jaya dhiraj

എന്റെ പ്രിയഗാനങ്ങൾ

  • വികാരനൗകയുമായ്

    വികാര നൗകയുമായ്
    തിരമാലകളാടിയുലഞ്ഞു...
    കണ്ണീരുപ്പു കലർന്നൊരു മണലിൽ
    വേളിപ്പുടവ വിരിഞ്ഞു..
    രാക്കിളി പൊൻമകളേ...
    നിൻ പൂവിളി...
    യാത്രാമൊഴിയാണോ...
    നിൻ മൗനം.... പിൻവിളിയാണോ....

    വെൺനുര വന്നു തലോടുമ്പോൾ
    തടശില അലിയുകയായിരുന്നോ...
    പൂമീൻ തേടിയ ചെമ്പിലരയൻ
    ദൂരേ തുഴയെറിമ്പോൾ..
    തീരവും പൂക്കളും കാണാ കരയിൽ
    മറയുകയായിരുന്നോ...
    രാക്കിളി പൊൻമകളേ....
    നിൻ പൂവിളി...
    യാത്രാമൊഴിയാണോ...
    നിൻ മൗനം... പിൻവിളിയാണോ....

    ഞാനറിയാതെ നിൻ പൂമിഴിത്തുമ്പിൽ
    കൗതുകമുണരുകയായിരുന്നു...
    എന്നിളം കൊമ്പിൽ നീ
    പാടാതിരുന്നെങ്കിൽ
    ജന്മം പാഴ്‌മരമായേനേ...
    ഇലകളും കനികളും
    മരതകവർണ്ണവും
    വെറുതേ മറഞ്ഞേനേ....
    രാക്കിളി പൊൻമകളേ....
    നിൻ പൂവിളി
    യാത്രാമൊഴിയാണോ...
    നിൻ മൗനം... പിൻവിളിയാണോ....

  • ഇളം മഞ്ഞിൻ (സങ്കടം )

    ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ..
    മിഴിചെപ്പിൽ വിരഹ കദന കടൽ..
    ഹൃദയമുരളിക തകർന്നു പാടുന്നു ഗീതം
    രാഗം ശോകം..ഗീതം രാഗം ശോകം..
    ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ..
    മിഴിചെപ്പിൽ വിരഹ കദന കടൽ..
    ഹൃദയമുരളിക തകർന്നു പാടുന്നു ഗീതം..
    രാഗം ശോകം..ഗീതം രാഗം ശോകം..


    ചിറകൊടിഞ്ഞ കിനാക്കളിൽ..ഇതൾ പൊഴിഞ്ഞ സുമങ്ങളിൽ..
    ചിറകൊടിഞ്ഞ കിനാക്കളിൽ..ഇതൾ പൊഴിഞ്ഞ സുമങ്ങളിൽ..
    നിഴൽ പടർന്ന നിരാശയിൽ..തരള മന്ത്ര വികാരമായ്..
    നീ എന്റെ ജീവനിൽ ഉണരൂ ദേവാ..
    [ഇളം മഞ്ഞിൻ..]


    മോഹഭംഗമനസ്സിലെ..ശാപപങ്കില നടകളിൽ..
    മോഹഭംഗമനസ്സിലെ..ശാപപങ്കില നടകളിൽ..
    തൊഴുതു നിന്നു പ്രദോഷമായ്..അകലുമാത്മ മനോഹരി..
    നീയെന്റെ പ്രാണനിൽ അലിയൂ വേഗം..
    [ഇളം മഞ്ഞിൻ..]

  • ഒറ്റക്കമ്പി നാദം മാത്രം മൂളും

    ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
    ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
    ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
    ഈ വരിശകളിൽ..........

    (ഒറ്റക്കമ്പി...)

    നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
    നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
    എന്നും ഉള്ളിലെ ദാഹമെങ്കിലും....

    (ഒറ്റക്കമ്പി...)

    നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
    നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
    എന്റെ നെഞ്ചിലെ മോഹമെങ്കിലും....

    (ഒറ്റക്കമ്പി...)

  • ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ

    ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
    എന്നോമലുറക്കമായ് ഉണര്‍ത്തരുതേ
    എന്നോമലുറക്കമായ് ഉണര്‍ത്തരുതേ
    ഒന്നിനി തിരി താഴ്ത്തൂ ശാരദനിലാവേ
    ഈ കണ്ണിലെ കിനാവുകൾ കെടുത്തരുതേ
    കണ്ണിലെ കിനാവുകൾ കെടുത്തരുതേ.
    (ഒന്നിനി..)

    ഉച്ചത്തിൽ മിടിക്കല്ലെ നീയെന്റെ ഹൃദന്തമേ
    സ്വച്ഛശാന്തമെന്നോമൽ മയങ്ങിടുമ്പോൾ (2)
    എത്രയോ ദൂരമെന്നോടൊപ്പം നടന്ന പദ പത്മങ്ങൾ
    തരളമായ് ഇളവേൽക്കുമ്പോൾ
    താരാട്ടിൻ അനുയാത്ര നിദ്രതൻ പടിവരെ
    താമര മലര്‍മിഴി അടയും വരെ (2)
    (ഒന്നിനി...)

    രാവും പകലും ഇണചേരുന്ന സന്ധ്യയുടെ
    സൗവര്‍ണ്ണ നിറമോലും ഈ മുഖം നോക്കി (2)
    കാലത്തിൻ കണികയാമീ ഒരു ജന്മത്തിന്റെ
    ജാലകത്തിലൂടപാരതയെ നോക്കി
    ഞാനിരിക്കുമ്പോൾ കേവലാനന്ദ സമുദ്രമെൻ
    പ്രാണനിലലതല്ലി ആര്‍ത്തിടുന്നൂ (2)
    (ഒന്നിനി...)

  • സമയമാം രഥത്തിൽ

    സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
    എന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍ തനിയെ പോകുന്നു
    സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
    എന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍ തനിയെ പോകുന്നു

    ആകെയല്പനേരം മാത്രം എന്റെയാത്ര തീരുവാന്‍
    ആകെയരനാഴികമാത്രം ഈയുടുപ്പു മാറ്റുവാന്‍
    സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
    എന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍ തനിയെ പോകുന്നു

    രാത്രിയില്‍ഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉറങ്ങുന്നു
    അപ്പോഴുമെന്‍ രഥത്തിന്റെ ചക്രം മുന്നോട്ടോടുന്നു
    സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
    എന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍ തനിയെ പോകുന്നു

    രാവിലെഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉണരുന്നു
    അപ്പോളുമെന്‍ മനസ്സിന്റെ സ്വപ്നം മുന്നോട്ടോടുന്നു
    സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
    എന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍ തനിയെ പോകുന്നു

    ഈ പ്രപഞ്ചസുഖം തേടാന്‍ ഇപ്പോഴല്ല സമയം
    എന്‍സ്വദേശത്തു ചെല്ലേണം യേശുവിനെ കാണേണം
    സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
    എന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍ തനിയെ പോകുന്നു

  • കരളേ നിൻ കൈപിടിച്ചാൽ

    കരളേ നിൻ കൈ പിടിച്ചാൽ കടലോളം വെണ്ണിലാവ്
    ഉൾക്കണ്ണിൻ കാഴ്കയിൽ നീ കുറുകുന്നൊരു വെൺ‌പിറാവ്
    മന്ത്രകോടി നെയ്തൊരുങ്ങി പള്ളിമേട പൂത്തൊരുങ്ങി
    കാരുണ്യത്തിരികളൊരുങ്ങി മംഗല്യപ്പന്തലൊരുങ്ങി
    എന്നുവരും നീ തിരികെ - എന്നുവരും നീ (2) (കരളേ)

    എൻ‌റെ ജീവിതാഭിലാഷം പ്രണയലോലമാകുവാനായ്
    വീണ്ടുമെന്നു നീ പോയ്‌വരും..............................
    ഇനി വരും വസന്തരാവിൽ നിൻ‌റെ സ്നേഹജന്മമാകെ
    സ്വന്തമാക്കുവാൻ ഞാൻ വരും.........................
    ചിറകുണരാ പെൺപിറാവായ് ഞാ‍നിവിടെ കാത്തുനിൽക്കാം
    മഴവില്ലിൻ പൂഞ്ചിറകിൽ ഞാൻ അരികത്തായ് ഓടിയെത്താം
    ഇനി വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ സ്വരം
    അലീനാ.....അലീനാ.....അലീനാ.....അലീനാ...(കരളേ)

    മിഴികളെന്തിനാണു വേറെ മൃദുലമീ കരങ്ങളില്ലേ
    അരികിലിന്നു നീയില്ലയോ..........................
    എന്തുചൊല്ലി എന്തുചൊല്ലി യാത്രയോതുമിന്നു ഞാൻ
    കദനപൂർണ്ണമെൻ വാക്കുകൾ....................
    നീയില്ലാ ജന്മമുണ്ടോ നീയറിയാ യാത്രയുണ്ടോ
    നീ അണയും രാവുതേടി ഞാനിവിടെ കാത്തുനിൽക്കാം
    പോയ് വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ മനം
    അലീനാ.....അലീനാ.....അലീനാ.....അലീനാ...(കരളേ)

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • കല്പാന്തകാലത്തോളം

    കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
    കൽഹാരഹാരവുമായ് നിൽക്കും..
    കല്യാണരൂപനാകും കണ്ണന്റെ കരളിനെ
    കവർന്ന രാധികയെ പോലെ..
    കവർന്ന രാധികയെ പോലെ...

    കണ്ണടച്ചാലുമെന്റെ കണ്മുന്നിൽ ഒഴുകുന്ന
    കല്ലോലിനിയല്ലോ നീ...
    കന്മദപ്പൂ വിടർന്നാൽ കളിവിരുന്നൊരുക്കുന്ന
    കസ്തൂരിമാനല്ലോ നീ...
    കസ്തൂരിമാനല്ലോ നീ...

    കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ
    കാർത്തികവിളക്കാണു നീ...
    കദനകാവ്യം പോലെ കളിയരങ്ങിൽ കണ്ട
    കതിർമയി ദമയന്തി നീ...
    കതിർമയി ദമയന്തി നീ


    .

  • കരയുന്നോ പുഴ ചിരിക്കുന്നോ

    കരയുന്നോ പുഴ ചിരിക്കുന്നോ (2)
    കണ്ണീരുമൊലിപ്പിച്ചു കൈവഴികൾ പിരിയുമ്പോൾ
    കരയുന്നോ പുഴ ചിരിക്കുന്നോ (2)
    ഒരുമിച്ചുചേർന്നുള്ള കരളുകൾ വേർപെടുമ്പോൾ
    മുറുകുന്നോ ബന്ധം അഴിയുന്നോ (2)
    (കരയുന്നോ)

    കദനത്താൽ തേങ്ങുന്ന ഹൃദയവുമായി
    കരകളിൽ തിരതല്ലും ഓളങ്ങളേ
    തീരത്തിനറിയില്ല മാനത്തിനറിയില്ല
    തീരാത്ത നിങ്ങളുടെ വേദനകൾ (2)
    (കരയുന്നോ)

    മറക്കാൻ പറയാനെന്തെളുപ്പം മണ്ണിൽ
    പിറക്കാതിരിക്കലാണതിലെളുപ്പം
    മറവിതൻ മാറിടത്തിൽ മയങ്ങാൻ കിടന്നാലും
    ഓർമ്മകൾ ഓടിയെത്തി ഉണർത്തിടുന്നു
    (കരയുന്നോ)

  • സന്ധ്യേ കണ്ണീരിതെന്തേ

    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
    സ്നേഹമയീ കേഴുകയാണോ നീയും
    നിൻമുഖംപോൽ നൊമ്പരംപോൽ
    നില്പൂ രജനീഗന്ധീ (സന്ധ്യേ..)
    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..

    മുത്തുകോർക്കും പോലെ വിഷാദ-
    സുസ്മിതം നീ ചൂ‍ടി വീണ്ടും
    എത്തുകില്ലേ നാളേ (2)
    ഹൃദയമേതോ പ്രണയശോക കഥകൾ വീണ്ടും പാടും
    വീണ്ടും കാലമേറ്റു പാടും ( സന്ധ്യേ...)
    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..

    ദു:ഖമേ നീ പോകൂ കെടാത്ത
    നിത്യതാരാജാലം പോലെ കത്തുമീയനുരാഗം (2)
    മരണമേ നീ വരികയെന്റെ പ്രണയഗാനം കേൾക്കൂ
    നീയും ഏറ്റുപാടാൻ പോരൂ (സന്ധ്യേ...)