ൽ സൂചിപ്പിച്ചിട്ടുണ്ട്

“ഇഷ്ടമുള്ളവർക്ക് ഇഷ്ട വിഷയത്തിൽ (എപ്പിസോദിൽ) പങ്കെടുക്കാം. വേണമെങ്കിൽ എല്ലാവർക്കും എല്ലാ വിഷയങ്ങളിലും പങ്കെടുക്കാം. പക്ഷെ ഒരു എപ്പിസോഡിൽ ഒരാൾക്ക് ഒരു എൻ‌ട്രിമാത്രം.“

ആര്‍ദ്രവീണയുടെ വരികള്‍ പോസ്റ്റ് ചെയ്യാനുള്ള അവസാന തീയതി ഏപ്രില്‍ 4 ആകും എന്നു കരുതുന്നു.

മെയില്‍ അയക്കുമ്പോള്‍ സബ്‍ജക്ട് ‘ആര്‍ദ്രവീണ’ എന്ന് ചേര്‍ത്താണോ അയക്കേണ്ടത്?

do I have to tuine in somewhere? where can I find the tune, I would like to participate

This is a great step towards music taken by you and I appreciate it very much.

I have already contributed lyrics to the 1st episode, "Ardraveena". 

Please advise when the tune for the 2nd Episode "Parayathe" will be advertised?

Thanks a lot.

 

This is a great step towards music taken by you and I appreciate it very much.

I have already contributed lyrics to the 1st episode, "Ardraveena". 

Please advise when the tune for the 2nd Episode "Parayathe" will be advertised?

Thanks a lot.

 

ആർദ്ര വീണയുടെ രണ്ടാം എപിസോഡിനായി കാത്തിരിയ്ക്കുന്നു. എത്രയും വേഗം ട്യൂൺ അപ്‌ലോഡ് ചെയ്യുമെന്ന് കരുതുന്നു.

തോമസ് പി. ടി.

നേരത്തേ അറിയിച്ചതിൽ നിന്ന് വ്യത്യസ്തമായി അടുത്ത എപ്പിസോഡ് ഒരു താരാട്ട് തീമായിരിക്കും. അത് നാളെ രാവിലെ പ്രസിദ്ധീകരിക്കുന്നതാണ്.മത്സരം പിന്തുടരുന്ന എല്ലാവർക്കും നന്ദി.

ആദ്യ എപിസോഡില്‍ പങ്കെടുക്കാമെന്നു കരുതി വന്നപ്പോള്‍ അല്പം വൈകി. അന്ന് ലാസ്റ്റ് ഡേറ്റായിരുന്നു. അടുത്തത് നോക്കാമെന്നു കരുതി അടുത്ത ആഴ്ച വന്നപ്പോള്‍ ദേ നീട്ടിവച്ച ഡേറ്റു തീരാമ്പോണു. :)

എന്തായാലും ഈ ഉശിരന്‍ പരിപാടിയില്‍ കൈവക്കാനുള്ള ഭാഗ്യം കിട്ടിയില്ല. അടുത്ത എപ്പിസോഡ പൊട്ടിക്കൂ..