shyamapradeep

shyamapradeep's picture

എന്റെ പ്രിയഗാനങ്ങൾ

  • കരിവരിവണ്ടുകൾ കുറുനിരകൾ

    കരിവരിവണ്ടുകള്‍ കുറുനിരകള്‍
    കുളിര്‍നെറ്റി മുകരും ചാരുതകള്‍
    മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍
    നീലോല്പലങ്ങള്‍ നീള്‍മിഴികള്‍

    മാന്തളിരധരം കവിളുകളിൽ
    ചെന്താമരവിടരും ദളസൗഭഗം
    കുളിരണിച്ചോലകള്‍ നുണക്കുഴികള്‍
    മധുമന്ദഹാസത്തിന്‍ വാഹിനികള്‍

    ശംഖോടിടഞ്ഞ ഗളതലമോ
    കൈകളോ ജലപുഷ്പവളയങ്ങളോ
    നിറമാറില്‍ യൗവ്വനകലശങ്ങള്‍
    മൃദുരോമരാജിതന്‍ താഴ്വരകള്‍

    അരയാലിന്നിലകളോ അണിവയറോ
    ആരോമല്‍പ്പൊക്കിള്‍‌ ചുഴിപൊയ്കയോ
    പ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോ
    നാഭീതടവന നീലിമയോ

    പിന്നഴകോ മണിത്തംബുരുവോ
    പൊന്‍‌ താഴമ്പൂമൊട്ടോ കണങ്കാലോ
    മാഹേന്ദ്രനീല ദ്യുതി വിടര്‍ത്തും
    ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി
    നീ സുരസുന്ദരീ നീ സുരസുന്ദരി

  • ശ്രീ വല്ലഭ ശ്രീവത്സാങ്കിത

    ശ്രീവല്ലഭ ശ്രീവത്സാങ്കിത
    ശ്രീവൈകുണ്ഠപതേ
    ശ്രീപാദം കൈതൊഴുന്നേന്‍ ഞാന്‍
    ശ്രീപത്മനാഭഹരേ
    (ശ്രീവല്ലഭ.. )

    വിളിച്ചാല്‍ വിളിപ്പുറത്തങ്ങയെ വരുത്തുവാന്‍
    വില്വമംഗലമല്ലാ - ഞാനൊരു
    വില്വമംഗലമല്ല
    മനസ്സിന്‍ ചിരട്ടയില്‍ നേദിക്കുവാനൊരു
    മണിക്കണ്ണിമാങ്ങയുമില്ലാ - ഒരു
    മണിക്കണ്ണിമാങ്ങയുമില്ലാ
    (ശ്രീവല്ലഭ.. )

    സ്വരങ്ങള്‍ കര്‍ണ്ണാമൃതങ്ങളായ് മാറ്റുവാന്‍
    സ്വാതിതിരുനാളല്ലാ- ഞാനൊരു
    സ്വാതിതിരുനാളല്ലാ
    ഉഷസ്സില്‍ തിരുമുന്‍പില്‍
    കാഴ്ചവെയ്ക്കാനൊരു
    തിരുനാമകീര്‍ത്തനമില്ലാ - ഒരു
    തിരുനാമകീര്‍ത്തനമില്ലാ
    (ശ്രീവല്ലഭ.. )

  • എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ

    എന്നശ്രുബിന്ദുക്കൾ പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

     

    എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ നിൻ മോഹപുഷ്പകം അലങ്കരിക്കാം

    എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ നിൻ മോഹപുഷ്പകം അലങ്കരിക്കാം

    നിൻ ത്യാഗമണ്ഡപ യാഗാഗ്നി തന്നിലെ ചന്ദനധൂമമായ്‌ ഞാനുയരാം

     

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

     

    സുന്ദര വാസന്ത മന്ദസമീരനായ്‌ നിൻ ജാലകങ്ങളെ തൊട്ടുണർത്താം

    സുന്ദര വാസന്ത മന്ദസമീരനായ്‌ നിൻ ജാലകങ്ങളെ തൊട്ടുണർത്താം

    തൂമിഴി താമര പൂവിതൾത്തുമ്പിലെ തൂമുത്തൊരുമ്മയാൽ ഒപ്പിയേക്കാം

     

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ

    എന്നശ്രുബിന്ദുക്കൾ

    പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    നിന്നിൽ ... എന്നും ... പൗർണ്ണമി വിടർന്നേനേ..

  • രാജീവ നയനേ നീയുറങ്ങൂ

    രാജീവനയനേ നീയുറങ്ങൂ

    രാഗവിലോലേ നീയുറങ്ങൂ (2)

    ആയിരം ചുംബന സ്മൃതിസുമങ്ങൾ

    അധരത്തിൽ ചാർത്തി നീയുറങ്ങൂ

    അധരത്തിൽ ചാർത്തി നീയുറങ്ങൂ

    രാജീവനയനേ നീയുറങ്ങൂ

    രാഗവിലോലേ നീയുറങ്ങൂ

     

    എൻ പ്രേമഗാനത്തിൻ ഭാവം

    നിൻ നീലക്കൺപീലിയായി (2)

    എൻ കാവ്യശബ്ദാലങ്കാരം

    നിൻ നാവിൽ കിളികൊഞ്ചലായി

    നിൻ നാവിൽ കിളികൊഞ്ചലായി

    ആരീരരോ ആരീരരോ ആരീരരോ...ആരീരരോ

    രാജീവനയനേ നീയുറങ്ങൂ രാഗവിലോലേ നീയുറങ്ങൂ

     

    ഉറങ്ങുന്ന ഭൂമിയെ നോക്കി

    ഉറങ്ങാത്ത നീലാംബരം പോൽ

    അഴകേ നിൻ കുളിർമാല ചൂടി അരികത്തുറങ്ങാതിരിക്കാം അരികത്തുറങ്ങാതിരിക്കാം

    ആരീരരോ ആരീരരോ ആരീരരോ...ആരീരരോ രാജീവനയനേ നീയുറങ്ങൂ രാഗവിലോലേ നീയുറങ്ങൂ രാരീരരാരോ രാരിരരോ രാരിരരാരോ രാരിരരോ

  • ആ നിമിഷത്തിന്റെ നിർവൃതിയിൽ

    ആ..ആ...ആ...
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    ഞാനൊരാവണി തെന്നലായ്‌ മാറി
    ആയിരം ഉന്മാദരാത്രികള്‍ തന്‍ ഗന്ധം
    ആത്മദളത്തില്‍ തുളുമ്പി...
    ആത്മദളത്തില്‍ തുളുമ്പി...
    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    ഞാനൊരാവണി തെന്നലായ്‌ മാറി...

    നീയുറങ്ങുന്ന നിരാലംബശയ്യയില്‍
    നിര്‍നിദ്രമീ ഞാനൊഴുകീ.....ആ......(2)
    രാഗപരാഗമുലര്‍ത്തുമാ തേന്‍ചൊടി
    പൂവിലെന്‍ നാദം മെഴുകി..
    അറിയാതെ...നീയറിയാതെ... 
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    ഞാനൊരാവണി തെന്നലായ്‌ മാറി
                                                          
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    മനം ആരഭി തന്‍ പദമായി (2)
    ദാഹിക്കുമെന്‍ ജീവതന്തുക്കളില്‍ 
    നവ്യ ഭാവ  മരന്ദം വിതുമ്പി (2)
    താഴ്‌വരയില്‍ നിന്റെ പുഷ്‌പതല്‍പ്പങ്ങളില്‍
    താരാട്ടു പാട്ടായ്‌ ഒഴുകീ
    ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ
    താളം പകര്‍ന്നു ഞാന്‍ നല്‍കീ..
    താളം പകര്‍ന്നു ഞാന്‍ നല്‍കീ..
    അറിയാതെ...നീയറിയാതെ...

    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    ഞാനൊരാവണി തെന്നലായ്‌ മാറി
    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    മനം ആരഭി തന്‍ പദമായി.....
    .

  • ഉറങ്ങാൻ കിടന്നാൽ

    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും
    നിന്റെ മടിയില്‍ ഞാന്‍ തലചായ്ച്ചാല്‍
    നീയൊരു മാണിക്യ തൊട്ടിലാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

    കനകം വിളയും ചിരിയുടെ മുത്തുകള്‍
    കളയരുതേ വെറുതെ
    ഒരു മുത്തുമായാ മുത്തുകള്‍ കോര്‍ത്തെന്‍
    അധരത്തില്‍ ചാര്‍ത്തുക നീ
    തഴുകുംനേരം തങ്കമേ നീ തളിര്‍ലതയായ് മാറും
    എന്റെ വിരിമാറില്‍ മുഖം ചേര്‍ത്താല്‍
    നീയൊരു വനമല്ലികയാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

    മധുരം മലരും കവിളിലെ അരുണിമ
    മായരുതേ വെറുതെ
    ഒരു ലജ്ജയാല്‍ അത് ചാലിച്ചിന്നെന്‍
    തൊടുകുറിയാക്കുക നീ
    വിളമ്പുംനേരം കണ്മണീ നീ തുളുമ്പും കുടമാകും
    നിന്റെ മൃദുല പൂവിരല്‍
    തൊട്ടാല്‍ നീരും പാലമൃതായ് തീരും

    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും
    നിന്റെ മടിയില്‍ ഞാന്‍ തലചായ്ച്ചാല്‍
    നീയൊരു മാണിക്യ തൊട്ടിലാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

  • തിരുവോണപ്പുലരിതൻ

    ആ...ഓ..
    തിരുവോണപ്പുലരിതൻ
    തിരുമുൽക്കാഴ്ച വാങ്ങാൻ
    തിരുമുറ്റമണിഞ്ഞൊരുങ്ങീ
    തിരുമേനിയെഴുന്നെള്ളും സമയമായീ
    ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീ
    ഹൃദയങ്ങളണിഞ്ഞൊരുങ്ങീ

    ഉത്രാടപ്പൂക്കുന്നിന്നുച്ചിയിൽ പൊൻവെയിൽ
    ഇത്തിരിപ്പൊന്നുരുക്കീ ഇത്തിരിപ്പൊന്നുരുക്കീ
    കോടിമുണ്ടുടുത്തും കൊണ്ടോടി നടക്കുന്നു
    കോമളബാലനാം ഓണക്കിളി
    ഓണക്കിളീ ഓണക്കിളി 
    (തിരുവോണ...)

    കാവിലെ പൈങ്കിളി പെണ്ണുങ്ങൾ
    കൈകൊട്ടി പാട്ടുകൾ പാടിടുന്നു
    പാട്ടുകൾ പാടിടുന്നൂ
    ഓണവില്ലടിപ്പാട്ടിൻ നൂപുരം കിലുങ്ങുന്നു
    പൂവിളിത്തേരുകൾ പാഞ്ഞിടുന്നു
    പാഞ്ഞിടുന്നൂ പാഞ്ഞിടുന്നു
    (തിരുവോണ...)

  • മരാളികേ മരാളികേ

    മരാളികേ മരാളികേ മാനത്തെ മാലാഖ ഭൂമിയിൽ വളർത്തും മരാളികേ മധുരത്തിൽ പൊതിഞ്ഞൊരു രഹസ്യം ഒരു രഹസ്യം (മരാളികേ..) സ്വർണ്ണനൂൽ വല വീശിപ്പിടിക്കും നിന്നെ സ്വപ്നമാം പൊയ്കയിൽ ഞാൻ വളർത്തും നീ കുളിക്കും കടവിന്നരികിൽ നീ കുളിക്കും കടവിന്നരികിൽ അരികിൽ നിന്നരികിൽ നിൻ സ്വർഗ്ഗസൗന്ദര്യമാസ്വദിക്കാനൊരു ചെന്താമരയായ് ഞാൻ വിടരും (മരാളികേ..) മിന്നുനൂൽ കഴുത്തിൽ ചാർത്തും സ്ത്രീധനം എൻ മനോരാജ്യങ്ങളായിരിക്കും നീയുറങ്ങും കടവിന്നരികിൽ നീയുറങ്ങും കടവിന്നരികിൽ അരികിൽ നിന്നരികിൽ നിൻ ദിവ്യതാരുണ്യം വാരിപ്പുണർന്നൊരു പൊന്നോളമായ് ഞാനൊഴുകി വരും (മരാളികേ...)

  • മോഹവീണതൻ തന്തിയിലൊരു

    മോഹവീണതൻ തന്തിയിലൊരു
    രാഗം കൂടിയുണർന്നെങ്കിൽ
    സ്വപ്നംപൂവിടും വല്ലിയിലൊരു
    പുഷ്പം കൂടി വിടർന്നെങ്കിൽ
    (മോഹവീണ..)

    എത്ര വർണ്ണം കലർന്നു കാണുമീ
    ചിത്രപൂർണ്ണിമ തീരുവാൻ
    നാദമെത്ര തകർന്നു കാണുമീ
    രാഗമാലിക മീട്ടുവാൻ

    സംഗമസ്ഥാനമെത്തുകില്ലെന്റെ
    സർഗ്ഗസംഗീത ഗംഗകൾ
    തൊട്ടു പോയാൽ തകർന്നു പോമെന്റെ
    ഹൃത്തിലെ നാദ തന്ത്രികൾ

    വീണയായ് പുനർജനിച്ചെങ്കിൽ
    വീണ പൂവിന്റെ വേദന
    നിത്യതയിൽ ഉയിർത്തെണീറ്റെങ്കിൽ
    മൃത്യു പുൽകിയ ചേതന

    മോഹവീണതൻ തന്തിയിലൊരു
    രാഗം കൂടിയുണർന്നെങ്കിൽ
    സ്വപ്നംപൂവിടും വല്ലിയിലൊരു
    പുഷ്പം കൂടി വിടർന്നെങ്കിൽ

  • സരസ്വതീയാമം കഴിഞ്ഞൂ

    സരസ്വതീയാമം കഴിഞ്ഞൂ ഉഷസ്സിൻ
    സഹസ്രദളങ്ങള്‍ വിരിഞ്ഞൂ
    വെണ്‍കൊറ്റക്കുട ചൂടും മലയുടെ മടിയില്‍
    വെളിച്ചം ചിറകടിച്ചുണര്‍ന്നു
    സരസ്വതീയാമം കഴിഞ്ഞൂ

    അഗ്നികിരീടം ചൂടി അശ്വാരൂഢനായി
    അഗ്നികിരീടം ചൂടി അശ്വാരൂഢനായി -കാലം
    അങ്കം ജയിച്ചുവന്ന തറവാട്ടില്‍
    ഇതുവഴി തേരില്‍ വരും ഉഷസ്സേ
    ഇവിടത്തെ അസ്ഥിമാടം സ്പന്ദിക്കുമോ
    സ്പന്ദിക്കുമോ (സരസ്വതീയാമം..)

    മുത്തുടവാള്‍മുനയാലേ നെറ്റിയില്‍
    കുങ്കുമംചാര്ത്തി -കൈരളി
    കച്ചമുറുക്കിനിന്ന കളരികളില്‍
    നിറകതിര്‍ വാരിത്തൂകും ഉഷസ്സേ
    ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടോ
    ബാല്യമുണ്ടോ (സരസ്വതീയാമം..)

Entries

Post datesort ascending
Lyric ആരിവനാരിവന്‍ രാക്ഷസവീരരെ - ബാലെ ബുധൻ, 07/08/2019 - 11:00
Lyric ഒന്നാം കുന്നില്‍ ഓരടിക്കുന്നില്‍ ബുധൻ, 07/08/2019 - 10:47
Lyric മാന്യശ്രീ വിശ്വാമിത്രാ - ബാലെ ബുധൻ, 07/08/2019 - 10:39
Artists ലക്ഷ്മണൻ ബുധൻ, 07/08/2019 - 10:20
Artists സേതു ബുധൻ, 07/08/2019 - 10:19
Artists ജയചന്ദ്രൻ ബുധൻ, 07/08/2019 - 10:13
Artists പ്രദീപ് ബുധൻ, 07/08/2019 - 10:02
Lyric മന്ദാരങ്ങളെല്ലാം വാനില്‍ ചൊവ്വ, 06/08/2019 - 21:01
Lyric ഗോപാലക പാഹിമാം - D ചൊവ്വ, 06/08/2019 - 20:13
Lyric എത്ര പൂക്കാലമിനി - M ചൊവ്വ, 06/08/2019 - 19:51
Artists സെയ്ദ് ചൊവ്വ, 06/08/2019 - 19:28
Artists സതീഷ് ചൊവ്വ, 06/08/2019 - 19:15
Artists ഷാഹുൽ ചൊവ്വ, 06/08/2019 - 19:13
Artists ഇബ്രാഹിം ചൊവ്വ, 06/08/2019 - 19:12
Artists വിജി ചൊവ്വ, 06/08/2019 - 19:10
Artists വിജയ് ചൊവ്വ, 06/08/2019 - 19:08
Lyric വിളഞ്ഞമുന്തിരി മധുരസചോല ഞാൻ ചൊവ്വ, 06/08/2019 - 13:57
Lyric ഞാൻ അജയ്യൻ Mon, 05/08/2019 - 13:19
Artists രാജേന്ദ്രൻ Mon, 05/08/2019 - 12:19
Artists സതീശ് ആലപ്പുഴ Mon, 05/08/2019 - 12:12
Artists ജോണി തളിയത്ത് Mon, 05/08/2019 - 12:10
Artists സൂരി Mon, 05/08/2019 - 12:08
Artists ഗോപി, കട്ടപ്പന Mon, 05/08/2019 - 12:06
Artists പളനി Mon, 05/08/2019 - 12:03
Artists നാഗരാജൻ Mon, 05/08/2019 - 12:01
Artists ഗോപകുമാർ Mon, 05/08/2019 - 11:10
Artists എൻ സുന്ദരരാജൻ Mon, 05/08/2019 - 11:06
Artists കെ രാമലിംഗം Mon, 05/08/2019 - 11:00
Artists എ ലക്ഷ്മണയ്യ Mon, 05/08/2019 - 10:54
Artists എം ചിട്ടിബാബു Mon, 05/08/2019 - 10:53
Lyric ആശംസകള്‍ നേരുന്നിതാ Mon, 05/08/2019 - 10:43
Lyric മൂവന്തിമേഘം മൂടുന്ന മാനം Mon, 05/08/2019 - 10:36
Lyric ചന്ദ്രോത്സവസമം വന്നു Mon, 05/08/2019 - 10:26
Lyric കിക്കിളിയുടെ മുത്തെല്ലാം Mon, 05/08/2019 - 10:20
Lyric എന്റെ മനസ്സൊരു മന്ദാരമലരി Mon, 05/08/2019 - 09:55
Lyric പാടുമൊരു കിളിയായ് Sat, 03/08/2019 - 23:10
Lyric ദൈവമേ കാത്തുകൊള്‍കങ്ങ് Sat, 03/08/2019 - 22:53
Lyric ഹരിഓം ശ്യാമഹരേ Sat, 03/08/2019 - 17:51
Lyric ദർശൻ പായീ മോരെ Sat, 03/08/2019 - 17:28
Lyric എങ്ങനെ ഞാന്‍ ഉറക്കേണ്ടൂ - M Sat, 03/08/2019 - 16:55
Lyric കളിവീടുറങ്ങിയല്ലോ - F Sat, 03/08/2019 - 16:43
Lyric നന്മയേറുന്നൊരു പെണ്ണിനെ Sat, 03/08/2019 - 16:28
Lyric നീലക്കാര്‍മുകില്‍‌ വര്‍ണ്ണനന്നേരം Sat, 03/08/2019 - 13:22
Lyric മിഴിമുനകൊണ്ടു മയക്കി Sat, 03/08/2019 - 11:32
Lyric ശിവശങ്കര ശര്‍വ്വശരണ്യവിഭോ Sat, 03/08/2019 - 11:07
Lyric ഉദയകുങ്കുമം പൂശും Sat, 03/08/2019 - 10:59
Artists ഷെറീഫ് കിളിക്കൊല്ലൂർ Sat, 03/08/2019 - 10:51
Artists ജയൻ Sat, 03/08/2019 - 10:48
Lyric പൊന്നേലസ്സും പൊന്നലുക്കത്തും Sat, 03/08/2019 - 00:08
Lyric വമ്പനുക്കും വമ്പനായി വെള്ളി, 02/08/2019 - 23:51

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
താരകമലരുകൾ വെള്ളി, 09/07/2021 - 10:33
താരകദീപാങ്കുരങ്ങൾക്കിടയിൽ വെള്ളി, 09/07/2021 - 10:33
താരകങ്ങൾ കേൾക്കുന്നൂ വെള്ളി, 09/07/2021 - 10:33
താലിക്കു പൊന്ന് പീലിക്കു കണ്ണ് വെള്ളി, 09/07/2021 - 10:33
താമരയിലയിലെ വെള്ളി, 09/07/2021 - 10:28
താമരപ്പൂവിൽ ഒരു മന്ദസ്മിതമായ് വെള്ളി, 09/07/2021 - 10:28
താമില്ല തില്ല വെള്ളി, 09/07/2021 - 10:28
താരം വാൽക്കണ്ണാടി നോക്കി വെള്ളി, 09/07/2021 - 10:28 admin replaced ള്‍ with via Scanner Search and Replace module.
താമരയിലയിൽ വെള്ളി, 09/07/2021 - 10:28
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണു താമസിക്കുന്നതീ നാട്ടിൽ വെള്ളി, 09/07/2021 - 10:22
താമരക്കിളി നെഞ്ചിനകത്തൊരു വെള്ളി, 09/07/2021 - 10:22
താമരപ്പൂ മാലയിട്ടൂ വെള്ളി, 09/07/2021 - 10:22
താമരത്താളിൽ സ്നേഹപരാഗത്താൽ വെള്ളി, 09/07/2021 - 10:22
താമരക്കണ്ണനെ കണ്ടോ വെള്ളി, 09/07/2021 - 10:22
താനേ പൂത്ത വാനം വെള്ളി, 09/07/2021 - 10:21
താനേ പാടും വീണേ വെള്ളി, 09/07/2021 - 10:21
താന തന തന വെള്ളി, 09/07/2021 - 10:21
താനേ തിരയുവതാരെ വെള്ളി, 09/07/2021 - 10:21
താനേ പൂവിട്ട വെള്ളി, 09/07/2021 - 10:21 admin replaced ള്‍ with via Scanner Search and Replace module.
താതെയ്യത്തോം താതെയ്യത്തോം വെള്ളി, 09/07/2021 - 10:19
തളിരോടു തളിരിടുമഴകേ വെള്ളി, 09/07/2021 - 10:19 admin replaced ള്‍ with via Scanner Search and Replace module.
താതന്റെ സന്നിധി വെള്ളി, 09/07/2021 - 10:19 admin replaced ള്‍ with via Scanner Search and Replace module.
താ ഗേഹ വെള്ളി, 09/07/2021 - 10:19
താണു പറന്നു പോം താമരക്കിളിയേ വെള്ളി, 09/07/2021 - 10:19
തരുമോ എനിയ്ക്കൊരു നിമിഷം വെള്ളി, 09/07/2021 - 10:18
തളിരായ് ചെറുകുളിരായ് വെള്ളി, 09/07/2021 - 10:18
തരിവള ചിരിക്കുന്ന കൈയ്യുകളാൽ വെള്ളി, 09/07/2021 - 10:18
തരംഗമാലകൾ പാടീ വെള്ളി, 09/07/2021 - 10:18
തരുമോ എനിക്കൊരു വെള്ളി, 09/07/2021 - 10:18
തമ്പുരാൻ തന്നുടെ കിന്നാരം വെള്ളി, 09/07/2021 - 10:16
തമ്പുരാനേ പരനേ വെള്ളി, 09/07/2021 - 10:16
തമ്പുരാൻ പാട്ടിനു വെള്ളി, 09/07/2021 - 10:16
തമ്പ്രാനേ ഈ ലോകം വാഴും വെള്ളി, 09/07/2021 - 10:16
തമ്പുരാട്ടീ നിൻ വെള്ളി, 09/07/2021 - 10:16
തമ്പുരാട്ടി നിനക്കൊരു വെള്ളി, 09/07/2021 - 10:15
തമസ്സിന്റെ ദുർഗ്ഗം വെള്ളി, 09/07/2021 - 10:15
തപ്പോ തപ്പോ പൊന്മണിച്ചെപ്പോ വെള്ളി, 09/07/2021 - 10:15
തപ്പുകൊട്ടിപ്പാടുന്ന മണിക്കുട്ടാ വെള്ളി, 09/07/2021 - 10:15
തപ്പോ തപ്പോ തപ്പാണി വെള്ളി, 09/07/2021 - 10:15
തങ്കസൂര്യത്തിടമ്പോ വെള്ളി, 09/07/2021 - 09:35
തന്നാലും നാഥാ വെള്ളി, 09/07/2021 - 09:35 admin replaced ന്‍ with via Scanner Search and Replace module.
തങ്കവർണ്ണപ്പട്ടുടുത്ത വെള്ളി, 09/07/2021 - 09:35 admin replaced ള്‍ with via Scanner Search and Replace module.
തങ്കമനസ്സ് അമ്മമനസ്സ് വെള്ളി, 09/07/2021 - 09:35
തങ്കത്തേരിൽ വാ വെള്ളി, 09/07/2021 - 09:33
തങ്കത്തളികയിൽ ചോറൂട്ടാം വെള്ളി, 09/07/2021 - 09:33
തങ്കമനസ്സിൻ പീലിക്കടവിലെ വെള്ളി, 09/07/2021 - 09:33
തങ്കത്തിടമ്പല്ലേ വെള്ളി, 09/07/2021 - 09:33
തങ്കത്തേരുള്ള ധനികനു മാത്രം വെള്ളി, 09/07/2021 - 09:33
തങ്കക്കാൽത്തള മേളമൊരുക്കിയ വെള്ളി, 09/07/2021 - 09:30
തക്കിടമുണ്ടൻ താറാവെ വെള്ളി, 09/07/2021 - 09:30

Pages