അണ്ണാമലൈ ചെട്ടിയാർ
സേലത്തെ സില്‍ക്ക് വ്യാപാരികളായിരുന്നു തോട്ടണ്ണ ചെട്ടിയാരും, അണ്ണാമലൈ ചെട്ടിയാരും. ഇവര്‍ സേലം ശങ്കര്‍ ഫിലിം എന്ന പേരില്‍ ഒരു ചലചിത്ര നിര്‍മ്മാണ കമ്പനിക്ക് 1937 ല്‍ രൂപം നല്‍കി.അംബികാവതിയാണ് ആദ്യമായി നിര്‍മ്മിച്ചത്. അണ്ണാമലൈ ചെട്ടിയാര്‍ ആണ് ജ്ഞാനാംബിക എന്ന സിനിമ നിര്‍മ്മിച്ചത്. സാഹിത്യകാരനും, ഭാഷാപണ്ഡിതനുമായിരുന്ന സി.മാധവന്‍ പിള്ള രചിച്ച ജ്ഞാനാംബിക എന്ന നോവല്‍ മലയാളത്തില്‍ സിനിമയായി അവതരിപ്പിച്ചത് അണ്ണാമലൈ ചെട്ടിയാര്‍ ആണ്. എന്നാല്‍ അണ്ണാമലൈ ചെട്ടിയാര്‍ ഈ ചിത്രം നിര്‍മ്മിച്ചത് ശ്യാമള പിക്ചേഴ്സ് എന്ന വിതരണ കമ്പനിവഴിയാണ്. ശ്യാമള പിക്ചേഴ്സ് ഇന്നും പേരിനെങ്കിലും നിലനില്‍പ്പുണ്ട്. ജ്ഞാനാംബിക (1940). ജ്ഞാനാംബിക എന്ന ചിത്രം സംവിധാനം ചെയ്തത് എസ്.നെട്ടോണിയ ആണ്. കറാച്ചി സ്വദേശിയായ ഇദ്ദേഹം തന്നെയാണ് ബാലനും സംവിധാനം ചെയ്തത്. (ബാലന്‍ നിര്‍മ്മിച്ചത് അണ്ണാമലൈ ചെട്ടിയാര്‍ ആണെന്ന ധാരണ ശരിയല്ല. ബാലന്‍ നിര്‍മ്മിച്ചത് മോഡേണ്‍ തീയേറ്റേഴ്സിന്റെ ഉടമയായ ടി.ആര്‍ സുന്ദരം ആണ്).