vijiabraham

vijiabraham's picture

 

എന്റെ പ്രിയഗാനങ്ങൾ

  • നെഞ്ചകമേ

    നെഞ്ചകമേ.. നെഞ്ചകമേ..
    പുഞ്ചിരിതൻ പാൽമഴ താ 
    നാൾവഴിയേ..നാം അണയേ
    ഊയലിടാൻ കാട്ടല താ.. 

    സായൂജ്യമായ്   ഇന്നിതാ.. ഈ ഭൂമി പാടുന്നേ 
    താരാട്ടും പാട്ടിൻ ഈണമായ്...

    ഭാരങ്ങൾ  ഇല്ലാതെ നാം.. ഭാവാർദ്രമായ്..      

    കുഞ്ഞുകിളിയെ രാവിതിരുളുകയായ്
    ഒന്ന് കൂടേറാൻ മെല്ലെ നീ തിരികെ വരൂ
    കാതിൽ അരുളാൻ നൂറു മൊഴികളുമായ്
    വിങ്ങി ആരാരോ ഇന്നു നിന്നെ നിനച്ചിരിപ്പൂ

       

    വീണുമറിയാൻ.. ജലകണമിവിടെ...
    ഒന്നു ചേക്കേറാൻ.. കൂടുതന്നൊരിടമിവിടെ...
    മെല്ലെ വിരിയാൻ.. കാത്ത ചിരിയിവിടെ...
    പൊൻ കിനാനാളം.. മിന്നി നിന്ന തണലിവിടെ...  
         
    താരവും.. മന്താരവും.. 
    കൺമുനകളിലഴകെഴുതി..
    സല്ലാപമായ്.. സംഗീതമായ് വെണ്ണിലവും തെന്നലും.. 
    ആദ്യമായ്.. ഇന്നാദ്യമായ്.. 
    എൻ കരളിതിൽ നദിയൊഴുകി.. 
    പുൽനാമ്പുപോൽ ഉൾനാമ്പിലും  നീർ അണിയാ വൈരമായ്.. 

    നൊമ്പരമോ... മറനീക്കി മൂകമായ്..
    ഓരോ... നിനവുകളും സാന്ത്വനമായ്..

    പകൽ വന്നുപോയ് വെയിൽ വന്നുപോയ്.. ഓ..
    ഇരുൾ വന്നുപോയ് നിഴൽ വീണുപോയ്.. ഓ..
    മഴത്തുള്ളിയായ് തുളുമ്പുന്നിതാ....
    നീയും ഞാനും....

    മണി ചില്ലയിൽ കുയിൽ കൊഞ്ചലും
    മലർ താരയിൽ കണി തിങ്കളും
    വരം കൊണ്ടതോ
    കടം തന്നതോ
    ഇന്നീ യാമം?

    നെഞ്ചകമേ.. നെഞ്ചകമേ..
    പുഞ്ചിരിതൻ പാൽമഴ താ 
    നാൾവഴിയേ..നാം അണയേ
    ഊയലിടാൻ കാട്ടല താ.. 

    സായൂജ്യമായ്   ഇന്നിതാ.. ഈ ഭൂമി പാടുന്നേ 
    താരാട്ടും പാട്ടിൻ ഈണമായ്...

    ഭാരങ്ങൾ ഇല്ലാതെ നാം.. ഭാവാർദ്രമായ്..    

    ഓർമ്മ പുഴയായ് കൂടെ ഒഴുകിവരെ
    വർണ്ണ മീനായ് നാം
    വേണ്ടുവോളം അതിൽ അലിയാം
    ഇന്നു പതിയെ ഉള്ളം ഉരുകുകയായ്
    തുള്ളിമഴ പോലെ മെല്ലെ മിഴി നിറയുകയായ്

    ഓർമ്മ പുഴയായ് കൂടെ ഒഴുകിവരെ
    വർണ്ണ മീനായ് നാം
    വേണ്ടുവോളം അതിൽ അലിയാം
    ഇന്നു പതിയെ ഉള്ളം ഉരുകുകയായ്
    തുള്ളിമഴ പോലെ മെല്ലെ മിഴി നിറയുകയായ്

Entries

Post datesort descending
Film/Album ഗാർഡിയൻ Sat, 05/12/2020 - 00:19

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
കാൺമാനില്ല Sat, 05/12/2020 - 00:19
വിശുദ്ധ രാത്രികൾ ചൊവ്വ, 01/12/2020 - 11:28
വിശുദ്ധ രാത്രികൾ ചൊവ്വ, 01/12/2020 - 11:24
ഐസക് ന്യൂട്ടൻ s/o ഫിലിപ്പോസ് ചൊവ്വ, 01/12/2020 - 10:31
കുട്ടൻപിള്ളയുടെ ശിവരാത്രി ചൊവ്വ, 01/12/2020 - 10:22
വിജി എബ്രഹാം ചൊവ്വ, 01/12/2020 - 10:15