ശാരംഗപാണി
കങ്കാളിയുടേയും പാപ്പിയമ്മയുടേയും 12 മക്കളിൽ എട്ടാമനായി ആലപ്പുഴയിലെ കാഞ്ഞിരംചിറയിൽ ജനിച്ചു. ഇദ്ദേഹത്തിന്റെ ചെറുപ്പത്തിലേ പിതാവ് അന്തരിച്ചു. കാഞ്ഞിരംചിറ ആശാൻ സ്കൂൾ, ആലപ്പുഴ ലിയോതേർട്ടീൻത് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. അഞ്ചാംതരം കഴിഞ്ഞപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വിദ്യാഭ്യാസം അവസാനിപ്പിച്ച് ആറാട്ടുവഴിയിലെ എമ്പയർ കൊയർ വർക്സ് എന്ന സ്ഥാപനത്തിൽ ജോലിക്കു കയറി. പിന്നീട് നാടുവിട്ട് ഇടപ്പള്ളിയിലേക്കു പോന്നു. അവിടെ തയ്യൽത്തൊഴിലാളിയായിരുന്ന ഒരു ബന്ധുവിനൊപ്പംകൂടി തയ്യൽ പഠിച്ചു. ടി വി തോമസിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ കമ്യൂണിസ്റ്റ് മുന്നേറ്റം നടന്ന കാലത്ത് ശാരംഗപാണി ആലപ്പുഴയിലേക്കു തിരിച്ചുപോയി. വീടിനോടുചേർന്ന് ഒരു തയ്യൽക്കട തുടങ്ങി.
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതപ്പെട്ടതിന്റെ നൂറാംവാർഷികവേളയിൽ ആലപ്പുഴ കയർത്തൊഴിലാളി കലാകേന്ദ്രം കയർഫാക്ടറി കേന്ദ്രീകൃതമാക്കി ഒരുക്കിയ "കോഴിക്കള്ളൻ മത്തായി" എന്ന നാടകം എഴുതിയത് ഇദ്ദേഹമാണ്. തമാശ നിറഞ്ഞ ഈ നാടകം എല്ലാവർക്കും ഇഷ്ടമായി. സിവിൽ ജയിലിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് അവതരിക്കപ്പെട്ട "അവരെന്റെ മക്കൾ" എന്ന നാടകവും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഈ ചെറുനാടകം, പിന്നീട് ആലപ്പുഴ കയർ മാനേജിങ് കമ്മിറ്റിയുടെ ആവശ്യമനുസരിച്ച് കുറച്ചുകൂടി വികസിപ്പിച്ച് പൂർണ്ണ നാടകമാക്കിക്കൊടുത്തു. എന്നാൽ ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യത ചൂണ്ടിക്കാട്ടി ഈ നാടകം ദിവാൻ നിരോധിച്ചു.
ഒരിക്കൽ തന്റെ തയ്യൽക്കടയിൽ വന്ന ഒരു മുസ്ലിം സ്ത്രീയുടെ കദനകഥ കേട്ട്, അത് നാടകമാക്കിയതാണ് "ബല്ലാത്ത ദുനിയാവ്". ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടത്തിയ നാടകമത്സരത്തിൽ ശാരംഗപാണി എഴുതിയ "ഭാവന" എന്ന നാടകത്തിന് ഒന്നാം സമ്മാനം ലഭിച്ചു. നാടകപ്രവർത്തനം കാരണം തയ്യലിൽ ശ്രദ്ധചെലുത്താൻ കഴിഞ്ഞില്ല. പിന്നീട്, ടി വി തോമസിന്റെ ശുപാർശയിൽ സൌത്ത് ഇന്ത്യൻ റബ്ബർ ഫാക്ടറിയിൽ ജോലികിട്ടി. അപ്പോഴാണ് ഉദയാസ്റ്റുഡിയോയിൽനിന്നും കുഞ്ചാക്കോയുടെ ക്ഷണം എത്തുന്നത്. മൊയ്തു പടിയത്തിന്റെ കഥ "ഉമ്മ" എന്ന പേരിൽ ഉദയാ സിനിമയാക്കുകയാണ്. തിരക്കഥ എഴുതുവാൻ പലരേയും സമീപിച്ചെങ്കിലും സ്ലാംഗിന്റേയും മറ്റും പേരുപറഞ്ഞ് അവർ ഒഴിഞ്ഞുമാറി. ആദ്യ നാലു സീനുകൾ ഒരു പരീക്ഷയെന്നപോലെ ശാരംഗപാണിക്ക് എഴുതാനായി നൽകി. എഴുതിയത് എല്ലാവർക്കും ഇഷ്ടമായി. അങ്ങനെ ശാരംഗപാണി ആദ്യമായി ഒരു ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്തായി. 1958ലായിരുന്നു ഉമ്മ പുറത്തുവന്നത്. പിന്നീട് ഇരുപതോളം മലയാള ചലച്ചിത്രങ്ങൾക്ക് അദ്ദേഹം തൂലിക ചലിപ്പിച്ചു.
ഭാര്യ: പ്രശോഭിനി. മക്കൾ: കല, ജൂല, ബിജു.
2011 ഫെബ്രുവരി രണ്ടാം തീയ്യതി ശാരംഗപാണി അന്തരിച്ചു.
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം നീലി സാലി | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1960 |
ചിത്രം അയിഷ | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1964 |
ചിത്രം താര | സംവിധാനം എം കൃഷ്ണൻ നായർ | വര്ഷം 1970 |
ചിത്രം പോസ്റ്റ്മാനെ കാണ്മാനില്ല | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1972 |
ചിത്രം പാവങ്ങൾ പെണ്ണുങ്ങൾ | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1973 |
ചിത്രം തേനരുവി | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1973 |
ചിത്രം തുമ്പോലാർച്ച | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1974 |
ചിത്രം ധർമ്മക്ഷേത്രേ കുരുക്ഷേത്രേ | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1975 |
ചിത്രം മാ നിഷാദ | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1975 |
ചിത്രം നീലപ്പൊന്മാൻ | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1975 |
ചിത്രം ചീനവല | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1975 |
ചിത്രം ചെന്നായ വളർത്തിയ കുട്ടി | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1976 |
ചിത്രം മല്ലനും മാതേവനും | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1976 |
ചിത്രം അച്ചാരം അമ്മിണി ഓശാരം ഓമന | സംവിധാനം അടൂർ ഭാസി | വര്ഷം 1977 |
ചിത്രം കണ്ണപ്പനുണ്ണി | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1977 |
ചിത്രം ആനപ്പാച്ചൻ | സംവിധാനം എ വിൻസന്റ് | വര്ഷം 1978 |
ചിത്രം പാലാട്ട് കുഞ്ഞിക്കണ്ണൻ | സംവിധാനം ബോബൻ കുഞ്ചാക്കോ | വര്ഷം 1980 |
ചിത്രം സഞ്ചാരി | സംവിധാനം ബോബൻ കുഞ്ചാക്കോ | വര്ഷം 1981 |
ചിത്രം തീരം തേടുന്ന തിര | സംവിധാനം എ വിൻസന്റ് | വര്ഷം 1983 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കടത്തനാടൻ അമ്പാടി | സംവിധാനം പ്രിയദർശൻ | വര്ഷം 1990 |
തലക്കെട്ട് വേലിയേറ്റം | സംവിധാനം പി ടി രാജന് | വര്ഷം 1981 |
തലക്കെട്ട് അട്ടിമറി | സംവിധാനം ജെ ശശികുമാർ | വര്ഷം 1981 |
തലക്കെട്ട് സഞ്ചാരി | സംവിധാനം ബോബൻ കുഞ്ചാക്കോ | വര്ഷം 1981 |
തലക്കെട്ട് പാലാട്ട് കുഞ്ഞിക്കണ്ണൻ | സംവിധാനം ബോബൻ കുഞ്ചാക്കോ | വര്ഷം 1980 |
തലക്കെട്ട് ആനപ്പാച്ചൻ | സംവിധാനം എ വിൻസന്റ് | വര്ഷം 1978 |
തലക്കെട്ട് കടത്തനാട്ട് മാക്കം | സംവിധാനം നവോദയ അപ്പച്ചൻ | വര്ഷം 1978 |
തലക്കെട്ട് അച്ചാരം അമ്മിണി ഓശാരം ഓമന | സംവിധാനം അടൂർ ഭാസി | വര്ഷം 1977 |
തലക്കെട്ട് കണ്ണപ്പനുണ്ണി | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1977 |
തലക്കെട്ട് ചെന്നായ വളർത്തിയ കുട്ടി | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1976 |
തലക്കെട്ട് മല്ലനും മാതേവനും | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1976 |
തലക്കെട്ട് ധർമ്മക്ഷേത്രേ കുരുക്ഷേത്രേ | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1975 |
തലക്കെട്ട് മാ നിഷാദ | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1975 |
തലക്കെട്ട് നീലപ്പൊന്മാൻ | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1975 |
തലക്കെട്ട് തുമ്പോലാർച്ച | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1974 |
തലക്കെട്ട് പാവങ്ങൾ പെണ്ണുങ്ങൾ | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1973 |
തലക്കെട്ട് തേനരുവി | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1973 |
തലക്കെട്ട് ആരോമലുണ്ണി | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1972 |
തലക്കെട്ട് പോസ്റ്റ്മാനെ കാണ്മാനില്ല | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1972 |
തലക്കെട്ട് അയിഷ | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1964 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ആറ്റിനക്കരെ | സംവിധാനം എസ് എൽ പുരം ആനന്ദ് | വര്ഷം 1989 |
തലക്കെട്ട് തീരം തേടുന്ന തിര | സംവിധാനം എ വിൻസന്റ് | വര്ഷം 1983 |
തലക്കെട്ട് അട്ടിമറി | സംവിധാനം ജെ ശശികുമാർ | വര്ഷം 1981 |
തലക്കെട്ട് സഞ്ചാരി | സംവിധാനം ബോബൻ കുഞ്ചാക്കോ | വര്ഷം 1981 |
തലക്കെട്ട് വേലിയേറ്റം | സംവിധാനം പി ടി രാജന് | വര്ഷം 1981 |
തലക്കെട്ട് പാലാട്ട് കുഞ്ഞിക്കണ്ണൻ | സംവിധാനം ബോബൻ കുഞ്ചാക്കോ | വര്ഷം 1980 |
തലക്കെട്ട് ആനപ്പാച്ചൻ | സംവിധാനം എ വിൻസന്റ് | വര്ഷം 1978 |
തലക്കെട്ട് കടത്തനാട്ട് മാക്കം | സംവിധാനം നവോദയ അപ്പച്ചൻ | വര്ഷം 1978 |
തലക്കെട്ട് അച്ചാരം അമ്മിണി ഓശാരം ഓമന | സംവിധാനം അടൂർ ഭാസി | വര്ഷം 1977 |
തലക്കെട്ട് കണ്ണപ്പനുണ്ണി | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1977 |
തലക്കെട്ട് ചെന്നായ വളർത്തിയ കുട്ടി | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1976 |
തലക്കെട്ട് മല്ലനും മാതേവനും | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1976 |
തലക്കെട്ട് ധർമ്മക്ഷേത്രേ കുരുക്ഷേത്രേ | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1975 |
തലക്കെട്ട് മാ നിഷാദ | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1975 |
തലക്കെട്ട് നീലപ്പൊന്മാൻ | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1975 |
തലക്കെട്ട് ചീനവല | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1975 |
തലക്കെട്ട് തുമ്പോലാർച്ച | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1974 |
തലക്കെട്ട് പാവങ്ങൾ പെണ്ണുങ്ങൾ | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1973 |
തലക്കെട്ട് തേനരുവി | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1973 |
തലക്കെട്ട് ആരോമലുണ്ണി | സംവിധാനം എം കുഞ്ചാക്കോ | വര്ഷം 1972 |
ഗാനരചന
ശാരംഗപാണി എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം ഉറങ്ങാതെന്റുണ്ണീ ഉറങ്ങാതെന്റുണ്ണീ | ചിത്രം/ആൽബം ഉണ്ണിയാർച്ച | സംഗീതം കെ രാഘവൻ | ആലാപനം പി സുശീല, എസ് ജാനകി | രാഗം | വര്ഷം 1961 |
ഗാനം ആനക്കാരാ ആനക്കാരാ | ചിത്രം/ആൽബം പാലാട്ടു കോമൻ | സംഗീതം ജി രാമനാഥ അയ്യർ | ആലാപനം പി സുശീല, കെ ജെ യേശുദാസ് | രാഗം | വര്ഷം 1962 |