ആനന്ദ് ബക്ഷി

Anand Bakshi
Date of Birth: 
തിങ്കൾ, 21 July, 1930
Date of Death: 
Saturday, 30 March, 2002
എഴുതിയ ഗാനങ്ങൾ: 1

ഇന്നത്തെ പാകിസ്ഥാനിലെ റാവൽ പിണ്ടിയിലാണ് ആനന്ദ് ബക്ഷി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ  സിനിമാമോഹവുമായി അദ്ദേഹം വീട്ടിൽ നിന്നും ഒളിച്ചോടി ബോംബേയിലേയ്ക്ക് പോകാൻ ശ്രമിച്ചു. ബോംബെയിൽ എത്താമെന്ന പ്രതീക്ഷയോടെ നാവികസേനയിൽ ചേർന്നു. കറാച്ചിയിൽ ഉണ്ടായ നാവിക കലാപം മൂലം ആനന്ദിന് പിന്നീട് കുറേക്കാലം നാവികനായി തുടരേണ്ടി വന്നു. ഇന്ത്യ വിഭജനത്തെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം ലഖ്‌നൗവിലേക്ക് താമസം മാറ്റി. അവിടെ ടെലിഫോൺ ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചുവെങ്കിലും താമസിയാതെ ബോംബെയിൽ എത്തി അവിടെ മോട്ടോർ മെക്കാനിക്കായി ജോലിയിൽ പ്രവേശിച്ചു.

ഭഗവൻ ദാദ എന്ന നടന്റെ സഹായത്തോടെ ആനന്ദ് ബക്ഷി 1958 -ൽ ഭഗവൻ ദാദ നായകവേഷം ചെയ്ത Bhalaa Aadmi എന്ന സിനിമയിൽ ഗാനങ്ങൾ എഴുതിക്കൊണ്ട് സിനിമാഗാന രചനാ രംഗത്ത് തുടക്കം കുറിച്ചു. അതിനുശേഷം 1962 -ൽ Mehendi Lagi Mere Haath, 1965 -ൽ Himalay Ki God Mein, Jab Jab Phool Khile എന്നീ ചിത്രങ്ങളിലും പാട്ടുകൾ എഴുതി. നിരവധി ഹിന്ദി സിനിമകളിൽ അദ്ദേഹം പാട്ടുകൾ എഴുതി. 1967 -ൽ Milan  എന്ന ചിത്രത്തിന് വേണ്ടി എഴുതിയ ഗാനങ്ങളോടെ അദ്ദേഹത്തെ ഒരു ഗാനരചയിതാവായി ഹിന്ദി സിനിമാലോകം അംഗീകരിച്ചു. തുടർന്ന് Aaradhana, Sholay, Amar Akbar Anthony എന്നിവയുൾപ്പെടെ മുന്നൂറിലധികം സിനിമകളിൽ ആനന്ദ് ബക്ഷി ഗാനങ്ങൾ രചിച്ചു. 2010 -ൽ ഫോർ ഫ്രണ്ട്സ് എന്ന സിനിമയിൽ ഒരു ഹിന്ദി ഗാനം രചിച്ചുകൊണ്ട് ആനന്ദ് ബക്ഷി മലയാള സിനിമയിലും തന്റെ സാന്നിധ്യമറിയിച്ചു. അഞ്ച് പതിറ്റാണ്ടോളം ചലച്ചിത്രഗാന രംഗത്ത് പ്രവർത്തിച്ച ആനന്ദ് ബക്ഷി നാല് തവണ ഫിലിം ഫെയർ അവാർഡിന് അർഹനായിട്ടുണ്ട്.
 
പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന ആനന്ദ് ബക്ഷി 2002 മാർച്ചിൽ അന്തരിച്ചു.