Vinayan

എന്റെ പ്രിയഗാനങ്ങൾ

  • ഇരു ഹൃദയങ്ങളിലൊന്നായ് വീശി

    ഇരു ഹൃദയങ്ങളിലൊന്നായ് വീശി
    നവ്യ സുഗന്ധങ്ങൾ
    ഇഷ്ടവസന്ത തടങ്ങളിൽ എത്തീ
    ഇണയരയന്നങ്ങൾ
    ഓ..ഓ..ഓ..
    കൊക്കുകൾ ചേർത്തൂ ...
    ഉം..ഉം..ഉം..
    ചിറകുകൾ ചേർത്തൂ...
    ഓ..ഓ..ഓ
    കോമള കൂജനഗാനമുതിർത്തു ...

    ഓരോ നിമിഷവും ഓരോ നിമിഷവും
    ഓരോ മദിരാചഷകം...
    ഓരോ ദിവസവും ഓരോ ദിവസവും
    ഓരോ പുഷ്പവിമാനം
    എന്തൊരു ദാഹം.. എന്തൊരു വേഗം..
    എന്തൊരു ദാഹം എന്തൊരു വേഗം
    എന്തൊരു മധുരം എന്തൊരുന്മാദം

    ( ഇരുഹൃദയങ്ങളിൽ..)

    വിണ്ണിൽ നീളേ പറന്നു പാറി
    പ്രണയകപോതങ്ങൾ...
    തമ്മിൽ പുൽകി കേളികളാടി
    തരുണ മരാളങ്ങൾ....
    ഒരേ വികാരം.... ഒരേ വിചാരം...
    ഒരേ വികാരം ഒരേ വിചാരം
    ഒരേ മദാലസ രാസവിലാസം

    ( ഇരുഹൃദയങ്ങളിൽ..)

  • ഇന്ദ്രനീലിമയോലും

    ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ
    ഇന്നലെ നിൻ മുഖം നീ നോക്കി നിന്നു(2)
    ഇന്നൊരു ഹൃദയത്തിൻ കുന്ദ ലതാഗൃഹത്തിൽ
    പൊന്മുളം തണ്ടുമൂതി നീ ഇരിപ്പൂ
    അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ
    അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ (ഇന്ദ്രനീലിമ)

    സ ഗ മ ധ മ ഗ സ
    ഗ മ ധ നി ധ മ ഗ
    മ ധ നി സ നി ധ മ ധ സ

    വർഷാമയൂരമെങ്ങോ പീലി നിവർത്തിടുമ്പോൾ
    ഹർഷാശ്രു പൂക്കളിൽ നിന്നുതിർന്നതെന്തേ
    മൃദുരവമുതിരും മധുകരമണയെ
    ഇതളുകലുലഞ്ഞു വീർപ്പുതിർന്നത്തെന്തേ
    ഉന്മത്ത കോകിലത്തിൻ ആലാപ ശ്രുതി കേൾക്കെ
    പെൺകുയിൽ ചിറകടിച്ചുണർന്നതെന്തേ
    അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ (ഇന്ദ്രനീലിമ)

    ചിത്രാ നക്ഷത്രമിന്നു രാവിൽ ശീതാംശുവിനോ-
    ടൊത്തുചേരുവനോടി അണഞ്ഞതെന്തേ
    തരിവള ഇളകി അരുവികൾ കളിയായ്‌
    തടശിലയെപ്പുണർന്നു ചിരിപ്പതെന്തെ
    ഹംസങ്ങൾ ഇണചേരും വാഹിനീതടങ്ങളിൽ
    കൺചിമ്മി വന ജ്യോത്സ്ന മറഞ്ഞതെന്തേ
    അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ (ഇന്ദ്രനീലിമ)

  • ആത്മാവിൽ മുട്ടി വിളിച്ചതു പോലെ

    ആത്മാവിൽ മുട്ടിവിളിച്ചതു പോലെ
    സ്നേഹാതുരമായ്‌ തൊട്ടുരിയാടിയ പോലെ
    മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
    ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ
    കന്നിപ്പൂങ്കവിളിൽ തൊട്ട് കടന്നു പോകുവതാരോ
    കുളിർ പകർന്നു പോകുവതാരോ
    തെന്നലോ തേൻ തുമ്പിയോ
    പൊന്നരയാലിൽ മറഞ്ഞിരുന്ന് നിന്നെ കണ്ടു
    കൊതിച്ചു പാടിയ കിന്നരകുമാരനോ [കണ്ണിൽ....]

    താഴമ്പൂ കാറ്റുതലോടിയ പോലെ
    നൂറാതിരതൻ രാക്കുളിരാടിയ പോലെ
    കുന്നത്തെ വിളക്കുതെളിക്കും കയ്യാൽ
    കുഞ്ഞുപൂവിന്നഞ്ജനത്തിൻ ചാന്തുതൊട്ടതു പോലെ
    ചാന്തുതൊട്ടതു പോലെ [കണ്ണിൽ....]

    ആത്മാവിൽ മുട്ടിവിളിച്ചതു പോലെ
    സ്നേഹാതുരമായ്‌ തൊട്ടുരിയാടിയ പോലെ
    മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
    ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ
    പൂവുചാർത്തിയ പോലെ  [കണ്ണിൽ....]

  • അന്തിവെയിൽ പൊന്നുതിരും

    അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ്‌
    വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്‌വരയിൽ
    കണി മഞ്ഞുമൂടുമീ നവരംഗ സന്ധ്യയിൽ അരികേ..വാ..
    മധുചന്ദ്രബിംബമേ
    അന്തിവെയിൽ

    കാറ്റിൻ ചെപ്പുകിലുങ്ങി ദലമർമ്മരങ്ങളിൽ
    രാപ്പാടിയുണരും സ്വരരാജിയിൽ (2)
    പനിനീർക്കിനാക്കളിൽ പ്രണയാങ്കുരം
    ഇതുനമ്മൾ ചേരും സുഗന്ധതീരം
    അന്തിവെയിൽ

    വർണ്ണപതംഗം തേടും മൃദുയൗവ്വനങ്ങളിൽ
    അനുഭൂതിയേകും പ്രിയസംഗമം (2)
    കൗമാരമുന്തിരി തളിർവാടിയിൽ
    കുളിരാർന്നുവല്ലോ വസന്തരാഗം
    അന്തിവെയിൽ

  • അഷ്ടമുടിക്കായലിലെ

    അഷ്ടമുടിക്കായലിലെ 
    അന്നനടത്തോണിയിലെ 
    ചിന്നക്കിളി ചിങ്കാരക്കിളി -ചൊല്ലുമോ 
    എന്നെ നിനക്കിഷ്ടമാണോ 
    ഇഷ്ടമാണോ
    (അഷ്ടമുടി... )

    ഓളങ്ങള്‍ ഓടിവരും നേരം 
    വാരിപ്പുണരുന്നു തീരം വാരി
    വാരി വാരിപ്പുണരുന്നു തീരം 
    മോഹങ്ങള്‍ തേടിവരും നേരം 
    ദാഹിച്ചു നില്‍ക്കുന്നു മാനസം 
    എന്‍ മനസ്സിലും നിന്‍ മനസ്സിലും 
    ഇന്നാണല്ലോ പൂക്കാലം 
    പൊന്നു പൂക്കാലം
    (അഷ്ടമുടി... )

    ഗാനങ്ങള്‍ മൂളിവരും കാറ്റേ 
    മാറോടണയ്ക്കുന്നു മാനം - നിന്നെ 
    മാറോടണയ്ക്കുന്നു മാനം 
    കൂടെത്തുഴഞ്ഞു വരും നേരം 
    കോരിത്തരിയ്ക്കുന്നു ജീവിതം 

    എന്‍ കിനാവിലും നിന്‍ കിനാവിലും 
    ഒന്നാണല്ലോ സംഗീതം 
    പ്രേമസംഗീതം

    അഷ്ടമുടിക്കായലിലെ 
    അന്നനടത്തോണിയിലെ 
    ചിന്നക്കിളി ചിങ്കാരക്കിളി -ചൊല്ലുമോ 
    എന്നെ നിനക്കിഷ്ടമാണോ 
    ഇഷ്ടമാണോ
    ആ...ആ...ആ... 

  • ആത്മാവിൻ പുസ്തകത്താളിൽ (M)

    ആത്മാവിൻ പുസ്‌തകത്താളിൽ ഒരു മയിൽപ്പീലി പിടഞ്ഞു
    വാലിട്ടെഴുതുന്ന രാവിൻ വാൽക്കണ്ണാടിയുടഞ്ഞു
    വാർമുകിലും സന്ധ്യാംബരവും ഇരുളിൽ പോയ്‌മറഞ്ഞു
    കണ്ണീർ കൈവഴിയിൽ ഓർമ്മകൾ ഇടറിവീണു
    (ആത്മാവിൻ ..)

    കഥയറിയാതിന്നു സൂര്യൻ
    സ്വർ‌ണ്ണത്താമരയെ കൈവെടിഞ്ഞു (2)
    അറിയാതെ ആരുമറിയാതെ
    ചിരിതൂ‍കും താരകളറിയാതെ
    അമ്പിളിയറിയാതെ ഇളംതെന്നലറിയാതെ
    യാമിനിയിൽ ദേവൻ മയങ്ങി
    (ആത്മാവിൻ ..)

    നന്ദനവനിയിലെ ഗായകൻ
    ചൈത്രവീണയെ കാട്ടിലെറിഞ്ഞു (2)
    വിടപറയും കാനനകന്യകളേ
    അങ്ങകലേ നിങ്ങൾ കേട്ടുവോ
    മാനസതന്ത്രികളിൽ വിതുമ്പുന്ന പല്ലവിയിൽ
    അലതല്ലും വിരഹഗാനം ...
    (ആത്മാവിൻ ..)

  • ആകാശഗോപുരം

    ആകാശഗോപുരം പൊന്മണി മേടയായ്
    അഭിലാഷഗീതകം സാഗരമായ്
    ഉദയരഥങ്ങൾ തേടിവീണ്ടും മരതകരാഗസീമയിൽ
    സ്വർ‌ണ്ണപ്പറവ പാറി നിറമേഘച്ചോലയിൽ
    വർ‌ണ്ണക്കൊടികളാടി തളിരോലകൈകളിൽ
    (ആകാശഗോപുരം)

    തീരങ്ങൾക്കു ദൂരേ വെണ്മുകിലുകൾക്കരികിലായ്
    അണയും തോറും ആർദ്രമാകുമൊരു താരകം
    ഹിമജലകണം കൺകോണിലും
    ശുഭസൌരഭം അകതാരിലും
    മെല്ലെ തൂവിലോലഭാവമാർന്ന നേരം
    (ആകാശഗോപുരം)

    സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലിൽ
    നിഴലാടുന്ന കപടകേളിയൊരു നാടകം
    കൺനിറയുമീ പൂത്തിരളിനും കരമുകരുമീ പൊന്മണലിനും
    അഭയം നൽകുമാർദ്രഭാവനാജാലം
    (ആകാശഗോപുരം)

  • ഇല കൊഴിയും ശിശിരത്തിൽ

    ഉം ..ഉം...ഉം...ഉം..ഉം.....
    ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായീ
    മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടീ
    മറഞ്ഞുപോയീ ആ മന്ദഹാ‍സം
    ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം  (ഇലകൊഴിയും....)

    ഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ്
    ഇണക്കിളീ ഈ നെഞ്ചില്‍ പറന്നു വന്നു
    പൂക്കാലം വരവായീ മോഹങ്ങള്‍ വിരിയാറായ്
    അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നൂ
    എരിഞ്ഞു പോയീ രാപ്പാടിപ്പെണ്ണിന്‍ കനവുകളും
    ആ കാട്ടുതീയില്‍ (ഇലകൊഴിയും....)


    പ്രേമത്തിന്‍ മധുരിമയും വിരഹത്തിന്‍ കണ്ണീരും
    രാപ്പാടി രാവുകളില്‍ തേങ്ങിയോതി
    വര്‍ഷങ്ങള്‍പോയാലും ഇണ വേറെ വന്നാലും
    ആ ശിശിരം മായുമോ ഓര്‍മ്മകളില്‍
    മറക്കുവാനാകുമോ ആ ദിവ്യരാഗം
    ആദ്യാനുരാഗം ജന്മങ്ങളില്‍ (ഇലകൊഴിയും....)

Entries

sort descending Post date
Film/Album അമ്മയാണെ സത്യം Sat, 14/02/2009 - 22:51
Film/Album ആകാശദൂത് Sat, 14/02/2009 - 22:48
Film/Album ആഗ്നേയം Sat, 14/02/2009 - 22:50
Film/Album ആയിരപ്പറ Sat, 14/02/2009 - 22:49
Film/Album കന്യാകുമാരിയിൽ ഒരു കവിത Sat, 14/02/2009 - 23:31
Film/Album കളിപ്പാട്ടം Sat, 14/02/2009 - 23:30
Film/Album കസ്റ്റംസ് ഡയറി Sat, 14/02/2009 - 23:10
Film/Album ഗാന്ധർവ്വം Sat, 14/02/2009 - 23:13
Film/Album ദേവാസുരം ബുധൻ, 12/12/2012 - 01:09
Film/Album ധ്രുവം Sat, 14/02/2009 - 23:11
Film/Album പാഥേയം Sun, 15/02/2009 - 11:14
Film/Album ബന്ധുക്കൾ ശത്രുക്കൾ Sat, 14/02/2009 - 22:52
Film/Album മണിച്ചിത്രത്താഴ് Sat, 14/02/2009 - 23:33
Film/Album മായാമയൂരം Sun, 15/02/2009 - 11:06
Film/Album മിഥുനം ചൊവ്വ, 27/01/2009 - 23:36
Film/Album വാത്സല്യം Sun, 15/02/2009 - 11:21
Film/Album വിയറ്റ്നാം കോളനി Sat, 14/02/2009 - 16:21
Film/Album സമാഗമം Sun, 15/02/2009 - 11:16
Film/Album സോപാ‍നം Sun, 15/02/2009 - 11:17
Film/Album സൗഭാഗ്യം Sun, 15/02/2009 - 11:17

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഉസ്താദ് ഹോട്ടൽ Sun, 01/07/2012 - 12:32
ഉസ്താദ് ഹോട്ടൽ Sun, 01/07/2012 - 12:32 വിവരങ്ങൾ കൂട്ടിച്ചേർത്തു.
ഉസ്താദ്‌ ഹോട്ടലിലെ ബിരിയാണിക്ക് മണവും രുചിയുമുണ്ട് Sat, 30/06/2012 - 23:25
ട്രാഫിക്ക് Sun, 09/01/2011 - 11:12
മേരിയ്ക്കുണ്ടൊരു കുഞ്ഞാട് Sun, 26/12/2010 - 18:09