സന്ധ്യയിൽ നിറദീപമായ്

സന്ധ്യയിൽ നിറദീപമായ്
വീഥിയിൽ ഞാനേകനായ്..
തേടുന്ന സ്നേഹത്തിൻ ഗീതമേ
തേടുന്ന സ്നേഹത്തിൻ പൊൻ ഗീതമേ
സന്ധ്യയിൽ നിറദീപമായ്
വീഥിയിൽ ഞാനേകയായ്..

നെഞ്ചിലെ നിറ ഇണക്കിളികൾ..
നിലാവിൻ ചില്ലകൾ പാടിയോ (2)
ആരും കേൾക്കാത്ത ഈണവുമായ്
ഞാൻ നിന്നിൽ യാചിക്കും രാധേ
സന്ധ്യയിൽ നിറദീപമായ്
വീഥിയിൽ ഞാനേകയായ്.. (ഞാനേകനായ്)

നിന്നിലെ നിര ഗോപുരം
നുകർന്നു ഞാൻ നിന്നിൽ പടർന്നുവോ (2)
ആരും കാണാതെ നിന്നിൽ ലയിക്കാൻ
ഞാനുള്ളിൽ മോഹിച്ചു രാധേ ..

സന്ധ്യയിൽ നിറദീപമായ്
വീഥിയിൽ ഞാനേകയായ്..(ഞാനേകനായ്)
തേടുന്ന സ്നേഹത്തിൻ ഗീതമേ
തേടുന്ന സ്നേഹത്തിൻ പൊൻ ഗീതമേ
സന്ധ്യയിൽ നിറദീപമായ്
വീഥിയിൽ ഞാനേകയായ്..(ഞാനേകനായ്)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sandhyayil niradeepamay