admin

admin's picture

എന്റെ പ്രിയഗാനങ്ങൾ

  • വീണേ വീണേ വീണക്കുഞ്ഞേ

    വീണേ..  വീണേ...  

    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ... 

    ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
    ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
    തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
    അമ്മ പാടാം നാവൂറ് പാട്ട്
    തോളുമ്മേലേറ്റി തൊട്ടിലാട്ടി
    തോരെത്തോരെ ആരാരോ പാടാം
    നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ.. 
    മിണ്ടാതെ അനങ്ങാതെ
    നിന്നെയും നോക്കിയിരിക്കും 
    നിന്നെയും നോക്കിയിരിക്കും
    (വീണേ..  വീണേ...)

    കിങ്ങിണിയും പൊന്നരഞ്ഞാണും 
    നിന്നുടലില്‍ നല്ലലങ്കാരം
    പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
    തട്ടിവീഴ്ത്തും തായാട്ടുകുട്ടി
    വാശിയിലച്ഛന്‍ ചാരത്തെത്തി
    കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
    നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ
    പൂവേ നീ തളരാതെ
    നിന്നെ ഞാന്‍ വാരിപ്പുണരും
    നിന്നെഞാന്‍ വാരിപ്പുണരും
    (വീണേ..  വീണേ...)

     

  • താജ്മഹൽ നിർമ്മിച്ച

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ഹൈമവത ഭൂമിയിലെ
    അശ്രുവാഹിനീ തടത്തില്‍
    മോഹഭംഗങ്ങള്‍ കൊണ്ടവിടുന്നു തീര്‍ത്തൊരാ
    മൂകാനുരാഗ കുടീരത്തില്‍
    ഒരു കണ്ണീരിന്നുറവയായ് ഒഴുകുകയാണിന്നും
    എന്നിലെ ദുഃഖവും ഞാനും
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ചന്ദ്രമദരാത്രികളില്‍
    അംശുമാലിനീതടത്തില്‍
    ആദ്യരോമാഞ്ചങ്ങള്‍ പൊതിഞ്ഞു ഞാനാരുടെ
    ആലിംഗനങ്ങളില്‍ മയങ്ങി
    അതിന്‍ സ്വര്‍ഗ്ഗാനുഭൂതികളെ തഴുകുകയാണെന്റെ
    സ്വപ്നവും ദാഹവും ഞാനും

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

  • അനുഭൂതി പൂക്കും - F

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം
    കരളിന്റെയുള്ളിലോ കാവ്യം ?

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ
    മധുരമെൻ മൗനവും പാടി

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും

    (അനുഭൂതി..പാടി)

    ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു

    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..പാടി)

    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു
    പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..തീരും)

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

  • നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ

     

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
    കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
    വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
    ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
    പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    --------------------------------------------------------------------

  • മൂവന്തി താഴ്വരയിൽ

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..

    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

    കവിളിലെ കാണാനിലാവിൽ
    കനവിന്റെ കസ്തൂരി ചാർത്താം...
    മിഴിയിലെ ശോകാർദ്രഭാവം
    മധുരിയ്ക്കും ശ്രീരാഗമാക്കാം..
    എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
    മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
    കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
    മംഗല്യത്താലിയും ചാർത്താം...

    .

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • വീണേ നിന്നെ മീട്ടാൻ

    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

    വീണേ നിന്നെ മീട്ടാൻ (പു)

    പിന്നിൽ തുളുമ്പുന്ന കുടവും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും (പു)

    നാണം കുളിരലനെയ്യും
    നാണം കുളിരലനെയ്യും
    എന്നിലായിരം ഗാനങ്ങൾ വിടരും (സ്ത്രീ)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ (പു)

    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം
    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം (സ്ത്രീ)

    താളം അതിലൊരു മേളം
    താളം അതിലൊരു മേളം
    തമ്മിൽ വേറിടാനാവാത്ത രാഗം (പു)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

  • നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
    നിന്നെ പ്രതീക്ഷിച്ചു നിന്നു..
    ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
    എന്നും പ്രതീക്ഷിച്ചു നിന്നു..
    നീയിതു കാണാതെ പോകയോ..
    നീയിതു ചൂടാതെ പോകയോ...

    ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
    ആരും കാണാതെ.. കാറ്റും കേൾക്കാതെ..
    എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
    നീയിതു കാണാതെ പോകയോ...
    നീയിതു ചൂടാതെ പോകയോ ...


    ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
    കാറ്റും കാണാതെ.... കാടും ഉണരാതെ...
    എന്റെ ചാരത്തു വന്നൂ...
    എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
    നീയിതു കാണാതെ പോകയോ....
    നീയിതു ചൂടാതെ പോകയോ...

  • കായാമ്പൂ കണ്ണിൽ വിടരും

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)

    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ 
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ 
    (കായാമ്പൂ..)

    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...)

  • ഒറ്റക്കമ്പി നാദം മാത്രം മൂളും

    ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
    ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
    ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
    ഈ വരിശകളിൽ..........

    (ഒറ്റക്കമ്പി...)

    നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
    നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
    എന്നും ഉള്ളിലെ ദാഹമെങ്കിലും....

    (ഒറ്റക്കമ്പി...)

    നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
    നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
    എന്റെ നെഞ്ചിലെ മോഹമെങ്കിലും....

    (ഒറ്റക്കമ്പി...)

Entries

Post datesort ascending
Artists David Shown വ്യാഴം, 29/06/2017 - 10:42
Artists Davis Manuel വ്യാഴം, 29/06/2017 - 10:42
Artists David Varghese Thokalath വ്യാഴം, 29/06/2017 - 10:42
Artists David Marcose വ്യാഴം, 29/06/2017 - 10:42
Artists David വ്യാഴം, 29/06/2017 - 10:42
Artists Delna Davis വ്യാഴം, 29/06/2017 - 10:42
Artists Denson Devis വ്യാഴം, 29/06/2017 - 10:42
Artists Daison Davis വ്യാഴം, 29/06/2017 - 10:42
Artists DGR DIgi brain വ്യാഴം, 29/06/2017 - 10:42
Artists D Chandran വ്യാഴം, 29/06/2017 - 10:42
Artists D S Prasad വ്യാഴം, 29/06/2017 - 10:42
Artists D S Pandian വ്യാഴം, 29/06/2017 - 10:42
Artists D M Parameswaran വ്യാഴം, 29/06/2017 - 10:42
Artists Denny Davis വ്യാഴം, 29/06/2017 - 10:03
Artists Danger Mani വ്യാഴം, 29/06/2017 - 10:03
Artists Debina വ്യാഴം, 29/06/2017 - 10:03
Artists Dennis Murickan വ്യാഴം, 29/06/2017 - 10:03
Artists Denny Paul വ്യാഴം, 29/06/2017 - 10:03
Artists Dennis Varghese വ്യാഴം, 29/06/2017 - 10:03
Artists Divina Thakkur വ്യാഴം, 29/06/2017 - 10:03
Artists Dimple Kapadia വ്യാഴം, 29/06/2017 - 10:03
Artists Diogo Morgado വ്യാഴം, 29/06/2017 - 10:03
Artists Doodles Film Effects വ്യാഴം, 29/06/2017 - 10:03
Artists Dino Shankar വ്യാഴം, 29/06/2017 - 10:03
Artists Dilixshan വ്യാഴം, 29/06/2017 - 10:03
Artists Dinoy Dennis വ്യാഴം, 29/06/2017 - 10:03
Artists D Haridas വ്യാഴം, 29/06/2017 - 10:03
Artists Digital Turbo Media വ്യാഴം, 29/06/2017 - 10:03
Artists Digital Bricks വ്യാഴം, 29/06/2017 - 10:03
Artists Dinil Kottayam വ്യാഴം, 29/06/2017 - 10:03
Artists Dinu Kalarikkal വ്യാഴം, 29/06/2017 - 10:03
Artists Dijo Jose Antony വ്യാഴം, 29/06/2017 - 10:03
Artists Dini Elizabeth Daniel വ്യാഴം, 29/06/2017 - 10:02
Artists Dijital Carving വ്യാഴം, 29/06/2017 - 10:02
Artists Digi Faktory വ്യാഴം, 29/06/2017 - 10:02
Artists D C Nair വ്യാഴം, 29/06/2017 - 08:03
Artists D Sajith വ്യാഴം, 29/06/2017 - 08:03
Artists D Sasi വ്യാഴം, 29/06/2017 - 08:03
Artists D Shanmukha Raja വ്യാഴം, 29/06/2017 - 08:03
Artists D Vinayachandran വ്യാഴം, 29/06/2017 - 08:03
Artists D T M വ്യാഴം, 29/06/2017 - 08:03
Artists D Rajan വ്യാഴം, 29/06/2017 - 08:03
Artists D Raj വ്യാഴം, 29/06/2017 - 08:03
Artists D Rajendra Babu വ്യാഴം, 29/06/2017 - 08:03
Artists D Ramesh Babu വ്യാഴം, 29/06/2017 - 08:03
Artists D Mukesh വ്യാഴം, 29/06/2017 - 08:03
Artists D Madhu വ്യാഴം, 29/06/2017 - 08:03
Artists D Bhupathi വ്യാഴം, 29/06/2017 - 08:03
Artists DB Ajith Kumar വ്യാഴം, 29/06/2017 - 08:03
Artists D Pushpan വ്യാഴം, 29/06/2017 - 08:03

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഉത്രാളിക്കാവിലെ വെള്ളി, 15/01/2021 - 20:03 Comments opened
പൂവരമ്പിൻ താഴെ വെള്ളി, 15/01/2021 - 20:03 Comments opened
ഒരു പൂ വിരിയുന്ന - F വെള്ളി, 15/01/2021 - 20:03 Comments opened
മണിപ്രവാളങ്ങളാകും വെള്ളി, 15/01/2021 - 20:03 Comments opened
വീണപാടുമീണമായി (M) വെള്ളി, 15/01/2021 - 20:03 Comments opened
സ്വരജതി പാടും വെള്ളി, 15/01/2021 - 20:03 Comments opened
ഓലവാലൻ കിളി വെള്ളി, 15/01/2021 - 20:03 Comments opened
ദലമർമ്മരം - F വെള്ളി, 15/01/2021 - 20:03 Comments opened
മേഘങ്ങളെ പാടിയുറക്കാൻ വെള്ളി, 15/01/2021 - 20:03 Comments opened
തീരം തേടുമോളം വെള്ളി, 15/01/2021 - 20:03 Comments opened
മായാനഗരം വെള്ളി, 15/01/2021 - 20:03 Comments opened
മനസ്സേ നിന്റെ മണിനൂപുരങ്ങൾ വെള്ളി, 15/01/2021 - 20:03 Comments opened
ആറാട്ടുകടവിങ്കൽ വെള്ളി, 15/01/2021 - 20:03 Comments opened
തേനൂറും മലർ പൂത്ത വെള്ളി, 15/01/2021 - 20:03 Comments opened
പാണപ്പുഴ പാടി വെള്ളി, 15/01/2021 - 20:03 Comments opened
മിണ്ടാത്തതെന്തേ വെള്ളി, 15/01/2021 - 20:03 Comments opened
പനിനീരുമായ് പുഴകൾ വെള്ളി, 15/01/2021 - 20:03 Comments opened
വിളിച്ചതാര് വിളികേട്ടതാര് വെള്ളി, 15/01/2021 - 20:03 Comments opened
പൂവിനും പൂങ്കുരുന്നാം വെള്ളി, 15/01/2021 - 20:03 Comments opened
വിധിച്ചതും കൊതിച്ചതും വെള്ളി, 15/01/2021 - 20:03 Comments opened
ആരറിവും താനേ വെള്ളി, 15/01/2021 - 20:03 Comments opened
ഉണ്ണീ വാവാവോ - M വെള്ളി, 15/01/2021 - 20:03 Comments opened
പാദസ്മരണസുഖം വെള്ളി, 15/01/2021 - 20:03 Comments opened
പൂവാൽത്തുമ്പീ വെള്ളി, 15/01/2021 - 20:03 Comments opened
നീലാംബുജങ്ങൾ വിടർന്നു വെള്ളി, 15/01/2021 - 20:03 Comments opened
മധുമഞ്ജരി ഞാൻ വെള്ളി, 15/01/2021 - 20:03 Comments opened
കണ്ണുകളിൽ പൂവിരിയും വെള്ളി, 15/01/2021 - 20:03 Comments opened
മോഹം കൊണ്ടു ഞാൻ വെള്ളി, 15/01/2021 - 20:03 Comments opened
തേടുവതേതൊരു ദേവപദം വെള്ളി, 15/01/2021 - 20:03 Comments opened
താമരപ്പൂവിലായാലും വെള്ളി, 15/01/2021 - 20:02 Comments opened
സ്മൃതികൾ നിഴലുകൾ വെള്ളി, 15/01/2021 - 20:02 Comments opened
ദേവാംഗനേ നീയീ വെള്ളി, 15/01/2021 - 20:02 Comments opened
ഈ മരുഭൂവിൽ പൂമരമെവിടെ വെള്ളി, 15/01/2021 - 20:02 Comments opened
ദർശനം നൽകണേ വെള്ളി, 15/01/2021 - 20:02 Comments opened
നീലംപേരൂർ മധുസൂദനൻ നായർ വെള്ളി, 15/01/2021 - 20:02 Comments opened
രാഗം താനം വെള്ളി, 15/01/2021 - 20:02 Comments opened
സുവർണ്ണക്ഷേത്രം വെള്ളി, 15/01/2021 - 20:02 Comments opened
കണ്ണാടിപ്പൂഞ്ചോല വെള്ളി, 15/01/2021 - 20:02 Comments opened
എത്ര പൂക്കാലമിനി - D വെള്ളി, 15/01/2021 - 20:02 Comments opened
കാനനവാസാ കലിയുഗവരദാ വെള്ളി, 15/01/2021 - 20:02 Comments opened
വർണ്ണവും നീയേ - ശോകം വെള്ളി, 15/01/2021 - 20:02 Comments opened
വരുമല്ലോ രാവിൽ പ്രിയതമന്‍ വെള്ളി, 15/01/2021 - 20:02 Comments opened
മണിവർണ്ണനില്ലാത്ത വൃന്ദാവനം വെള്ളി, 15/01/2021 - 20:02 Comments opened
ഏതോ വാർമുകിലിൻ വെള്ളി, 15/01/2021 - 20:02 Comments opened
ശ്രീ വെള്ളി, 15/01/2021 - 20:02 Comments opened
നാദരൂപിണീ വെള്ളി, 15/01/2021 - 20:02 Comments opened
ദേവസഭാതലം വെള്ളി, 15/01/2021 - 20:02 Comments opened
സത്യനായകാ മുക്തിദായകാ വെള്ളി, 15/01/2021 - 20:02 Comments opened
മാവിന്റെ കൊമ്പിലിരുന്നൊരു വെള്ളി, 15/01/2021 - 20:02 Comments opened
തരിവളകൾ ചേർന്നു കിലുങ്ങി വെള്ളി, 15/01/2021 - 20:02 Comments opened

Pages