വൈഷ്ണവി കല്യാണി

Vyshnavi Kalyani

1995 ഏപ്രിൽ 24 ന് കൊല്ലം ജില്ലയിലെ മുഖത്തലയിൽ ജനിച്ചു. നാടകരംഗത്ത് അഭിനേത്രിയായ വിജയകലയാണ് വൈഷ്ണവിയുടെ അമ്മ. മുഖത്തല എൽപീ സ്കൂൾ, മുഖത്തല എൻ എസ് എസ് എൽ പി സ്കൂൾ, എം കെ എൽ എം എച്ച്‌ എസ് കണ്ണനല്ലൂർ എന്നീ സ്കൂളുകളിലായിരുന്നു വൈഷ്ണവിയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനു ശേഷം കൊ-ഓപ്പറേറ്റീവ് കോളേജിൽ നിന്നും സോഷ്യോളജിയിൽ ബിരുദം നേടി. തുടർന്ന് ഇഗ്നൗ യൂണിവേൾസിറ്റിയിൽ നിന്നും സോഷ്യോളജി മാസ്റ്റർ ബിരുദവും കരസ്ഥമാക്കി.

ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചുകൊണ്ടാണ് വൈഷ്ണവി അഭിനയരംഗത്ത് തുടക്കമിടുന്നത്. ഹൃദയം സിനിമയിലെ "ഉണക്കമുന്തിരി.. എന്ന  ഗാനരംഗത്തിൽ കല്യാണപെണ്ണായി അഭിനയിച്ചുകൊണ്ടാണ് സിനിമാഭിനയ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്.  അതിനുശേഷം ശ്രീധന്യ കാറ്ററിംഗ് സർവീസ് എന്ന സിനിമയിലും ഒരു വേഷം ചെയ്തു. 2BHK എന്ന സിനിമയിൽ പ്രധാന താരമായി അഭിനയിച്ചു. 

അഭിനയം കൂടാതെ രണ്ട് സിനിമകൾക്ക് ഡബ്ബിംഗും നിർവ്വഹിച്ചിട്ടുണ്ട്.

വൈഷ്ണവി = Gmail, Facebook