വി ടി നന്ദകുമാർ

V T Nandakumar
V T Nandakumar-Writer
കഥ: 8
സംഭാഷണം: 9
തിരക്കഥ: 7

നോവലിസ്റ്റ് , നാടകകൃത്ത് എന്നീ നിലകളിൽ പ്രസിദ്ധനായ വി ടി നന്ദകുമാർ ജനിച്ചത് കൊടുങ്ങല്ലൂരിലാണ്. ജനനത്തീയത് 1925 ജനുവരി 30. അച്ഛൻ കൊടുങ്ങല്ലൂർ രാജകുടുംബാംഗമായ കുഞ്ഞുണ്ണിത്തമ്പുരാൻ, അമ്മ വടശ്ശേരി തൈപ്പറമ്പിൽ മാധവിയമ്മ. കൊടുങ്ങല്ലൂർ ബോയ്സ് ഹൈസ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് എറണാകുളം മഹാരാജാസ് കോളേജിൽ പഠിച്ചു. ബിരുദപഠനം പാതിവഴിക്കുപേക്ഷിച്ച് ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. തിരിച്ചെത്തിയ അദ്ദേഹം എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസിൽ ഉദ്യോഗം സ്വീകരിച്ചെങ്കിലും താമസിയാതെ ജോലി രാജി വച്ച് യാത്ര എന്നൊരു വാരിക തുടങ്ങുകയും സാമ്പത്തിക പരാധീനത മൂലം അത് മുടങ്ങുകയും ചെയ്തു. മലയാള സിനിമയിലേക്ക് 

ലസ്ബിയൻ പ്രമേയം ആദ്യമായി മലയാളത്തിൽ കൈകാര്യം ചെയ്ത നന്ദകുമാറിന്റെ “രണ്ട് പെൺകുട്ടികൾ” എന്ന സിനിമ ശ്രദ്ധേയമായിരുന്നു.രക്തമില്ലാത്ത മനുഷ്യൻ, ചാട്ടയും മാലയും, രണ്ട് പെൺകുട്ടികൾ, ദൈവത്തിന്റെ മരണം, നാളത്തെ മഴവില്ല് എന്നിവയാണ് പ്രധാന കൃതികൾ. കോയമ്പറമ്പത്ത് ലളിതയാണ് ഭാര്യ. മകൻ ശ്രീജിത്ത് നന്ദകുമാർ സിനിമയുമായി ബന്ധപ്പെട്ട ക്രിയേറ്റീവ് വർക്കുകൾ ചെയ്യാറുണ്ട്..