പാൽനിലാ നിറമുള്ള

പാൽനിലാ നിറമുള്ള പെണ്ണേ
ഞാനന്നു സ്നേഹിച്ചു നിന്നെ
പൂനിലാ വീഥിയിൽ തുറന്നിട്ട്‌ ജാലകം
വരവേൽക്കാം ഞാനിന്നു നിന്നെ
വരവേൽക്കാം ഞാനിന്നു നിന്നെ ..(2)

ഇരുളുമീ ഏകാന്ത തീരങ്ങളിൽ
കനിയുമീ സ്നേഹാർദ്ര തീരങ്ങളിൽ (2)
മനസ്സിൽ നീ തുറന്നിട്ട വാതിലിൽ വന്നെന്നും
നീയെന്നെ മാടി വിളിച്ചുവല്ലോ..
നീയെന്നെ മാടി വിളിച്ചുവല്ലോ..

പാൽനിലാ നിറമുള്ള പെണ്ണേ
ഞാനന്നു സ്നേഹിച്ചു നിന്നെ
പൂനിലാ വീഥിയിൽ തുറന്നിട്ട്‌ ജാലകം
വരവേൽക്കാം ഞാനിന്നു നിന്നെ
വരവേൽക്കാം ഞാനിന്നു നിന്നെ..
ആ ..ആ

വിണ്ണിൽ തേനൂറും പൊൻ പൂം കണി
മനസ്സിൽ ഞാനാശിക്കും പൊൻതേൻ കണി (2)
കനിയുമീ സ്നേഹത്തിൻ മണവാട്ടിയെ പോലെ
നീയെന്നെ വന്നു വിളിച്ചുവല്ലോ ..
നീയെന്നെ വന്നു വിളിച്ചുവല്ലോ ..

പാൽനിലാ നിറമുള്ള പെണ്ണേ
ഞാനന്നു സ്നേഹിച്ചു നിന്നെ
പൂനിലാ വീഥിയിൽ തുറന്നിട്ട്‌ ജാലകം
വരവേൽക്കാം ഞാനിന്നു നിന്നെ
വരവേൽക്കാം ഞാനിന്നു നിന്നെ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Palnila niramulla