ചന്തമേറിയ പൂവിലും ശബളാഭമാം

ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും
ഹന്ത.. ചാരുകടാക്ഷമാലകളര്‍ക്കരശ്മിയില്‍ നീട്ടിയും..ചിന്തയാം മണിമന്തിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍...

സാരമായ് സകലത്തിലും മതസംഗ്രഹം ഗ്രഹിയാത്തതായ്..കാരണാന്തരമായ് ജഗത്തിലുയര്‍ന്നുനിന്നിടുമൊന്നിനെ സൗരഭോൽക്കടനാഭി കൊണ്ടു
മൃഗം കണക്കനുമേയമായ്..
ദൂരമാകിലുമാത്മ ഹാര്‍ദ്ദ ഗുണാസ്പദത്തെനിനയ്ക്കുവിന്‍

നിത്യനായക, നീതിചക്രമതിന്‍ തിരിച്ചിലിനക്ഷമാം
സത്യമുള്‍ക്കമലത്തിലും സ്ഥിരമായ് വിളങ്ങുക നാവിലും
കൃത്യഭൂ വെടിയാതെയും മടിയാതെയും കരകോടിയില്‍
പ്രത്യഹം പ്രഥയാര്‍ന്ന പാവന കര്‍മ്മശക്തി കളിക്കുക.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chandameriya poovilum sabhalabhamaam

Additional Info

അനുബന്ധവർത്തമാനം