പൊന്നിൽ കുളിച്ചുവരും പെണ്ണെ

 

പൊന്നിൽ കുളിച്ചുവരും പെണ്ണെ നിന്റെ പുന്നാര തേന്മൊഴി കേട്ടു (1)
കണ്ണിൽ കിനാവൊരുക്കും പെണ്ണെ നിന്റെ മന്ദാര പുഞ്ചിരി കണ്ടു (1 )
( പൊന്നിൽ കുളിച്ചുവരും പെണ്ണെ...)

മാലേയ ലേപനവും പൂശി..രാഗ മാലാഖ വന്നു നിന്ന പോലെ (1 )
മായാത്ത വർണ്ണ ചിത്രമാണോ..മാരന്റെ മന്ദഹാസമാണോ (1 )
( പൊന്നിൽ കുളിച്ചുവരും പെണ്ണെ...)

മൂവന്തിചോപ്പു തീരും നേരം..എന്റെ ചാരത്തു നീയണഞ്ഞ നേരം (1 )
കാണാത്ത പൂങ്കിനാക്കളില്ലാ..പാടാത്ത മൗനരാഗമില്ലാ.. (1 )
( പൊന്നിൽ കുളിച്ചുവരും പെണ്ണെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponnil Kulichu Varum Penne

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം