ഉഷ

Usha

Usha - Malayalam Actress

1969 െമെയ് 10 ന് ആലപ്പുഴ ജില്ലയിലെ ആലിശ്ശേരിയിൽ ജനിച്ചു. ഹസീന എന്നായിരുന്നു ശരിയായ പേര്. അച്ഛൻ പരേതനായ മുഹമ്മദ് ഹനീഫ്. അമ്മ ഹഫ്സ ബീവി. അച്ഛൻ പോലീസ് സബ്ബ് ഇൻസ്പെക്ടർ ആയിരുന്നു. ആലപ്പുഴയിലെ മുഹമ്മദൻസ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു ഉഷയുടെ പ്രാഥമിക വിദ്യാഭ്യാസം. സിനിമയിൽ എത്തുന്നതിനു മുൻപ് ഉഷ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. 1986-ൽ റിലീസ് ചെയ്ത അന്നൊരു രാവിൽ ആയിരുന്നു ഉഷയുടെ ആദ്യ സിനിമ. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത "കണ്ടതും കേട്ടതും" എന്ന സിനിമയിൽ നായികയായതോടെയാണ് ഉഷ ശ്രദ്ധിയ്ക്കപ്പെട്ടത്. തുടർന്ന് കിരീടം, കാർണ്ണിവൽ, വടക്കുനോക്കിയെന്ത്രം..തുടങ്ങി നൂറോളം സിനിമകളിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമകൾ കൂടാതെ ടി വി സീരിയലുകളിലും ഉഷ അഭിനയിച്ചുവരുന്നു.

സംവിധായകൻ ടി എസ് സുരേഷ്ബാബുവിനെയാണ് ഉഷ വിവാഹം ചെയ്തത്. പിന്നീട് സുരേഷ്ബാബുവിൽ നിന്നും ഉഷ വിവാഹമോചനം നേടുകയും, ചെന്നയിൽ ബിസിനസ്സുകാരാനായ നാസർ അബ്ദുൾഖാദർ എന്നയാളെ വിവാഹം ചെയ്യുകയും ചെയ്തു.