shyamapradeep

shyamapradeep's picture

എന്റെ പ്രിയഗാനങ്ങൾ

  • കരിവരിവണ്ടുകൾ കുറുനിരകൾ

    കരിവരിവണ്ടുകള്‍ കുറുനിരകള്‍
    കുളിര്‍നെറ്റി മുകരും ചാരുതകള്‍
    മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍
    നീലോല്പലങ്ങള്‍ നീള്‍മിഴികള്‍

    മാന്തളിരധരം കവിളുകളിൽ
    ചെന്താമരവിടരും ദളസൗഭഗം
    കുളിരണിച്ചോലകള്‍ നുണക്കുഴികള്‍
    മധുമന്ദഹാസത്തിന്‍ വാഹിനികള്‍

    ശംഖോടിടഞ്ഞ ഗളതലമോ
    കൈകളോ ജലപുഷ്പവളയങ്ങളോ
    നിറമാറില്‍ യൗവ്വനകലശങ്ങള്‍
    മൃദുരോമരാജിതന്‍ താഴ്വരകള്‍

    അരയാലിന്നിലകളോ അണിവയറോ
    ആരോമല്‍പ്പൊക്കിള്‍‌ ചുഴിപൊയ്കയോ
    പ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോ
    നാഭീതടവന നീലിമയോ

    പിന്നഴകോ മണിത്തംബുരുവോ
    പൊന്‍‌ താഴമ്പൂമൊട്ടോ കണങ്കാലോ
    മാഹേന്ദ്രനീല ദ്യുതി വിടര്‍ത്തും
    ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി
    നീ സുരസുന്ദരീ നീ സുരസുന്ദരി

  • ശ്രീ വല്ലഭ ശ്രീവത്സാങ്കിത

    ശ്രീവല്ലഭ ശ്രീവത്സാങ്കിത
    ശ്രീവൈകുണ്ഠപതേ
    ശ്രീപാദം കൈതൊഴുന്നേന്‍ ഞാന്‍
    ശ്രീപത്മനാഭഹരേ
    (ശ്രീവല്ലഭ.. )

    വിളിച്ചാല്‍ വിളിപ്പുറത്തങ്ങയെ വരുത്തുവാന്‍
    വില്വമംഗലമല്ലാ - ഞാനൊരു
    വില്വമംഗലമല്ല
    മനസ്സിന്‍ ചിരട്ടയില്‍ നേദിക്കുവാനൊരു
    മണിക്കണ്ണിമാങ്ങയുമില്ലാ - ഒരു
    മണിക്കണ്ണിമാങ്ങയുമില്ലാ
    (ശ്രീവല്ലഭ.. )

    സ്വരങ്ങള്‍ കര്‍ണ്ണാമൃതങ്ങളായ് മാറ്റുവാന്‍
    സ്വാതിതിരുനാളല്ലാ- ഞാനൊരു
    സ്വാതിതിരുനാളല്ലാ
    ഉഷസ്സില്‍ തിരുമുന്‍പില്‍
    കാഴ്ചവെയ്ക്കാനൊരു
    തിരുനാമകീര്‍ത്തനമില്ലാ - ഒരു
    തിരുനാമകീര്‍ത്തനമില്ലാ
    (ശ്രീവല്ലഭ.. )

  • എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ

    എന്നശ്രുബിന്ദുക്കൾ പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

     

    എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ നിൻ മോഹപുഷ്പകം അലങ്കരിക്കാം

    എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ നിൻ മോഹപുഷ്പകം അലങ്കരിക്കാം

    നിൻ ത്യാഗമണ്ഡപ യാഗാഗ്നി തന്നിലെ ചന്ദനധൂമമായ്‌ ഞാനുയരാം

     

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

     

    സുന്ദര വാസന്ത മന്ദസമീരനായ്‌ നിൻ ജാലകങ്ങളെ തൊട്ടുണർത്താം

    സുന്ദര വാസന്ത മന്ദസമീരനായ്‌ നിൻ ജാലകങ്ങളെ തൊട്ടുണർത്താം

    തൂമിഴി താമര പൂവിതൾത്തുമ്പിലെ തൂമുത്തൊരുമ്മയാൽ ഒപ്പിയേക്കാം

     

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ

    എന്നശ്രുബിന്ദുക്കൾ

    പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    നിന്നിൽ ... എന്നും ... പൗർണ്ണമി വിടർന്നേനേ..

  • രാജീവ നയനേ നീയുറങ്ങൂ

    രാജീവനയനേ നീയുറങ്ങൂ

    രാഗവിലോലേ നീയുറങ്ങൂ (2)

    ആയിരം ചുംബന സ്മൃതിസുമങ്ങൾ

    അധരത്തിൽ ചാർത്തി നീയുറങ്ങൂ

    അധരത്തിൽ ചാർത്തി നീയുറങ്ങൂ

    രാജീവനയനേ നീയുറങ്ങൂ

    രാഗവിലോലേ നീയുറങ്ങൂ

     

    എൻ പ്രേമഗാനത്തിൻ ഭാവം

    നിൻ നീലക്കൺപീലിയായി (2)

    എൻ കാവ്യശബ്ദാലങ്കാരം

    നിൻ നാവിൽ കിളികൊഞ്ചലായി

    നിൻ നാവിൽ കിളികൊഞ്ചലായി

    ആരീരരോ ആരീരരോ ആരീരരോ...ആരീരരോ

    രാജീവനയനേ നീയുറങ്ങൂ രാഗവിലോലേ നീയുറങ്ങൂ

     

    ഉറങ്ങുന്ന ഭൂമിയെ നോക്കി

    ഉറങ്ങാത്ത നീലാംബരം പോൽ

    അഴകേ നിൻ കുളിർമാല ചൂടി അരികത്തുറങ്ങാതിരിക്കാം അരികത്തുറങ്ങാതിരിക്കാം

    ആരീരരോ ആരീരരോ ആരീരരോ...ആരീരരോ രാജീവനയനേ നീയുറങ്ങൂ രാഗവിലോലേ നീയുറങ്ങൂ രാരീരരാരോ രാരിരരോ രാരിരരാരോ രാരിരരോ

  • ആ നിമിഷത്തിന്റെ നിർവൃതിയിൽ

    ആ..ആ...ആ...
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    ഞാനൊരാവണി തെന്നലായ്‌ മാറി
    ആയിരം ഉന്മാദരാത്രികള്‍ തന്‍ ഗന്ധം
    ആത്മദളത്തില്‍ തുളുമ്പി...
    ആത്മദളത്തില്‍ തുളുമ്പി...
    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    ഞാനൊരാവണി തെന്നലായ്‌ മാറി...

    നീയുറങ്ങുന്ന നിരാലംബശയ്യയില്‍
    നിര്‍നിദ്രമീ ഞാനൊഴുകീ.....ആ......(2)
    രാഗപരാഗമുലര്‍ത്തുമാ തേന്‍ചൊടി
    പൂവിലെന്‍ നാദം മെഴുകി..
    അറിയാതെ...നീയറിയാതെ... 
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    ഞാനൊരാവണി തെന്നലായ്‌ മാറി
                                                          
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    മനം ആരഭി തന്‍ പദമായി (2)
    ദാഹിക്കുമെന്‍ ജീവതന്തുക്കളില്‍ 
    നവ്യ ഭാവ  മരന്ദം വിതുമ്പി (2)
    താഴ്‌വരയില്‍ നിന്റെ പുഷ്‌പതല്‍പ്പങ്ങളില്‍
    താരാട്ടു പാട്ടായ്‌ ഒഴുകീ
    ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ
    താളം പകര്‍ന്നു ഞാന്‍ നല്‍കീ..
    താളം പകര്‍ന്നു ഞാന്‍ നല്‍കീ..
    അറിയാതെ...നീയറിയാതെ...

    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    ഞാനൊരാവണി തെന്നലായ്‌ മാറി
    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    മനം ആരഭി തന്‍ പദമായി.....
    .

  • ഉറങ്ങാൻ കിടന്നാൽ

    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും
    നിന്റെ മടിയില്‍ ഞാന്‍ തലചായ്ച്ചാല്‍
    നീയൊരു മാണിക്യ തൊട്ടിലാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

    കനകം വിളയും ചിരിയുടെ മുത്തുകള്‍
    കളയരുതേ വെറുതെ
    ഒരു മുത്തുമായാ മുത്തുകള്‍ കോര്‍ത്തെന്‍
    അധരത്തില്‍ ചാര്‍ത്തുക നീ
    തഴുകുംനേരം തങ്കമേ നീ തളിര്‍ലതയായ് മാറും
    എന്റെ വിരിമാറില്‍ മുഖം ചേര്‍ത്താല്‍
    നീയൊരു വനമല്ലികയാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

    മധുരം മലരും കവിളിലെ അരുണിമ
    മായരുതേ വെറുതെ
    ഒരു ലജ്ജയാല്‍ അത് ചാലിച്ചിന്നെന്‍
    തൊടുകുറിയാക്കുക നീ
    വിളമ്പുംനേരം കണ്മണീ നീ തുളുമ്പും കുടമാകും
    നിന്റെ മൃദുല പൂവിരല്‍
    തൊട്ടാല്‍ നീരും പാലമൃതായ് തീരും

    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും
    നിന്റെ മടിയില്‍ ഞാന്‍ തലചായ്ച്ചാല്‍
    നീയൊരു മാണിക്യ തൊട്ടിലാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

  • തിരുവോണപ്പുലരിതൻ

    ആ...ഓ..
    തിരുവോണപ്പുലരിതൻ
    തിരുമുൽക്കാഴ്ച വാങ്ങാൻ
    തിരുമുറ്റമണിഞ്ഞൊരുങ്ങീ
    തിരുമേനിയെഴുന്നെള്ളും സമയമായീ
    ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീ
    ഹൃദയങ്ങളണിഞ്ഞൊരുങ്ങീ

    ഉത്രാടപ്പൂക്കുന്നിന്നുച്ചിയിൽ പൊൻവെയിൽ
    ഇത്തിരിപ്പൊന്നുരുക്കീ ഇത്തിരിപ്പൊന്നുരുക്കീ
    കോടിമുണ്ടുടുത്തും കൊണ്ടോടി നടക്കുന്നു
    കോമളബാലനാം ഓണക്കിളി
    ഓണക്കിളീ ഓണക്കിളി 
    (തിരുവോണ...)

    കാവിലെ പൈങ്കിളി പെണ്ണുങ്ങൾ
    കൈകൊട്ടി പാട്ടുകൾ പാടിടുന്നു
    പാട്ടുകൾ പാടിടുന്നൂ
    ഓണവില്ലടിപ്പാട്ടിൻ നൂപുരം കിലുങ്ങുന്നു
    പൂവിളിത്തേരുകൾ പാഞ്ഞിടുന്നു
    പാഞ്ഞിടുന്നൂ പാഞ്ഞിടുന്നു
    (തിരുവോണ...)

  • മരാളികേ മരാളികേ

    മരാളികേ മരാളികേ മാനത്തെ മാലാഖ ഭൂമിയിൽ വളർത്തും മരാളികേ മധുരത്തിൽ പൊതിഞ്ഞൊരു രഹസ്യം ഒരു രഹസ്യം (മരാളികേ..) സ്വർണ്ണനൂൽ വല വീശിപ്പിടിക്കും നിന്നെ സ്വപ്നമാം പൊയ്കയിൽ ഞാൻ വളർത്തും നീ കുളിക്കും കടവിന്നരികിൽ നീ കുളിക്കും കടവിന്നരികിൽ അരികിൽ നിന്നരികിൽ നിൻ സ്വർഗ്ഗസൗന്ദര്യമാസ്വദിക്കാനൊരു ചെന്താമരയായ് ഞാൻ വിടരും (മരാളികേ..) മിന്നുനൂൽ കഴുത്തിൽ ചാർത്തും സ്ത്രീധനം എൻ മനോരാജ്യങ്ങളായിരിക്കും നീയുറങ്ങും കടവിന്നരികിൽ നീയുറങ്ങും കടവിന്നരികിൽ അരികിൽ നിന്നരികിൽ നിൻ ദിവ്യതാരുണ്യം വാരിപ്പുണർന്നൊരു പൊന്നോളമായ് ഞാനൊഴുകി വരും (മരാളികേ...)

  • മോഹവീണതൻ തന്തിയിലൊരു

    മോഹവീണതൻ തന്തിയിലൊരു
    രാഗം കൂടിയുണർന്നെങ്കിൽ
    സ്വപ്നംപൂവിടും വല്ലിയിലൊരു
    പുഷ്പം കൂടി വിടർന്നെങ്കിൽ
    (മോഹവീണ..)

    എത്ര വർണ്ണം കലർന്നു കാണുമീ
    ചിത്രപൂർണ്ണിമ തീരുവാൻ
    നാദമെത്ര തകർന്നു കാണുമീ
    രാഗമാലിക മീട്ടുവാൻ

    സംഗമസ്ഥാനമെത്തുകില്ലെന്റെ
    സർഗ്ഗസംഗീത ഗംഗകൾ
    തൊട്ടു പോയാൽ തകർന്നു പോമെന്റെ
    ഹൃത്തിലെ നാദ തന്ത്രികൾ

    വീണയായ് പുനർജനിച്ചെങ്കിൽ
    വീണ പൂവിന്റെ വേദന
    നിത്യതയിൽ ഉയിർത്തെണീറ്റെങ്കിൽ
    മൃത്യു പുൽകിയ ചേതന

    മോഹവീണതൻ തന്തിയിലൊരു
    രാഗം കൂടിയുണർന്നെങ്കിൽ
    സ്വപ്നംപൂവിടും വല്ലിയിലൊരു
    പുഷ്പം കൂടി വിടർന്നെങ്കിൽ

  • സരസ്വതീയാമം കഴിഞ്ഞൂ

    സരസ്വതീയാമം കഴിഞ്ഞൂ ഉഷസ്സിൻ
    സഹസ്രദളങ്ങള്‍ വിരിഞ്ഞൂ
    വെണ്‍കൊറ്റക്കുട ചൂടും മലയുടെ മടിയില്‍
    വെളിച്ചം ചിറകടിച്ചുണര്‍ന്നു
    സരസ്വതീയാമം കഴിഞ്ഞൂ

    അഗ്നികിരീടം ചൂടി അശ്വാരൂഢനായി
    അഗ്നികിരീടം ചൂടി അശ്വാരൂഢനായി -കാലം
    അങ്കം ജയിച്ചുവന്ന തറവാട്ടില്‍
    ഇതുവഴി തേരില്‍ വരും ഉഷസ്സേ
    ഇവിടത്തെ അസ്ഥിമാടം സ്പന്ദിക്കുമോ
    സ്പന്ദിക്കുമോ (സരസ്വതീയാമം..)

    മുത്തുടവാള്‍മുനയാലേ നെറ്റിയില്‍
    കുങ്കുമംചാര്ത്തി -കൈരളി
    കച്ചമുറുക്കിനിന്ന കളരികളില്‍
    നിറകതിര്‍ വാരിത്തൂകും ഉഷസ്സേ
    ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടോ
    ബാല്യമുണ്ടോ (സരസ്വതീയാമം..)

Entries

Post datesort ascending
Artists ഗണേശ് ബുധൻ, 13/11/2019 - 19:22
Lyric ശിശിരമേ നീ ഇതിലേ വാ - F ബുധൻ, 13/11/2019 - 18:44
Artists ഗോപി ബുധൻ, 13/11/2019 - 12:24
Artists കൃഷ്ണൻ ബുധൻ, 13/11/2019 - 12:07
Artists ലോഗ് ബുധൻ, 13/11/2019 - 11:59
Artists ഗണേഷ് ബുധൻ, 13/11/2019 - 11:52
Lyric കണ്ണാം തുമ്പീ പോരാമോ - pathos ബുധൻ, 13/11/2019 - 11:40
Lyric നന്നങ്ങാടികൾ ഞങ്ങൾ ബുധൻ, 13/11/2019 - 11:25
Artists പൊന്നപ്പൻ ചൊവ്വ, 12/11/2019 - 21:36
Artists ജയൻ ചൊവ്വ, 12/11/2019 - 21:25
Artists ശ്രീധർ ചൊവ്വ, 12/11/2019 - 21:21
Artists ഗണേഷ് ചൊവ്വ, 12/11/2019 - 21:20
Artists സാബു ജോർജ് ചൊവ്വ, 12/11/2019 - 21:10
Lyric ലാളനം കരളിന്‍ കയ്യാല്‍ ചൊവ്വ, 12/11/2019 - 20:52
Artists ജയകുമാർ ചൊവ്വ, 12/11/2019 - 20:38
Lyric ഫിർദൗസിൽ അടുക്കുമ്പോൾ ചൊവ്വ, 12/11/2019 - 19:28
Lyric മുത്തുനവ രത്നമുഖം ചൊവ്വ, 12/11/2019 - 19:08
Lyric ചന്ദനമണിവാതിൽ പാതി ചാരി - F ചൊവ്വ, 12/11/2019 - 18:52
Lyric പോവുകയോ നീ പ്രിയമുള്ളവനേ Mon, 11/11/2019 - 20:50
Lyric കാമനൊരമ്പിനു താരായ നീ Mon, 11/11/2019 - 20:40
Lyric പുന്നാരപ്പൂന്തിങ്കളേ കണ്ണോരം Mon, 11/11/2019 - 20:22
Lyric ഹംസമേ നീ ദൂതുമായ് Mon, 11/11/2019 - 20:04
Lyric മധുവാണീ ഘനവേണീ Mon, 11/11/2019 - 19:45
Lyric ഏതോ നാദസംഗമം Mon, 11/11/2019 - 19:37
Lyric കഥയെഴുതും കാലം Sun, 10/11/2019 - 18:19
Lyric സുന്ദരിയാമവള്‍ ഉള്ളിന്റെയുള്ളില്‍ Sun, 10/11/2019 - 18:07
Film/Album മിഴിയിതളിൽ കണ്ണീരുമായി Sun, 10/11/2019 - 17:57
Lyric വാക്കു കൊണ്ടൊരു വരമ്പ് Sun, 10/11/2019 - 17:44
Lyric അരയന്നത്തൂവലാൽ ആരാധികയ്ക്കൊരു Sun, 10/11/2019 - 17:26
Artists പരവൂർ സിംഗ് വെള്ളി, 08/11/2019 - 21:53
Artists രാജൻ വെള്ളി, 08/11/2019 - 21:48
Artists രജി വെള്ളി, 08/11/2019 - 21:40
Artists മാണിക്ക്യം വെള്ളി, 08/11/2019 - 21:38
Artists കെ ടി സി ജീവനക്കാർ വെള്ളി, 08/11/2019 - 21:35
Artists പി വി ഷെറീൻ വെള്ളി, 08/11/2019 - 21:24
Artists പ്രതീഷ് വെള്ളി, 08/11/2019 - 21:18
Lyric സൂര്യകാന്തി പൂ വിരിയും വെള്ളി, 08/11/2019 - 20:31
Lyric വാര്‍ത്തിങ്കള്‍ കലയുടെ രഥമേറി വെള്ളി, 08/11/2019 - 20:15
Lyric ഒരു നോക്കു കാണാന്‍ വെള്ളി, 08/11/2019 - 20:06
Lyric ശാലിനീ ആടിവാ വെള്ളി, 08/11/2019 - 19:56
Lyric സ്നേഹവാനിൽ നീയണഞ്ഞു -F വെള്ളി, 08/11/2019 - 19:42
Lyric സ്നേഹവാനിൽ നീയണഞ്ഞു - M വെള്ളി, 08/11/2019 - 19:36
Film/Album വീണ്ടും പൂക്കാലം വെള്ളി, 08/11/2019 - 19:20
Artists ഹരി വെള്ളി, 08/11/2019 - 19:19
Lyric നന്ദബാലം ഗാനലോലം വെള്ളി, 08/11/2019 - 11:55
Lyric ഉറങ്ങുറങ്ങുണ്ണീ ആരാരോ വ്യാഴം, 07/11/2019 - 17:54
Lyric ശരത്കാലത്തുദിക്കുന്ന മുഴുത്തിങ്കളേ വ്യാഴം, 07/11/2019 - 17:41
Lyric മാന്മിഴിയിൽ വലംവരും വ്യാഴം, 07/11/2019 - 17:25
Film/Album മഹർഷി വ്യാഴം, 07/11/2019 - 17:12
Lyric നിന്‍ മധുരിത മദകര സംഗീതം വ്യാഴം, 07/11/2019 - 17:01

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മാനത്തൊരു പൊൻ താരകം ബുധൻ, 04/08/2021 - 22:16 admin replaced ള്‍ with via Scanner Search and Replace module.
മാനത്ത് താരങ്ങൾ ബുധൻ, 04/08/2021 - 22:16
മാനത്തെ നിറങ്ങൾ മറഞ്ഞാലും ബുധൻ, 04/08/2021 - 22:14
മാനത്തെ പാൽക്കടലിൽ ബുധൻ, 04/08/2021 - 22:14 admin replaced ണ്‍ with via Scanner Search and Replace module.
മാനത്തെ പൂക്കടമുക്കിൽ ബുധൻ, 04/08/2021 - 22:14
മാനത്തെ പൂമരക്കാട്ടില് ബുധൻ, 04/08/2021 - 22:14
മാനത്തെ മഴവില്ലിനേഴു നിറം ബുധൻ, 04/08/2021 - 22:14
മാനത്തു താരങ്ങൾ ബുധൻ, 04/08/2021 - 22:13
മാനത്തു നിന്നും വഴി തെറ്റി വന്നൊരു ബുധൻ, 04/08/2021 - 22:13
മാനത്തുക്കണ്ണിയും മക്കളും ബുധൻ, 04/08/2021 - 22:13 admin replaced ള്‍ with via Scanner Search and Replace module.
മാനത്തുണ്ടൊരു ബുധൻ, 04/08/2021 - 22:13
മാനത്തൂന്നൊരു ബുധൻ, 04/08/2021 - 22:13 admin replaced ള്‍ with via Scanner Search and Replace module.
മാനം തെളിഞ്ഞു ബുധൻ, 04/08/2021 - 22:10
മാനം നിറയെ പവിഴം വിതറും ബുധൻ, 04/08/2021 - 22:10
മാനം പൂമാനം ബുധൻ, 04/08/2021 - 22:10
മാനം പൊട്ടിവീണു ബുധൻ, 04/08/2021 - 22:10
മാനത്തിൻ ഒക്കത്തു തിങ്കൾക്കുടം ബുധൻ, 04/08/2021 - 22:10
ജി എസ് വിജയൻ ബുധൻ, 04/08/2021 - 22:07
അക്കരെ നിന്നൊരു മാരൻ ബുധൻ, 04/08/2021 - 22:05 കലാസംവിധാനം തിരുത്തി
കാളിയമർദ്ദനം ബുധൻ, 04/08/2021 - 22:04
സിന്ധു ബുധൻ, 04/08/2021 - 19:48
സജിൻ ബാബു ബുധൻ, 04/08/2021 - 19:09
ലാ ടൊമാറ്റിന ബുധൻ, 04/08/2021 - 19:06
നരേന്ദ്രൻ കൂടൻ ബുധൻ, 04/08/2021 - 19:05
ശ്രീവത്സൻ അന്തിക്കാട് ബുധൻ, 04/08/2021 - 19:03
വേണുഗോപാൽ ബുധൻ, 04/08/2021 - 19:00
ടി അരുൺകുമാർ ബുധൻ, 04/08/2021 - 18:58
സിന്ധു എം ബുധൻ, 04/08/2021 - 18:55
മീനു മോഹൻ ബുധൻ, 04/08/2021 - 18:44
വൈശാലി ബുധൻ, 04/08/2021 - 18:39
ജന്മശത്രു ബുധൻ, 04/08/2021 - 18:38
കൂടണയും കാറ്റ് ബുധൻ, 04/08/2021 - 18:37
അന്നൊരു രാവിൽ ബുധൻ, 04/08/2021 - 18:36 Comments opened
പിടികിട്ടാപ്പുള്ളി (1986) ബുധൻ, 04/08/2021 - 18:34
മിഴിനീർപൂവുകൾ ബുധൻ, 04/08/2021 - 18:31
ഏഴു മുതൽ ഒൻപതു വരെ ബുധൻ, 04/08/2021 - 18:30
താളം തെറ്റിയ താരാട്ട് ബുധൻ, 04/08/2021 - 18:29 99721
രാധിക മേനോൻ ബുധൻ, 04/08/2021 - 18:20
സെറിൻ ബുധൻ, 04/08/2021 - 18:18
മണിക്കിനാവിൻ കൊതുമ്പുവള്ളം വ്യാഴം, 22/07/2021 - 18:25
മണിക്കുട്ടാ കിണിക്കുട്ടാ വ്യാഴം, 22/07/2021 - 18:25
മണിച്ചിലങ്കേ തുയിലുണരൂ വ്യാഴം, 22/07/2021 - 18:25
മണിച്ചിലമ്പോ വ്യാഴം, 22/07/2021 - 18:25
മണിത്താലിയായ് വ്യാഴം, 22/07/2021 - 18:25
മഞ്ഞുമ്മ വെയ്ക്കും വ്യാഴം, 22/07/2021 - 18:23
മഞ്ഞുരുകും മലമുകളിൽ വ്യാഴം, 22/07/2021 - 18:23
മഞ്ഞോലും രാത്രി മാഞ്ഞൂ വ്യാഴം, 22/07/2021 - 18:23
മണവാട്ടീ വ്യാഴം, 22/07/2021 - 18:23
മണി കിലുങ്ങും പോലെ വ്യാഴം, 22/07/2021 - 18:23
മഞ്ഞണിഞ്ഞ മാമലയിൽ വ്യാഴം, 22/07/2021 - 18:22 admin replaced ള്‍ with via Scanner Search and Replace module.

Pages