miza rahman

miza rahman's picture

എന്റെ പ്രിയഗാനങ്ങൾ

  • കാറ്റിൻ ഗതി

    കാറ്റിൻ ഗതി വേഗം കണ്ണിലെരിനാളം
    കാതമേറെ പായുകയല്ലേ..
    വേനൽ പുക പോലെ നീറുന്നിട നെഞ്ചം
    തീരമേറാൻ പായുകയല്ലേ..
    തനിയേ പൊരുതും ജനിമൃതി സമരം
    പിറകേ അണയും എതിരിടുമരികൾ
    ഇതിലേ.. ഇതിലേ..  
    കഥ നീ തുടരൂ അകലെ പറയൂ..
    (കാറ്റിൻ ഗതി വേഗം)

    സ്‌മൃതിയുടെ പൂവുകൾ വഴിയിൽ നീളെ
    പൊഴിയുവതാരിനി ഈ അകതാരിൽ
    പഴയൊരു നാളിലെ മധുരം പോലും
    ചുടു കനലായതിൽ ഉരുകുന്നോ..
    പകയേതോ കടലായി
    ചുടു മനസ്സാകെ പടർന്നേ..
    അതിലോരോ തിരയായി  
    തിരയേറീടുക നീ ..
    തരിപോലും തളരാതെ
    ദിശ മറക്കാതെ തുടർന്നേ
    മറുതീരം ഞൊടിയിലെ സ്വയമേറീടുക നീ
    (കാറ്റിൻ ഗതി വേഗം)

    വിധിയുടെ നാടകം --- ഗന്ധം
    ചുരുളഴിയുന്നൊരു കഥയെന്തോ
    പല പദമാടിയ പകലിൻ വേഷം
    ഒരു വിട സന്ധ്യയിൽ മറയുന്നോ
    കരളാകെ ഒരു നോവിൻ
    മുറിവുണങ്ങാതെ പിടഞ്ഞേ
    അത് മായാൻ ശമമേകാൻ ദിനം ഓടീടുകയോ
    ഇനിയെന്തോ അറിയാതെ
    പലവഴിക്കായി പറന്നേ
    ഒരു നാളം തിരയുന്നോ ഇരാവാകെ ഇനി നീ
    (കാറ്റിൻ ഗതി വേഗം)

  • മലർത്തോപ്പിതിൽ കിളിക്കൊഞ്ചലായ്

    മലർത്തോപ്പിതിൽ കിളിക്കൊഞ്ചലായ്
    മണിത്തെന്നലായ് വാ
    ഓടി വാ കളമൊഴികളിൽ നീന്തി വാ
    പാടി വാ കതിരൊളികളിൽ ആ‍ടി വാ
    ഇരുളിലുമകമിഴി തെളിയുക
    തൊഴുതുണരുക (മലർത്തോപ്പിതിൽ....)

    കുരുന്നോമനക്കൺകളിൽ
    പുലർക്കന്യ തൻ പ്രസാദമാം പൂച്ചെണ്ടിതാ
    കരൾ ചില്ലയിൽ പറന്നിതാ
    പകല്‍പ്പക്ഷികൾ സ്വരാമൃതം തൂകുന്നിതാ
    പാടിപ്പാടി പോകാം ചേർന്നാടിപ്പാടി പോകാം
    കൂട്ടായെന്നും കൂടെപ്പോകാൻ
    ദേവദൂതരാണല്ലോ (മലർത്തോപ്പിതിൽ....)

    ഒരേ കീർത്തനസ്വരങ്ങളായ്
    ഒരേ ശ്രീലകത്തുണർന്നിടും വെൺ പ്രാക്കളോ
    ഒരേ തട്ടിലായെരിഞ്ഞിടും ഒരേയഗ്നി തൻ നിറന്ന പൊൻ നാളങ്ങളോ
    ഉള്ളിന്നുള്ളിൽ കാണാം ആ സ്വർല്ലോകത്തിരു വെട്ടം
    കൂട്ടിന്നെന്നും ദീപം കാട്ടാൻ ദേവദൂതരാണല്ലോ (മലർത്തോപ്പിതിൽ....)

    --------------------------------------------------------------------------------------------------

  • പൂ പൂ ഊതാപ്പൂ കായാമ്പൂ

    ലല്ലാലാ ലലലല്ലാലാ

    പൂ  പൂ ഊതാപ്പൂ കായാമ്പൂ താഴമ്പൂ

    ഭൂമിയെങ്ങും മലർ പൂര മേളം

    പൊൻ പൂ ഊതാപ്പൂ കായാമ്പൂ താഴമ്പൂ

    ഭൂമിയെങ്ങും മലർ പൂര മേളം

    പൂരം കൊണ്ടാടും തടങ്ങളിൽ ചുരങ്ങളിൽ

    വീശും കാറ്റേ നീ വാ

    പൂരം കൊണ്ടാടും തടങ്ങളിൽ ചുരങ്ങളിൽ

    വീശും കാറ്റേ നീ വാ

    മെയ്യിൽ പനിനീരിൻ കുളിരോളം വിളമ്പാൻ

    വീശും കാറ്റേ നീ വാ

    മെയ്യിൽ പനിനീരിൻ കുളിരോളം വിളമ്പാൻ

    വീശും കാറ്റേ നീ വാ

    പൊൻ പൂ ഊതാപ്പൂ കായാമ്പൂ താഴമ്പൂ

    ഭൂമിയെങ്ങും മലർ പൂര മേളം

    പൊൻ പൂ ഊതാപ്പൂ കായാമ്പൂ താഴമ്പൂ

    ഭൂമിയെങ്ങും മലർ പൂര മേളം

     

     

     

    പൂവായ പൂവെല്ലാം പൂവമ്പൻ വാരി

    പെണ്ണാക്കി മാറ്റുമ്പോൾ (2)

    കണ്ണിൽ കായമ്പൂ കവിളിൽ പൊൻ താഴമ്പൂ

    ചിരിയിൽ അരിമുല്ല പ്പൂ (2)

     

    പൊൻ പൂ ഊതാപ്പൂ കായാമ്പൂ താഴമ്പൂ

    ഭൂമിയെങ്ങും മലർ പൂര മേളം

    പൊൻ പൂ ഊതാപ്പൂ കായാമ്പൂ താഴമ്പൂ

    ഭൂമിയെങ്ങും മലർ പൂര മേളം

     

     

     

    പെണ്ണിന്റെ പൂമേനി രോമാഞ്ചം ചൂടി

    പതിനേഴിലെത്തുമ്പോൾ (2)

    ഉള്ളിൽ വേരോടും സ്വപ്നങ്ങൾക്കുന്മാദം

    നിറയെ സങ്കൽപ്പങ്ങൾ (2)

    പൊൻ പൂ ഊതാപ്പൂ കായാമ്പൂ താഴമ്പൂ

    ഭൂമിയെങ്ങും മലർ പൂര മേളം

    പൊൻ പൂ ഊതാപ്പൂ കായാമ്പൂ താഴമ്പൂ

    ഭൂമിയെങ്ങും മലർ പൂര മേളം

     

  • മന്താരം മഞ്ഞിൽ.

    മന്ദാരം മഞ്ഞില്‍ മുങ്ങും യാമം
    നെഞ്ചോരം സംഗീതത്താല്‍ സാന്ദ്രം
    പൊന്‍പൂവേ നിന്നുള്ളില്‍ തേടാം
    പ്രണയമധുരാഗം
    (മന്ദാരം... )

    പീലിക്കണ്‍ കോണില്‍ പൂത്തിറങ്ങും പൊന്നോമല്‍ പുളകനാളം
    ചെമ്മാനച്ചോപ്പില്‍ ചുണ്ടിണക്കും രാക്കാറ്റിന്‍ രതി വിഭോതം
    ആലോലം പൂവുടല്‍ തഴുകുമ്പോള്‍
    ആമൃത ഭാവം
    (മന്ദാരം... )

    മാണിക്യത്തൂവല്‍ തുന്നിയാരോ നീര്‍ത്തും നീര്‍വിരിയില്‍ വീണും
    ആകാശപ്പൂക്കള്‍ മിന്നിമായും അല്ലീപ്പൂമഴ നനഞ്ഞും
    അന്യോനം അങ്ങനെയൊഴുകുമ്പോള്‍ സുകൃതജന്മം
    (മന്ദാരം...2)

  • മേലേ മാനത്തെ തേര്

    ഏലോലോ ഏലോ ഏലേലോ
    മേലേ മാനത്തെ തേര് ഏലോ
    നീലക്കുന്നിന്റെ ചാരെ ഏലേലോ
    എത്തിയ നേരം ഭൂമീൽ ഉത്സവ മേളം
    ഇത്തിരി നേരം നിന്നേ നിന്നേ പോ തെന്നലേ
    ഏലോ ഏലോ ഏലേലേലോ ഏലോ ഏലോ ഏലോ(മേലെ..)

    മുന്തിരിവള്ളികൾ ഉലയുമ്പോൾ
    കുമ്പിളു നീട്ടിയ പുലർകാലം
    ആടിയ നാടൻ ശീലുകളിൽ
    ഏലോ ഏലോ ഏലേലേലോ
    കാതരയല്ലികൾ ഉലയുമ്പോൾ
    മാധുരിയൂറിയ തിരുമകള് കാതിലുണർത്തിയ കളമൊഴികൾ
    ഏലോ ഏലോ ഏലോ ഏലോ
    അമ്മലയാണോ ഇമ്മലയാണോ മണ്ണിനു നൽകീ സൌഭാഗ്യം

    തോരണം ചാർത്തി താവളം തേടി
    ഇതു വഴി പോരുക പോരുക നീ
    ഏലോ ഏലോ ഏലേലേലോ ഏലോ ഏലോ (മേലെ..)

    കല്പകവാടികൾ ഉലയുമ്പോൾ
    കസ്തൂരിക്കനി പൊഴിയുമ്പോൾ
    നിറയേ നിറയുടേ കൂമ്പാരം
    ഏലോ ഏലോ ഏലേലോ
    ചിത്തിര മഞ്ചലു നീങ്ങുമ്പോൾ
    പൂത്തിരി കത്തിയ പാതകളിൽ
    വില്പന മേളം തിരു തകൃതി
    ഏലോ ഏലോ ഏലോ ഏലോ
    അക്കരെ പോകും ചന്ദനക്കാറ്റേ
    ഇക്കരെയാണേ തൈപ്പൂയം
    ചെന്തമിഴ് ചൊല്ലും സുന്ദരിയാളേ
    ഇതു വഴി പോരുക പോരുക നീ
    ഏലോ ഏലോ ഏലേലേലോ ഏലോ ഏലോ (മേലെ..)

     
  • അമ്മയ്ക്കൊരു താരാട്ട്

    അമ്മയ്ക്കൊരു താരാട്ട് ..
    കണ്ണുനീരില്‍ ആനന്ദത്തിന്‍ ആറാട്ട്‌ (2)
    ഈ ദുഃഖയാത്രയും മഹിതം.. മധുരം
    അമ്മയെന്‍ നിഴലില്‍ കഴിഞ്ഞാല്‍
    അമ്മയെന്‍ മടിയില്‍ കിടന്നാല്‍..
    അമ്മയെന്‍ നിഴലില്‍ കഴിഞ്ഞാല്‍
    അമ്മയെന്‍ മടിയില്‍ കിടന്നാല്‍
    അമ്മയ്ക്കൊരു താരാട്ട്..
    കണ്ണുനീരില്‍ ആനന്ദത്തിന്‍ ആറാട്ട്‌..

    സ്വന്തമല്ല ബന്ധമില്ലാ ...
    എങ്കിലുമെന്‍ അമ്മയല്ലേ (2)
    അക്ഷരപ്പാല്‍ പകര്‍ന്ന ദൈവമല്ലേ
    നൊമ്പരങ്ങള്‍ പങ്കുവെച്ചാല്‍
    എന്തെളുപ്പം ഈ യാനം..
    എന്തനഘം ഈ സഹനം..
    അമ്മയ്ക്കൊരു താരാട്ട് ...
    കണ്ണുനീരില്‍ ആനന്ദത്തിന്‍ ആറാട്ട്‌..

    ജീവന്‍ തന്നെ അമൃതമാക്കും
    ഭാവഗീതം അമ്മയല്ലേ.. (2)
    ഉള്ളും ഉടലുമുരുകും ഉണ്മയല്ലേ  
    പെറ്റ മക്കള്‍ അന്യരായാല്‍... 
    പേറ്റു നോവിനെന്തു മൂല്യം
    അമ്മ പാഴിരുളില്‍ കേഴുമമ്പലം...
    പാഴിരുളില്‍ കേഴുമമ്പലം... 

    അമ്മയ്ക്കൊരു താരാട്ട് ...
    കണ്ണുനീരില്‍ ആനന്ദത്തിന്‍ ആറാട്ട്‌
    ഈ ദുഃഖയാത്രയും മഹിതം.. മധുരം
    അമ്മയെന്‍ നിഴലില്‍ കഴിഞ്ഞാല്‍
    അമ്മയെന്‍ മടിയില്‍ കിടന്നാല്‍...
    അമ്മയെന്‍ നിഴലില്‍ കഴിഞ്ഞാല്‍
    അമ്മയെന്‍ മടിയില്‍ കിടന്നാല്‍
    അമ്മയ്ക്കൊരു താരാട്ട്...
    കണ്ണുനീരില്‍ ആനന്ദത്തിന്‍ ആറാട്ട്‌

  • ഈറൻ കാറ്റിൻ ഈണംപോലെ

    ഈറൻ കാറ്റിൻ ഈണംപോലെ
    തോരാമഞ്ഞിൻ തൂവൽപോലെ
    നോവും നെഞ്ചിൻ രാക്കൂട്ടിൽ
    വാ വാ മെല്ലെ മെല്ലെ
    ഈറൻ കാറ്റിൻ ഈണംപോലെ
    തോരാമഞ്ഞിൻ തൂവൽപോലെ
    നോവും നെഞ്ചിൻ രാക്കൂട്ടിൽ
    വാ വാ മെല്ലെ മെല്ലെ

    ഈ.. മഴ ജനലിനഴിയിൽ പൊഴിയും മധുരതാളം
    നിലാ..മഴ മുഴുകി വിടരും അരുണ മലരായി ഞാൻ
    ഖയാൽ പാടാൻ
    പ്രിയാ.. കാതോർക്കാൻ
    വരൂ മെല്ലെ മെല്ലെ മെല്ലെ
    ഈറൻ കാറ്റിൻ ഈണംപോലെ
    തോരാമഞ്ഞിൻ തൂവൽപോലെ
    നോവും നെഞ്ചിൻ രാക്കൂട്ടിൽ
    വാ വാ മെല്ലെ മെല്ലെ

    ഇഷലിനിതളിൽ എഴുതുമീ
    പ്രണയമലിയും മൊഴികളിൽ
    മനസ്സിൻ കൊലുസ്സു പിടയവേ
    കനവിലിനിയുമറിയു നീ
    മണിമുകിലിൻ മറവിലൊളിയും മിഴിയിലാരോ ..
    നീലിമ പോൽ
    കളിചിരിതൻ ചിറകിൽ പതിയേ തഴുകവേ
    സ്വരമായി 
    ഖയാൽ പാടാൻ പ്രിയാ.. കാതോർക്കാൻ
    വരൂ മെല്ലെ മെല്ലെ മെല്ലെ

    ഈറൻ കാറ്റിൻ ഈണംപോലെ
    തോരാമഞ്ഞിൻ തൂവൽപോലെ
    നോവും നെഞ്ചിൻ രാക്കൂട്ടിൽ
    വാ വാ മെല്ലെ മെല്ലെ

    നനവുപൊഴിയും പുലരിയിൽ
    ഇലകൾ ചിതറും വഴികളിൽ
    വെയിലിൻ മണികൾ അലസമായി 
    തനുവിൽ പുണരും പുളകമായി
    നിറശലഭമായെന്റെ അരികിൽ വന്നെന്നെ
    നുകരൂ തേനലയായി
    ഒരു നിനവിൻ കുളിരിൽ തരളമൊഴുകി ഞാൻ
    നദിയായി
    ഖയാൽ പാടാൻ പ്രിയാ.. കാതോർക്കാൻ
    വരൂ മെല്ലെ മെല്ലെ

    ഈറൻ കാറ്റിൻ ഈണംപോലെ
    തോരാമഞ്ഞിൻ തൂവൽപോലെ
    നോവും നെഞ്ചിൻ രാക്കൂട്ടിൽ
    വാ വാ മെല്ലെ മെല്ലെ
    ഈ.. മഴ ജനലിനഴിയിൽ പൊഴിയും മധുരതാളം
    നിലാ..മഴ മുഴുകി വിടരും അരുണ മലരായി ഞാൻ
    ഖയാൽ പാടാൻ
    പ്രിയാ.. കാതോർക്കാൻ
    വരൂ മെല്ലെ മെല്ലെ

    ഈറൻ കാറ്റിൻ ..ഉം.ഉം.
    ഉം ..മെല്ലെ മെല്ലെ...
    മെല്ലെ മെല്ലെ... ഉം ... മെല്ലെ മെല്ലെ.
    ആ ....

  • ഇല്ലിക്കാടും ചെല്ലക്കാറ്റും

    ഇല്ലിക്കാടും ചെല്ലക്കാറ്റും
    തമ്മിൽ ചേരും നിമിഷം
    താരും തളിരും ചൂടും ഹൃദയം
    മഞ്ഞും മഴയും മലരായ് മാറും

    (ഇല്ലിക്കാടും)

    താനേ പാടും മാനസം
    താളം ചേർക്കും സാഗരം
    ഈ വെയിലും കുളിരാൽ നിറയും
    കണ്ണിൽ കരളിൽ പ്രണയം വിരിയും
    കളിയും ചിരിയും നിറമായ് അലിയും

    (ഇല്ലിക്കാടും)

    മോഹം നൽകും ദൂതുമായ്
    മേഘം ദൂരേ പോയ്‌വരും
    തേനൊലിയായ് കിളികൾ മൊഴിയും
    അരുവിക്കുളിരിൽ ഇളമീൻ ഇളകും
    അരുമച്ചിറകിൽ കുരുവികൾ പാറും

    (ഇല്ലിക്കാടും)

  • ഏതോ കാറ്റിൽ

    ഉം ..ഉം ..
    ഏതോ കാറ്റിൽ കടലാസ്സിന്റെ തോണി
    തോരാ കണ്ണീർ പാടം നീന്തുന്ന തോണി
    നോവിന്റെ ഗാനം പാടുന്നു..
    താനേ.. ഏകാന്തതീരം തേടുന്നു
    ഇടറാതെ തളരാതെ തുഴയുന്നു തനിയേ
    ഏതോ കാറ്റിൽ കടലാസ്സിന്റെ തോണി
    തോരാ കണ്ണീർ പാടം നീന്തുന്ന തോണി

    മനവനിയിലെ മലരുകൾ പോലെ സ്വപ്നങ്ങൾ പൂത്തൂ
    മധുനുണയണ തുമ്പികളായി മോഹങ്ങൾ പാറീ
    എരിവെയിലൊരു ശോകവിഷാദം വാരിച്ചൊരിഞ്ഞൂ
    പൊൻമലരിൻ ഇതളു കരിഞ്ഞു മോഹങ്ങൾ വാടീ
    കരയാനും കഴിയാതെ മുകിലംബരമാകെ
    മഴമേഘം നിറയാനായി മനസ്സാകെ വിതുമ്പീ..
    അറിയുവതാരോ വെറുമൊരു പൂവിൻ കരളിലെ അനുരാഗം
    ഏതോ കാറ്റിൽ കടലാസ്സിന്റെ തോണി
    തോരാ കണ്ണീർ പാടം നീന്തുന്ന തോണി

    ഒരു കുളിരല തഴുകി വരുന്നു തീരം കാണുന്നൂ
    ഇരുളിഴകളെ കീറിവരുന്നൊരു ദീപം കാണുന്നൂ
    വരുമെന്നു കനവ് പറഞ്ഞൊരു തീരം കാണുമ്പോൾ
    മനമൊരു മഴവിൽച്ചിരിപോലെ മാമയിലാകുന്നൂ
    ഒരു മാരിച്ചിറകേറി വരവായി വിഷാദങ്ങൾ..
    നിലയില്ലാ ചുഴിമീതെ മറിയുന്നു ചെറുതോണി
    കരയറിയാതെ കഥയറിയാതെ മറയുന്നു തോണി

    ഏതോ കാറ്റിൽ കടലാസ്സിന്റെ തോണി
    തോരാ കണ്ണീർ പാടം നീന്തുന്ന തോണി
    നോവിന്റെ ഗാനം പാടുന്നു..
    താനേ.. ഏകാന്തതീരം തേടുന്നു
    ഇടറാതെ തളരാതെ തുഴയുന്നു തനിയേ
    ഏതോ കാറ്റിൽ കടലാസ്സിന്റെ തോണി
    തോരാ കണ്ണീർ പാടം നീന്തുന്ന തോണി

  • മേലെ വാനിന്റെ മണിവീണപ്പെണ്ണ്

    മേലെ വാനിന്റെ മണിവീണപ്പെണ്ണെന്തേ
    നാവൂറു പാടാൻ, അവൾ പോയിട്ടെത്തീല്ല
    പൊൻപൂവാങ്കുരുന്നെങ്ങുപോയ്
    ഇലയാകെ കൊഴിഞ്ഞേപോയ്
    വെറുതെ മനസ്സിൻ കടലാസിൽ
    വിരഹം പലതും എഴുതുന്നു
    (മേലെ...)

    മാന്തളിർ വീണൊരു മണ്ണിലും
    നിറവാനിലെ താരകക്കാവിലും
    ഉഷസ്സന്ധ്യയിൽ പകലന്തിയിൽ
    കുടമുല്ലതൻ കുനുചില്ലിയിൽ
    ഇനി തിരയാൻ നിന്നെ ഇടമില്ല
    മലരും മണവും മണിക്കാറ്റും
    ഇനിയും ഇതിലെ വരികില്ലേ
    (മേലെ...)

    താമരപ്പൂവിതൾക്കുമ്പിളിൽ
    മിഴിനീരുമായ് വന്നു പൊൻമാധവം
    നിറവാനിലെ മുകിലോടമേ
    മഴവില്ലിലെ നിറഭേദമേ
    എന്റെ കളഹംസത്തിനെ അറിയില്ലേ
    ഉരുകും ഹൃദയം അറിയാതെ
    പലരും പലതും പറയുന്നു
    (മേലെ...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
കാറ്റിൻ ഗതി വെള്ളി, 14/08/2020 - 11:00