admin

admin's picture

എന്റെ പ്രിയഗാനങ്ങൾ

  • വീണേ വീണേ വീണക്കുഞ്ഞേ

    വീണേ..  വീണേ...  

    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ... 

    ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
    ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
    തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
    അമ്മ പാടാം നാവൂറ് പാട്ട്
    തോളുമ്മേലേറ്റി തൊട്ടിലാട്ടി
    തോരെത്തോരെ ആരാരോ പാടാം
    നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ.. 
    മിണ്ടാതെ അനങ്ങാതെ
    നിന്നെയും നോക്കിയിരിക്കും 
    നിന്നെയും നോക്കിയിരിക്കും
    (വീണേ..  വീണേ...)

    കിങ്ങിണിയും പൊന്നരഞ്ഞാണും 
    നിന്നുടലില്‍ നല്ലലങ്കാരം
    പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
    തട്ടിവീഴ്ത്തും തായാട്ടുകുട്ടി
    വാശിയിലച്ഛന്‍ ചാരത്തെത്തി
    കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
    നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ
    പൂവേ നീ തളരാതെ
    നിന്നെ ഞാന്‍ വാരിപ്പുണരും
    നിന്നെഞാന്‍ വാരിപ്പുണരും
    (വീണേ..  വീണേ...)

     

  • താജ്മഹൽ നിർമ്മിച്ച

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ഹൈമവത ഭൂമിയിലെ
    അശ്രുവാഹിനീ തടത്തില്‍
    മോഹഭംഗങ്ങള്‍ കൊണ്ടവിടുന്നു തീര്‍ത്തൊരാ
    മൂകാനുരാഗ കുടീരത്തില്‍
    ഒരു കണ്ണീരിന്നുറവയായ് ഒഴുകുകയാണിന്നും
    എന്നിലെ ദുഃഖവും ഞാനും
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ചന്ദ്രമദരാത്രികളില്‍
    അംശുമാലിനീതടത്തില്‍
    ആദ്യരോമാഞ്ചങ്ങള്‍ പൊതിഞ്ഞു ഞാനാരുടെ
    ആലിംഗനങ്ങളില്‍ മയങ്ങി
    അതിന്‍ സ്വര്‍ഗ്ഗാനുഭൂതികളെ തഴുകുകയാണെന്റെ
    സ്വപ്നവും ദാഹവും ഞാനും

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

  • അനുഭൂതി പൂക്കും - F

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം
    കരളിന്റെയുള്ളിലോ കാവ്യം ?

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ
    മധുരമെൻ മൗനവും പാടി

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും

    (അനുഭൂതി..പാടി)

    ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു

    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..പാടി)

    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു
    പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..തീരും)

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

  • നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ

     

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
    കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
    വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
    ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
    പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    --------------------------------------------------------------------

  • മൂവന്തി താഴ്വരയിൽ

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..

    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

    കവിളിലെ കാണാനിലാവിൽ
    കനവിന്റെ കസ്തൂരി ചാർത്താം...
    മിഴിയിലെ ശോകാർദ്രഭാവം
    മധുരിയ്ക്കും ശ്രീരാഗമാക്കാം..
    എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
    മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
    കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
    മംഗല്യത്താലിയും ചാർത്താം...

    .

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • വീണേ നിന്നെ മീട്ടാൻ

    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

    വീണേ നിന്നെ മീട്ടാൻ (പു)

    പിന്നിൽ തുളുമ്പുന്ന കുടവും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും (പു)

    നാണം കുളിരലനെയ്യും
    നാണം കുളിരലനെയ്യും
    എന്നിലായിരം ഗാനങ്ങൾ വിടരും (സ്ത്രീ)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ (പു)

    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം
    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം (സ്ത്രീ)

    താളം അതിലൊരു മേളം
    താളം അതിലൊരു മേളം
    തമ്മിൽ വേറിടാനാവാത്ത രാഗം (പു)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

  • നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
    നിന്നെ പ്രതീക്ഷിച്ചു നിന്നു..
    ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
    എന്നും പ്രതീക്ഷിച്ചു നിന്നു..
    നീയിതു കാണാതെ പോകയോ..
    നീയിതു ചൂടാതെ പോകയോ...

    ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
    ആരും കാണാതെ.. കാറ്റും കേൾക്കാതെ..
    എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
    നീയിതു കാണാതെ പോകയോ...
    നീയിതു ചൂടാതെ പോകയോ ...


    ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
    കാറ്റും കാണാതെ.... കാടും ഉണരാതെ...
    എന്റെ ചാരത്തു വന്നൂ...
    എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
    നീയിതു കാണാതെ പോകയോ....
    നീയിതു ചൂടാതെ പോകയോ...

  • കായാമ്പൂ കണ്ണിൽ വിടരും

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)

    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ 
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ 
    (കായാമ്പൂ..)

    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...)

  • ഒറ്റക്കമ്പി നാദം മാത്രം മൂളും

    ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
    ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
    ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
    ഈ വരിശകളിൽ..........

    (ഒറ്റക്കമ്പി...)

    നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
    നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
    എന്നും ഉള്ളിലെ ദാഹമെങ്കിലും....

    (ഒറ്റക്കമ്പി...)

    നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
    നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
    എന്റെ നെഞ്ചിലെ മോഹമെങ്കിലും....

    (ഒറ്റക്കമ്പി...)

Entries

Post datesort ascending
Artists D Danakkodi വ്യാഴം, 29/06/2017 - 08:03
Artists D T Rajan വ്യാഴം, 29/06/2017 - 08:03
Artists D Aboobacker വ്യാഴം, 29/06/2017 - 08:00
Artists Darklab വ്യാഴം, 29/06/2017 - 08:00
Artists Darvin Kuriakose വ്യാഴം, 29/06/2017 - 08:00
Artists Dan Gloeckner വ്യാഴം, 29/06/2017 - 08:00
Artists Danci Suresh വ്യാഴം, 29/06/2017 - 08:00
Artists Daphne Du Maurier വ്യാഴം, 29/06/2017 - 08:00
Artists Damita വ്യാഴം, 29/06/2017 - 08:00
Artists Danish വ്യാഴം, 29/06/2017 - 08:00
Artists Danielle Rottelle വ്യാഴം, 29/06/2017 - 08:00
Artists Daniel വ്യാഴം, 29/06/2017 - 08:00
Artists Dany Raymond വ്യാഴം, 29/06/2017 - 08:00
Artists Danimol Augustine വ്യാഴം, 29/06/2017 - 08:00
Artists Dany Raveendran വ്യാഴം, 29/06/2017 - 08:00
Artists Danny വ്യാഴം, 29/06/2017 - 08:00
Artists Diana Sagrista വ്യാഴം, 29/06/2017 - 08:00
Artists Dayana വ്യാഴം, 29/06/2017 - 08:00
Artists Diana വ്യാഴം, 29/06/2017 - 08:00
Artists WL Epic Media വ്യാഴം, 29/06/2017 - 08:00
Artists WTF Animation Studio വ്യാഴം, 29/06/2017 - 08:00
Artists Dubbing Janaki വ്യാഴം, 29/06/2017 - 08:00
Artists Dudley വ്യാഴം, 29/06/2017 - 08:00
Artists Douglus Kannaiah വ്യാഴം, 29/06/2017 - 08:00
Artists Troju Jacob വ്യാഴം, 29/06/2017 - 08:00
Artists Treffor Proud വ്യാഴം, 29/06/2017 - 07:54
Artists Triple K വ്യാഴം, 29/06/2017 - 07:54
Artists Treesa വ്യാഴം, 29/06/2017 - 07:54
Artists Travancore Films വ്യാഴം, 29/06/2017 - 07:54
Artists Tuney John വ്യാഴം, 29/06/2017 - 07:53
Artists ToshKristi വ്യാഴം, 29/06/2017 - 07:53
Artists Tomichan വ്യാഴം, 29/06/2017 - 07:53
Artists Tommy John വ്യാഴം, 29/06/2017 - 07:53
Artists Tomy Kalavara വ്യാഴം, 29/06/2017 - 07:53
Artists Tomy Kumbidikkaran വ്യാഴം, 29/06/2017 - 07:53
Artists Tomy വ്യാഴം, 29/06/2017 - 07:53
Artists Tomy Kiriyanthan വ്യാഴം, 29/06/2017 - 07:53
Artists Top Arts വ്യാഴം, 29/06/2017 - 07:53
Artists Tomy വ്യാഴം, 29/06/2017 - 07:53
Artists Tomy & sanu വ്യാഴം, 29/06/2017 - 07:53
Artists Tony Babu വ്യാഴം, 29/06/2017 - 07:53
Artists Tony Luke വ്യാഴം, 29/06/2017 - 07:53
Artists Tony P Varghese വ്യാഴം, 29/06/2017 - 07:53
Artists Tony Thomas വ്യാഴം, 29/06/2017 - 07:53
Artists Tony Tom വ്യാഴം, 29/06/2017 - 07:53
Artists Tony Tom വ്യാഴം, 29/06/2017 - 07:53
Artists Tony Joseph വ്യാഴം, 29/06/2017 - 07:53
Artists Tony Chittettukalam വ്യാഴം, 29/06/2017 - 07:53
Artists Tony Issac വ്യാഴം, 29/06/2017 - 07:45
Artists Tony വ്യാഴം, 29/06/2017 - 07:45

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ശരദിന്ദു മലർദീപ നാളം വെള്ളി, 15/01/2021 - 20:02 Comments opened
സെൽമ ജോർജ് വെള്ളി, 15/01/2021 - 20:02 Comments opened
പൂ നിറഞ്ഞാൽ വെള്ളി, 15/01/2021 - 20:02 Comments opened
നാലുകാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ വെള്ളി, 15/01/2021 - 20:02 Comments opened
പൂവിനു കോപം വന്നാൽ വെള്ളി, 15/01/2021 - 20:02 Comments opened
ഇടവഴിയിൽ വെള്ളി, 15/01/2021 - 20:02 Comments opened
ഒരിക്കൽ മാത്രം വിളികേള്‍ക്കുമോ വെള്ളി, 15/01/2021 - 20:02 Comments opened
സ്വരങ്ങൾ നിൻ പ്രിയസഖികൾ വെള്ളി, 15/01/2021 - 20:02 Comments opened
ശില്പികൾ നമ്മൾ വെള്ളി, 15/01/2021 - 20:02 Comments opened
കാറ്റടിച്ചാൽ കലിയിളകും വെള്ളി, 15/01/2021 - 20:02 Comments opened
തിരുവോണപ്പുലരിതൻ വെള്ളി, 15/01/2021 - 20:02 Comments opened
സൂര്യനെന്നൊരു നക്ഷത്രം വെള്ളി, 15/01/2021 - 20:02 Comments opened
ഈ ഗാനത്തിൽ വിടരും വെള്ളി, 15/01/2021 - 20:02 Comments opened
കതിർമണ്ഡപം സ്വപ്ന - M വെള്ളി, 15/01/2021 - 20:02 Comments opened
പുഷ്പമംഗല്യരാത്രിയിൽ വെള്ളി, 15/01/2021 - 20:02 Comments opened
അള്ളാവിൻ തിരുസഭയിൽ വെള്ളി, 15/01/2021 - 20:02 Comments opened
പരിമളക്കുളിർ വാരിച്ചൂടിയ വെള്ളി, 15/01/2021 - 20:02 Comments opened
എന്നെ ഞാനെ മറന്നു വെള്ളി, 15/01/2021 - 20:02 Comments opened
കാലമേ കാലമേ വെള്ളി, 15/01/2021 - 20:02 Comments opened
ഏഴു സ്വരങ്ങൾ തൻ വെള്ളി, 15/01/2021 - 20:02 Comments opened
ദേവിയേ ഭഗവതിയേ വെള്ളി, 15/01/2021 - 20:02 Comments opened
വലംപിരി ശംഖിൽ വെള്ളി, 15/01/2021 - 20:02 Comments opened
ഏതോ രാത്രിമഴ വെള്ളി, 15/01/2021 - 20:02 Comments opened
കാട്ടിലെ പൂമരമാദ്യം വെള്ളി, 15/01/2021 - 20:02 Comments opened
പൂക്കുല ചൂടിയ വെള്ളി, 15/01/2021 - 20:02 Comments opened
മുത്തുച്ചിപ്പി തുറന്നു വെള്ളി, 15/01/2021 - 20:02 Comments opened
മാണിക്യ ശ്രീകോവിൽ വെള്ളി, 15/01/2021 - 20:02 Comments opened
ഒരു പൂവിനെന്തു സുഗന്ധം വെള്ളി, 15/01/2021 - 20:02 Comments opened
സൂര്യകാന്തിപ്പൂ ചിരിച്ചു വെള്ളി, 15/01/2021 - 20:02 Comments opened
വസന്തമിന്നൊരു കന്യകയായോ വെള്ളി, 15/01/2021 - 20:02 Comments opened
തിരമാലകളുടെ ഗാനം വെള്ളി, 15/01/2021 - 20:02 Comments opened
ജീവിതേശ്വരിക്കേകുവാനൊരു വെള്ളി, 15/01/2021 - 20:02 Comments opened
ചിരിക്കുന്നതെപ്പോൾ വെള്ളി, 15/01/2021 - 20:02 Comments opened
സ്നേഹത്തിൻ കോവിലിൽ വെള്ളി, 15/01/2021 - 20:02 Comments opened
നാടും വീടും ഇല്ലാത്ത വെള്ളി, 15/01/2021 - 20:02 Comments opened
മെല്ലെ നീ മെല്ലെ വരൂ വെള്ളി, 15/01/2021 - 20:02 Comments opened
ധീര വെള്ളി, 15/01/2021 - 20:02 Comments opened
കാറ്റോടും മലയോരം വെള്ളി, 15/01/2021 - 20:02 Comments opened
ചിരിയോ ചിരി വെള്ളി, 15/01/2021 - 20:02 Comments opened
സാന്ദ്രമാം സന്ധ്യതൻ വെള്ളി, 15/01/2021 - 20:02 Comments opened
നീലജലാശയത്തിൽ വെള്ളി, 15/01/2021 - 20:02 Comments opened
പാലരുവീ കരയിൽ വെള്ളി, 15/01/2021 - 20:02 Comments opened
പ്രണയകലഹമോ പരിഭവമോ വെള്ളി, 15/01/2021 - 20:02 Comments opened
മുത്തുക്കുടയേന്തി വെള്ളി, 15/01/2021 - 20:02 Comments opened
ചൈത്രയാമിനീ ചന്ദ്രികയാൽ വെള്ളി, 15/01/2021 - 20:02 Comments opened
ഇലവംഗപൂവുകൾ വെള്ളി, 15/01/2021 - 20:02 Comments opened
സന്ധ്യാവിഹഗം പാടിയ രാഗം വെള്ളി, 15/01/2021 - 20:02 Comments opened
ചരിത്ര നായകാ വെള്ളി, 15/01/2021 - 20:02 Comments opened
ആനന്ദനടനം തുടങ്ങാം വെള്ളി, 15/01/2021 - 20:02 Comments opened
കാറ്റു വന്നു തൊട്ട നേരം വെള്ളി, 15/01/2021 - 20:02 Comments opened

Pages