Ashiakrish

Ashiakrish's picture

എന്റെ പ്രിയഗാനങ്ങൾ

  • പ്രേമോദാരനായ്

    പ്രേമോദാരനായ് അണയൂ നാഥാ (2)
    പനിനിലാവലയിലൊഴുകുമീ
    അനഘരാസരാത്രി ലയപൂർ‌ണ്ണമായിതാ
    പ്രേമോദാരനായ് അണയൂ നാഥാ

    ഹംസദൂതിലുണരും നള ഹൃദയതാളമോടെ
    ദമയന്തിയാടുമാലോല നടനവേഗങ്ങൾ തൂകുമഴകിൽ(2)
    കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ(2)
    തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ(2)
    (പ്രേമോദാരനായ്)

    ദേവലോകമുണരും നീ രാഗമാകുമെങ്കിൽ
    കാളിന്ദിപോലുമാലീലരാഗമോലുന്നചേലിലൊഴുകും
    ഗോപവൃന്ദങ്ങൾ നടനമാടുമീ ശ്യാമതീരങ്ങളിൽ(2)
    വർ‌ണ്ണമേഘങ്ങൾ പീലിനീർത്തുമീ സ്നേഹവാടങ്ങളിൽ(2)
    (പ്രേമോദാരനായ്)

  • പുലരിത്തൂമഞ്ഞ് തുള്ളിയിൽ

    പുലരിത്തൂമഞ്ഞുതുള്ളിയിൽ
    പുഞ്ചിരിയിട്ടു പ്രപഞ്ചം..
    ഭാരം താങ്ങാനരുതാതെ
    നീർമണി വീണുടഞ്ഞു..
    വീണുടഞ്ഞു...

    മണ്ണിൻ ഈറൻ മനസ്സിനെ
    മാനം തൊട്ടുണർത്തീ...
    വെയിലിൻ കയ്യിൽ അഴകോലും
    വർണ്ണചിത്രങ്ങൾ മാഞ്ഞു..
    വർണ്ണചിത്രങ്ങൾ മാഞ്ഞൂ...

    (പുലരി)

    കത്തിത്തീർന്ന പകലിന്റെ
    പൊട്ടും പൊടിയും ചാർത്തീ...
    ദുഃഖസ്മൃതികളിൽ നിന്നല്ലോ
    പുലരി പിറക്കുന്നൂ വീണ്ടും..
    പുലരി പിറക്കുന്നൂ വീണ്ടും...

    (പുലരി)

     

     

    .

  • അനുവാദമില്ലാതെ അകത്തുവന്നു


    അനുവാദമില്ലാതെ അകത്തുവന്നു.. നെഞ്ചിൽ
    അടച്ചിട്ട മണിവാതിൽ നീ തുറന്നു....
    കൊട്ടിയടച്ചൊരെൻ കൊട്ടാരവാതിലെല്ലാം
    പൊട്ടിച്ചിരിത്താക്കോലിട്ടു നീ തുറന്നു....

    അനുരാഗശാലിനീ നീ വന്ന നേരത്തിൽ
    ആരാധന വിധികൾ ഞാൻ മറന്നു...
    ഉള്ളിലെ മണിയറയിൽ മുല്ലമലർമെത്തയിൻ‍മേൽ
    കള്ള ഉറക്കം നടിച്ചു നീ കിടന്നു...


    ഞാൻ വന്നിരുന്നതറിയാതെ സ്വപ്നത്തിൻ
    പട്ടുവിരി കൊണ്ടു നീ മൂടിക്കിടന്നു...
    എന്റെ ചുടുനിശ്വാസങ്ങൾ നിൻകവിളിൽ പതിച്ചനേരം
    തെന്നലെന്നു നിനച്ചു നീ കണ്ണടച്ചു...

     

     

     

    .

  • ചന്ദ്രബിംബം നെഞ്ചിലേറ്റും

    ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ.......
    ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ
    എന്റെ നെഞ്ചിൽ തുള്ളി വന്നതെന്തിനാണ്‌ (ചന്ദ്ര)
    കാളിദാസൻ കണ്ടെടുത്ത കന്നി മാനെ
    നിൻ കണ്ണിൽ എന്റെ കൊമ്പ്‌ കൊണ്ടതെങ്ങിനാണ്‌
    ആ...ആ....ആ..

    മയക്കുന്ന മയിൽ പീലി മിഴിയിണകൾ
    മന്മദന്റെ മലരമ്പിൻ ആവനാഴികൾ
    മന്ദഹാസ മഴയിൽ ഞാൻ നനഞ്ഞുവല്ലൊ
    നിന്റെ മനസ്സെന്ന പുഴയിൽ ഞാൻ കുളിചുവല്ലൊ
    (ചന്ദ്ര)

    കുടകിലെ വസന്തമായി വിടർന്നവൾ നീയെൻ
    കരളിന്‍റെ പുത്തരിയായി നിറഞ്ഞവൾ നീ (കുടകിലെ)
    എന്റെ ലോകം വാനം പൊലെ വളർന്നുവല്ലൊ
    എൻ ഹൃദയം തിങ്കളെ പോൽ തെളിഞ്ഞുവല്ലൊ
    (ചന്ദ്ര)

  • കല്പാന്തകാലത്തോളം

    കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
    കൽഹാരഹാരവുമായ് നിൽക്കും..
    കല്യാണരൂപനാകും കണ്ണന്റെ കരളിനെ
    കവർന്ന രാധികയെ പോലെ..
    കവർന്ന രാധികയെ പോലെ...

    കണ്ണടച്ചാലുമെന്റെ കണ്മുന്നിൽ ഒഴുകുന്ന
    കല്ലോലിനിയല്ലോ നീ...
    കന്മദപ്പൂ വിടർന്നാൽ കളിവിരുന്നൊരുക്കുന്ന
    കസ്തൂരിമാനല്ലോ നീ...
    കസ്തൂരിമാനല്ലോ നീ...

    കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ
    കാർത്തികവിളക്കാണു നീ...
    കദനകാവ്യം പോലെ കളിയരങ്ങിൽ കണ്ട
    കതിർമയി ദമയന്തി നീ...
    കതിർമയി ദമയന്തി നീ


    .

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • ദൂരെ ദൂരെ സാഗരം തേടി - F

    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം
    ഈറനായ് നിലാവിൻ ഇതളും
    താനേ തെളിഞ്ഞ രാവും
    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം

    മഴനീർത്തുള്ളിയെ മുത്തായ് മാറ്റും
    നന്മണിച്ചിപ്പിയെ പോലെ
    നന്മണിച്ചിപ്പിയെ പോലെ
    നറുനെയ് വിളക്കിനെ താരകമാക്കും
    സാമഗാനങ്ങളെ പോലെ
    സാമഗാനങ്ങളെ പോലെ
    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം

    ആശാകമ്പളം താമരനൂലാൽ
    നെയ്യുവതാരാണോ
    നെയ്യുവതാരാണോ
    ഒരു സാന്ത്വനത്തിന്റെ മൗനമോ
    ഒരു സാന്ത്വനത്തിന്റെ മൗനമോ
    പഞ്ചവർണ്ണക്കിളിപ്പാട്ടോ
    പഞ്ചവർണ്ണക്കിളിപ്പാട്ടോ

    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം
    ഈറനായ് നിലാവിൻ ഇതളും
    താനേ തെളിഞ്ഞ രാവും
    ദൂരെ ദൂരെ സാഗരം തേടി
    പോക്കുവെയിൽ പൊൻനാളം

  • വെണ്ണിലാവോ ചന്ദനമോ

    മാനത്തെ ചിറകുള്ള കരിങ്കുഴലീ
    മഴമണി പൊഴിഞ്ഞെന്റെ പുഴ നിറഞ്ഞൂ
    കുന്നിമണിമുത്തു വീണു കര കവിഞ്ഞു
    കതിരൊളി നിറഞ്ഞെന്റെ കളമൊരുങ്ങീ
    പൂ കൊണ്ട് തിരുമുറ്റം മൂടി നിന്നു
    തിരുമുറ്റത്തൊരു കിളി പദം പറഞ്ഞൂ

    വെണ്ണിലാവോ ചന്ദനമോ കണ്ണനുണ്ണീ നിന്നഴകിൽ
    കനവിലെന്തേ പാൽമഴയോ കന്നിരാവോ കാർമുകിലോ
    നീലവാർമുടിയിൽ മയിൽപ്പീലിയോ പൂവോ
    മൊഴിയോ - കിന്നാരക്കിലുങ്ങലോ
    ചിരിയോ - മിഴിയിലൊഴുകിയ നോവു മാഞ്ഞതോ

    (വെണ്ണിലാവോ)

    കുഞ്ഞുറങ്ങാൻ - പാട്ടു മൂളൂം
    തെന്നലായെൻ - കുഞ്ഞു മോഹം
    സ്നേഹരാഗമെന്നിൽ പാലാഴിയായ് തുളുമ്പി
    കുഞ്ഞുണർന്നാൽ - പുഞ്ചിരിക്കും
    പുലരിയായെൻ - സൂര്യജന്മം
    എന്റെ‍‌ നെഞ്ചിലൂറും ആനന്ദമായ് വസന്തം
    നിന്റെ ചാരുതയോ ഒഴുകും മോഹലയമായ്
    കളിവീണയെവിടെ താളമെവിടെ എന്റെ പൊന്നുണ്ണീ
    ഇതു നിന്റെ സാമ്രാജ്യം

    (വെണ്ണിലാവോ)

    കണ്ടുനിൽക്കെ - പിന്നിൽ നിന്നും
    കനകതാരം - മുന്നിൽ വന്നോ
    ഏതു രാജകലയിൽ ഞാനമ്മയായ് നിറഞ്ഞു
    എന്നുമെന്നും - കാത്തു നിൽക്കെ
    കൈവളർന്നോ - മെയ്‌വളർന്നോ
    ഏതപൂർവ്വഭാവം നിൻ കൗതുകങ്ങളായ്
    കാൽച്ചിലങ്കകളേ മൊഴിയൂ ജീവതാളം
    കളിവീടൊരുങ്ങി പൂവരമ്പിൽ മഞ്ഞു‍ മായാറായ്
    ഇനിയാണു പൂക്കാലം

    (വെണ്ണിലാവോ)

  • പാടുവാൻ മറന്നുപോയ്

    പാടുവാൻ മറന്നുപോയ്...
    സ്വരങ്ങളാമെൻ കൂട്ടുകാർ...
    എങ്ങോ.. എങ്ങോ.. പോയ് മറഞ്ഞു...

    അപസ്വരമുതിരും ഈ മണിവീണ തൻ
    തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി...
    അറിയാതെ വിരൽതുമ്പാൽ മീട്ടുമ്പോളുയരും
    ഗദ്ഗദ നാദമാർക്കു കേൾക്കാൻ..

    (പാടുവാൻ മറന്നുപോയ് )

    എങ്കിലും വെറുതെ പാടുന്നു ഞാ‍ൻ
    കരളിൽ വിതുമ്പുമെൻ
    മൗന നൊമ്പരം ശ്രുതിയായ്....

    (പാടുവാൻ മറന്നു പോയ് )

    .

  • പ്രിയമുള്ളവളേ നിനക്കു വേണ്ടി

    പ്രിയമുള്ളവളേ.....
    പ്രിയമുള്ളവളേ നിനക്കു വേണ്ടി
    പിന്നെയും നവ സ്വപ്നോപഹാരം ഒരുക്കീ
    ഒരുക്കീ ഞാൻ
    നിനക്കു വേണ്ടി മാത്രം
    പ്രിയമുള്ളവളേ....

    ശാരദ പുഷ്പ വനത്തിൽ വിരിഞ്ഞൊരു
    ശതാവരി മലർ പോലെ(ശാരദ)
    വിശുദ്ധയായ്‌ വിടർന്നു നീയെന്റെ
    വികാര രജാങ്കണതിൽ(വിശുദ്ധയായ്‌ )
    വികാര രജാങ്കണത്തിൽ
    (പ്രിയമുള്ളവളേ)

    പാലൊളി ചന്ദ്രനും പാതിര കാറ്റും
    പതുങ്ങി നിൽപൂ ചാരെ(പാലൊളി )
    ഹൃദയവും ഹൃദയവും തമ്മിൽ
    പറയും കഥകൾ കേൾക്കാൻ
    പറയും കഥകൾ കേൾക്കാൻ
    (പ്രിയമുള്ളവളേ)

Entries

Post date
Lyric ആളും തീ* Sat, 04/06/2022 - 22:16
Lyric നീയറിഞ്ഞോ രാക്കിളി* Sun, 08/05/2022 - 17:47
Artists നിഫ ജഹാൻ Sun, 08/05/2022 - 17:46
Lyric ആണ്ടാണ്ടെ പെണ്ണൊരുത്തി* Sun, 08/05/2022 - 17:39
Artists ഉഷ മേനോൻ മേലെപറമ്പോട്ടിൽ വ്യാഴം, 05/05/2022 - 10:13
Lyric കനൽക്കാറ്റിലിന്ന് ** വെള്ളി, 29/04/2022 - 14:16
Lyric കാണാതെ കണ്ണിനുള്ളിൽ * വെള്ളി, 29/04/2022 - 14:11
Lyric വരുമൊരു സുഖ നിമിഷം* വെള്ളി, 29/04/2022 - 14:06
Artists ഡോ സുകേഷ് ആർ എസ് വെള്ളി, 29/04/2022 - 14:05
Lyric മൗനത്തിൻ പൂങ്കവിളിൽ വെള്ളി, 29/04/2022 - 13:59
Lyric മേഘജാലകം തുറന്നു വെള്ളി, 04/03/2022 - 12:27
Lyric അന്നൊരുനാള് വ്യാഴം, 03/03/2022 - 17:45
Lyric പൗർണ്ണമി Sun, 20/02/2022 - 10:22
Film/Album കിളി വന്നു വിളിച്ചപ്പോൾ വെള്ളി, 18/02/2022 - 11:07
Artists അനുനന്ദ വെള്ളി, 18/02/2022 - 11:04
Artists മോനു കൃഷ്ണ വെള്ളി, 18/02/2022 - 11:00
Artists മാസ്റ്റർ അൻമയ് ബുധൻ, 16/02/2022 - 12:31
Film/Album മകൾ ചൊവ്വ, 15/02/2022 - 16:33
Lyric ഈറൻ നിലാ ചൊവ്വ, 15/02/2022 - 13:13
Lyric കാറ്റത്തൊരു മൺകൂട് ചൊവ്വ, 15/02/2022 - 13:11
Lyric പ്രണയമെന്നൊരു വാക്ക് ചൊവ്വ, 15/02/2022 - 13:08
Lyric ഒന്നാം കണ്ടം കേറി* ചൊവ്വ, 15/02/2022 - 12:41
Lyric കല്യാണമാണേ ചൊവ്വ, 15/02/2022 - 11:50
Film/Album നെയ്മർ വ്യാഴം, 10/02/2022 - 18:25
Film/Album കൂടാരം Mon, 07/02/2022 - 12:24
Artists ലത്തീഫ് മാറഞ്ചേരി Mon, 07/02/2022 - 11:58
Artists നിത്യ ചെന്നൈ Mon, 07/02/2022 - 11:56
Artists വർഗീസ് ചിറയിൽ പാഞ്ഞാൾ Mon, 07/02/2022 - 11:54
Artists മിൽട്ടൺ Mon, 07/02/2022 - 11:50
Artists പ്രദീപ്‌ ബാബു Mon, 07/02/2022 - 11:47
Artists ജാസ്മിൻ സലീം Mon, 07/02/2022 - 11:43
Artists സൂര്യചന്ദ്രൻ Mon, 07/02/2022 - 11:36
Artists അഭിജിത്ത് പ്രാൺ Sun, 06/02/2022 - 22:49
Artists പ്രശസ്ത് Sun, 06/02/2022 - 22:47
Artists അനു ചന്ദ്രശേഖർ Sun, 06/02/2022 - 22:46
Artists ജീവൻ ശിവദാസ് Sun, 06/02/2022 - 22:41
Artists എബിൻ മേരി Sun, 06/02/2022 - 22:39
Artists സ്വീറ്റി ബെർണാർഡ് Sun, 06/02/2022 - 22:36
Artists ഗീത ജിത്തു Sun, 06/02/2022 - 22:34
Artists കലേഷ് പരമേശ്വർ Sun, 06/02/2022 - 22:31
Artists ഇഷിക എമിൽ Sun, 06/02/2022 - 22:29
Artists അമ്മു നായർ Sun, 06/02/2022 - 22:27
Artists പ്രതീഷ് ജേക്കബ് Sun, 06/02/2022 - 22:26
Lyric ദൂരെ ദൂരെ ദൂരെ* Sun, 30/01/2022 - 18:46
Lyric നിറമിഴിയോടെ* Sun, 30/01/2022 - 18:38
Film/Album അന്താക്ഷരി വെള്ളി, 28/01/2022 - 17:43
Artists ആദിത്യ സോണി വെള്ളി, 28/01/2022 - 16:54
Artists ആകാശ് രാജ് ബുധൻ, 19/01/2022 - 07:57
Artists കെ മധുബാലൻ Sun, 09/01/2022 - 16:22
Lyric കാതോരം * Sun, 09/01/2022 - 16:19

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
കൈതപ്രം ദാമോദരൻ നമ്പൂതിരി Mon, 02/06/2014 - 18:42 ജനന തീയതി ചേർത്തു
ശശിധരൻ ആറാട്ടുവഴി Sun, 08/06/2014 - 17:56 വിവരങ്ങൾ ചേർത്തു
ശശിധരൻ ആറാട്ടുവഴി Sun, 08/06/2014 - 18:43 Edited
മാസ്റ്റർ പ്രശോഭ് ബുധൻ, 03/09/2014 - 11:44 വിവരങ്ങൾ ചേർത്തു
മാസ്റ്റർ പ്രശോഭ് ബുധൻ, 03/09/2014 - 12:22 വിവരങ്ങൾ ചേർത്തു
ഗായത്രി ചൊവ്വ, 23/09/2014 - 20:07
എസ് ബാലകൃഷ്ണൻ വ്യാഴം, 25/09/2014 - 11:45 Edited
കോട്ടയം കുഞ്ഞച്ചൻ വ്യാഴം, 25/09/2014 - 23:14 വിവരങ്ങൾ ചേർത്തു
അടിവാരം Mon, 29/09/2014 - 19:13 കഥാപാത്രങ്ങളുടെ പേരുകൾ ചേർത്തു
കാഞ്ഞിരപ്പള്ളി കറിയാച്ചൻ Mon, 29/09/2014 - 21:08 കഥാപാത്രങ്ങളുടെ പേരുകൾ ചേർത്തു
രമേശ് (ഗായകൻ) ചൊവ്വ, 30/09/2014 - 10:03
പീതാംബരം (ഗാനരചയിതാവ്) ചൊവ്വ, 30/09/2014 - 10:07
പി കെ വിക്രമൻ നായർ ചൊവ്വ, 30/09/2014 - 10:22
നൗഷാദ് (ഗായകൻ) ചൊവ്വ, 30/09/2014 - 10:54
സി കെ വഹാബ് ചൊവ്വ, 30/09/2014 - 11:15
ജിനസാ നാണു ചൊവ്വ, 30/09/2014 - 11:22
സുനിൽ ബാബു ചൊവ്വ, 30/09/2014 - 12:38
എല്ലാരും ചൊല്ലണ് ചൊവ്വ, 30/09/2014 - 14:39 വിവരങ്ങൾ ചേർത്തു
സക്കീർ ചെമ്മരത്ത്മുക്ക് ബുധൻ, 01/10/2014 - 11:11
മക്കൾ മാഹാത്മ്യം Mon, 20/10/2014 - 12:58 Added details
വൈഷ്ണവി Mon, 20/10/2014 - 13:13 Profile picture added
ഒരു മുത്തം മണിമുത്തം Mon, 20/10/2014 - 15:28 വിവരങ്ങൾ ചേർത്തു
എന്നെന്നും Mon, 20/10/2014 - 16:29
ഋതുഗീതങ്ങൾ Mon, 20/10/2014 - 16:32
ജീവന്റെ ജീവൻ Mon, 20/10/2014 - 16:33
പറന്നുയരാൻ Mon, 20/10/2014 - 16:35
തിരുവോണക്കൈനീട്ടം Mon, 20/10/2014 - 16:36
ഒരു മുത്തം മണിമുത്തം Mon, 20/10/2014 - 17:02 Added details
പരവൂർ രാമചന്ദ്രൻ ചൊവ്വ, 21/10/2014 - 19:46 Added Profile picture
ടിനി ടോം ബുധൻ, 22/10/2014 - 11:40 വിവരങ്ങൾ ചേർത്തു
പരവൂർ രാമചന്ദ്രൻ ബുധൻ, 22/10/2014 - 12:03 വിവരങ്ങൾ ചേർത്തു
സുകന്യ ബുധൻ, 22/10/2014 - 14:33 Added Profile picture
Sukanya ബുധൻ, 22/10/2014 - 14:33
ഈ പുഴയും കടന്ന് ബുധൻ, 22/10/2014 - 15:11 കഥാപാത്രങ്ങളുടെ പേരുകൾ ചേർത്തു
കണ്ണൂർ ശ്രീലത വ്യാഴം, 23/10/2014 - 11:25 Edited name and Added details
കണ്ണൂർ ശ്രീലത വ്യാഴം, 23/10/2014 - 11:29
ബി വസന്ത വ്യാഴം, 23/10/2014 - 12:12 Added Profile picture and name in English
B Vasantha വ്യാഴം, 23/10/2014 - 12:12
പ്രശ്നം ഗുരുതരം വ്യാഴം, 23/10/2014 - 12:32 Added names
മാഹി വിജ് വ്യാഴം, 23/10/2014 - 14:46 Added details and Profile picture.
ഇത്തിക്കര പക്കി വ്യാഴം, 23/10/2014 - 16:10 Edited.
കണ്ണൂർ ശ്രീലത Sun, 26/10/2014 - 09:52 Changed the Profile Picture.
കണ്ണൂർ ശ്രീലത Mon, 27/10/2014 - 12:31 editted
കലാഭവൻ ഷാജോൺ Mon, 27/10/2014 - 15:44 Added Profile Picture
പി എം താജ് ചൊവ്വ, 28/10/2014 - 10:01 Added Profile Picture.
P M Thaj ചൊവ്വ, 28/10/2014 - 10:01
എം സുകുമാർജി ചൊവ്വ, 28/10/2014 - 12:53 വിവരങ്ങളും ഫോട്ടോയും ചേർത്തു .പേര് എഡിറ്റ്‌ ചെയ്തു.
M Sukumar ചൊവ്വ, 28/10/2014 - 12:53
ഷിബു ചൊവ്വ, 28/10/2014 - 13:00 Edited
ഷിബു ചൊവ്വ, 28/10/2014 - 13:07

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
ഷിജു ഇടിയത്തേരിൽ Audio profile
ശ്യാം മേനോൻ Added audio profile
ദുൽഖർ സൽമാൻ Audio profile
രാഹുൽ രാജ് Audio profile
അനൂപ് ശങ്കർ Audio Profile