admin

admin's picture

എന്റെ പ്രിയഗാനങ്ങൾ

  • വീണേ വീണേ വീണക്കുഞ്ഞേ

    വീണേ..  വീണേ...  

    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ... 

    ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
    ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
    തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
    അമ്മ പാടാം നാവൂറ് പാട്ട്
    തോളുമ്മേലേറ്റി തൊട്ടിലാട്ടി
    തോരെത്തോരെ ആരാരോ പാടാം
    നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ.. 
    മിണ്ടാതെ അനങ്ങാതെ
    നിന്നെയും നോക്കിയിരിക്കും 
    നിന്നെയും നോക്കിയിരിക്കും
    (വീണേ..  വീണേ...)

    കിങ്ങിണിയും പൊന്നരഞ്ഞാണും 
    നിന്നുടലില്‍ നല്ലലങ്കാരം
    പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
    തട്ടിവീഴ്ത്തും തായാട്ടുകുട്ടി
    വാശിയിലച്ഛന്‍ ചാരത്തെത്തി
    കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
    നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ
    പൂവേ നീ തളരാതെ
    നിന്നെ ഞാന്‍ വാരിപ്പുണരും
    നിന്നെഞാന്‍ വാരിപ്പുണരും
    (വീണേ..  വീണേ...)

     

  • താജ്മഹൽ നിർമ്മിച്ച

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ഹൈമവത ഭൂമിയിലെ
    അശ്രുവാഹിനീ തടത്തില്‍
    മോഹഭംഗങ്ങള്‍ കൊണ്ടവിടുന്നു തീര്‍ത്തൊരാ
    മൂകാനുരാഗ കുടീരത്തില്‍
    ഒരു കണ്ണീരിന്നുറവയായ് ഒഴുകുകയാണിന്നും
    എന്നിലെ ദുഃഖവും ഞാനും
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ചന്ദ്രമദരാത്രികളില്‍
    അംശുമാലിനീതടത്തില്‍
    ആദ്യരോമാഞ്ചങ്ങള്‍ പൊതിഞ്ഞു ഞാനാരുടെ
    ആലിംഗനങ്ങളില്‍ മയങ്ങി
    അതിന്‍ സ്വര്‍ഗ്ഗാനുഭൂതികളെ തഴുകുകയാണെന്റെ
    സ്വപ്നവും ദാഹവും ഞാനും

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

  • അനുഭൂതി പൂക്കും - F

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം
    കരളിന്റെയുള്ളിലോ കാവ്യം ?

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ
    മധുരമെൻ മൗനവും പാടി

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും

    (അനുഭൂതി..പാടി)

    ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു

    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..പാടി)

    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു
    പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..തീരും)

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

  • നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ

     

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
    കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
    വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
    ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
    പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    --------------------------------------------------------------------

  • മൂവന്തി താഴ്വരയിൽ

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..

    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

    കവിളിലെ കാണാനിലാവിൽ
    കനവിന്റെ കസ്തൂരി ചാർത്താം...
    മിഴിയിലെ ശോകാർദ്രഭാവം
    മധുരിയ്ക്കും ശ്രീരാഗമാക്കാം..
    എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
    മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
    കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
    മംഗല്യത്താലിയും ചാർത്താം...

    .

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • വീണേ നിന്നെ മീട്ടാൻ

    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

    വീണേ നിന്നെ മീട്ടാൻ (പു)

    പിന്നിൽ തുളുമ്പുന്ന കുടവും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും (പു)

    നാണം കുളിരലനെയ്യും
    നാണം കുളിരലനെയ്യും
    എന്നിലായിരം ഗാനങ്ങൾ വിടരും (സ്ത്രീ)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ (പു)

    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം
    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം (സ്ത്രീ)

    താളം അതിലൊരു മേളം
    താളം അതിലൊരു മേളം
    തമ്മിൽ വേറിടാനാവാത്ത രാഗം (പു)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

  • നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
    നിന്നെ പ്രതീക്ഷിച്ചു നിന്നു..
    ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
    എന്നും പ്രതീക്ഷിച്ചു നിന്നു..
    നീയിതു കാണാതെ പോകയോ..
    നീയിതു ചൂടാതെ പോകയോ...

    ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
    ആരും കാണാതെ.. കാറ്റും കേൾക്കാതെ..
    എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
    നീയിതു കാണാതെ പോകയോ...
    നീയിതു ചൂടാതെ പോകയോ ...


    ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
    കാറ്റും കാണാതെ.... കാടും ഉണരാതെ...
    എന്റെ ചാരത്തു വന്നൂ...
    എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
    നീയിതു കാണാതെ പോകയോ....
    നീയിതു ചൂടാതെ പോകയോ...

  • കായാമ്പൂ കണ്ണിൽ വിടരും

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)

    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ 
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ 
    (കായാമ്പൂ..)

    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...)

  • ഒറ്റക്കമ്പി നാദം മാത്രം മൂളും

    ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
    ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
    ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
    ഈ വരിശകളിൽ..........

    (ഒറ്റക്കമ്പി...)

    നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
    നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
    എന്നും ഉള്ളിലെ ദാഹമെങ്കിലും....

    (ഒറ്റക്കമ്പി...)

    നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
    നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
    എന്റെ നെഞ്ചിലെ മോഹമെങ്കിലും....

    (ഒറ്റക്കമ്പി...)

Entries

Post datesort ascending
Artists Nikhil Sunny ബുധൻ, 12/07/2017 - 08:39
Artists Nikhil Surendran ബുധൻ, 12/07/2017 - 08:39
Artists Nikhil Varghese ബുധൻ, 12/07/2017 - 08:39
Artists Nikhil Varghese ബുധൻ, 12/07/2017 - 08:39
Artists Nikhil V Narayanan ബുധൻ, 12/07/2017 - 08:39
Artists Nikhil Raj ബുധൻ, 12/07/2017 - 08:39
Artists Nikhil Ranji Panicker ബുധൻ, 12/07/2017 - 08:39
Artists Nikhil Menon ബുധൻ, 12/07/2017 - 08:39
Artists Nikhil Panicker ബുധൻ, 12/07/2017 - 08:39
Artists Nikhil Premraj ബുധൻ, 12/07/2017 - 08:39
Artists Nikhil Mathews ബുധൻ, 12/07/2017 - 08:39
Artists Nikhil Johny ബുധൻ, 12/07/2017 - 08:39
Artists Nikhil J Menon ബുധൻ, 12/07/2017 - 08:39
Artists Nikhil ബുധൻ, 12/07/2017 - 08:07
Artists Nikhil Kalluvathukkal ബുധൻ, 12/07/2017 - 08:07
Artists Nikhil Gangadharan ബുധൻ, 12/07/2017 - 08:07
Artists Nikhil Kakkochan ബുധൻ, 12/07/2017 - 08:07
Artists Nikhil ബുധൻ, 12/07/2017 - 08:07
Artists Nixon George ബുധൻ, 12/07/2017 - 08:07
Artists Nikhila Vimal ബുധൻ, 12/07/2017 - 08:07
Artists NIkhil S Praveen ബുധൻ, 12/07/2017 - 08:07
Artists Nikki Nelson ബുധൻ, 12/07/2017 - 08:07
Artists Nikhil Anand ബുധൻ, 12/07/2017 - 08:07
Artists Nikhil Anil Kumar ബുധൻ, 12/07/2017 - 08:07
Artists Niksan ബുധൻ, 12/07/2017 - 08:07
Artists Nancy ബുധൻ, 12/07/2017 - 08:07
Artists Niitha Rajesh ബുധൻ, 12/07/2017 - 08:07
Artists Nixon George ബുധൻ, 12/07/2017 - 08:07
Artists Nikky Kannan ബുധൻ, 12/07/2017 - 08:07
Artists Nasar Ashtamichira ബുധൻ, 12/07/2017 - 08:07
Artists Nazar Manakkal ബുധൻ, 12/07/2017 - 08:06
Artists Nancy ബുധൻ, 12/07/2017 - 08:06
Artists Nasar Aziz ബുധൻ, 12/07/2017 - 08:06
Artists Nazar ബുധൻ, 12/07/2017 - 08:06
Artists Naz Kollam ബുധൻ, 12/07/2017 - 08:06
Artists Nazar ബുധൻ, 12/07/2017 - 08:06
Artists Narayanan Kutty Kottarakkara ബുധൻ, 12/07/2017 - 08:05
Artists Naziya ബുധൻ, 12/07/2017 - 08:05
Artists National Chellayya ബുധൻ, 12/07/2017 - 08:05
Artists Narayanankutty Menon ബുധൻ, 12/07/2017 - 08:05
Artists Narayanan ബുധൻ, 12/07/2017 - 08:05
Artists Narayanan Vazhappally ബുധൻ, 12/07/2017 - 08:05
Artists Nadeer Abdussalam ബുധൻ, 12/07/2017 - 08:04
Artists Narayanan Nareekamvally ബുധൻ, 12/07/2017 - 08:04
Artists Narayanan K K ബുധൻ, 12/07/2017 - 08:04
Artists Narayanan Pathirikkara ബുധൻ, 12/07/2017 - 08:04
Artists Narayana Swamy ബുധൻ, 12/07/2017 - 08:04
Artists Nagesh Palakkad ബുധൻ, 12/07/2017 - 08:04
Artists Narayana Bhattathiri ബുധൻ, 12/07/2017 - 08:04
Artists Naadan paattu ബുധൻ, 12/07/2017 - 08:04

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മദനപഞ്ചമി വെള്ളി, 15/01/2021 - 20:04 Comments opened
കാമിനീ കാവ്യമോഹിനീ വെള്ളി, 15/01/2021 - 20:04 Comments opened
കാമശാസ്ത്രമെഴുതിയ മുനിയുടെ വെള്ളി, 15/01/2021 - 20:04 Comments opened
വെളിച്ചമസ്തമിച്ചൂ വെള്ളി, 15/01/2021 - 20:04 Comments opened
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി വെള്ളി, 15/01/2021 - 20:04 Comments opened
തുളുനാടൻ പട്ടുടുത്ത വെള്ളി, 15/01/2021 - 20:04 Comments opened
മന്ദാരപൂങ്കാറ്റേ വെള്ളി, 15/01/2021 - 20:04 Comments opened
മഞ്ഞുപെയ്യും രാവിൽ വെള്ളി, 15/01/2021 - 20:04 Comments opened
എൻ പൂവേ പൊൻ പൂവേ വെള്ളി, 15/01/2021 - 20:04 Comments opened
ഓലത്തുമ്പത്തിരുന്നൂയലാടും(ഫീമെയിൽ) വെള്ളി, 15/01/2021 - 20:04 Comments opened
യവനസുന്ദരീ സ്വീകരിക്കുകീ വെള്ളി, 15/01/2021 - 20:04 Comments opened
മെഹറുബാ മെഹറുബാ വെള്ളി, 15/01/2021 - 20:04 Comments opened
ശിബിയെന്നു പേരായ് പണ്ടുപണ്ടൊരു വെള്ളി, 15/01/2021 - 20:04 Comments opened
പാടുന്ന പൈങ്കിളിക്ക് വെള്ളി, 15/01/2021 - 20:04 Comments opened
മനതാരിലെപ്പൊഴും ഗുരുവായൂരപ്പാ വെള്ളി, 15/01/2021 - 20:04 Comments opened
അരിമുല്ലച്ചെടി വെള്ളി, 15/01/2021 - 20:04 Comments opened
ആയിരം വർണ്ണങ്ങൾ വിടരും വെള്ളി, 15/01/2021 - 20:04 Comments opened
കാക്കേം കാക്കേടെ കുഞ്ഞും വെള്ളി, 15/01/2021 - 20:04 Comments opened
സൂര്യകാന്ത കല്പടവിൽ വെള്ളി, 15/01/2021 - 20:04 Comments opened
പ്രേമഭിക്ഷുകീ ഭിക്ഷുകീ വെള്ളി, 15/01/2021 - 20:04 Comments opened
വള്ളിയൂർക്കാവിലെ കന്നിക്ക് വെള്ളി, 15/01/2021 - 20:04 Comments opened
മന്ത്രമോതിരം മായമോതിരം വെള്ളി, 15/01/2021 - 20:04 Comments opened
ആദിപരാശക്തി അമൃതവർഷിണി വെള്ളി, 15/01/2021 - 20:04 Comments opened
നളചരിതത്തിലെ നായകനോ വെള്ളി, 15/01/2021 - 20:04 Comments opened
ചാമുണ്ഡേശ്വരീ രക്തേശ്വരീ വെള്ളി, 15/01/2021 - 20:04 Comments opened
വയനാടൻ കേളൂന്റെ പൊന്നും കോട്ട വെള്ളി, 15/01/2021 - 20:04 Comments opened
വിശുദ്ധനായ സെബസ്ത്യാനോസേ വെള്ളി, 15/01/2021 - 20:04 Comments opened
കൈതപ്പൂ വിശറിയുമായ് വെള്ളി, 15/01/2021 - 20:04 Comments opened
കല്ലോലിനിയുടെ കരയിൽ വെള്ളി, 15/01/2021 - 20:04 Comments opened
സുപ്രഭാതമായി സുമകന്യകേ വെള്ളി, 15/01/2021 - 20:04 Comments opened
സ്നേഹസ്വരൂപനാം നാഥാ വെള്ളി, 15/01/2021 - 20:04 Comments opened
കണ്ണാടിക്കൂടും കൂട്ടി വെള്ളി, 15/01/2021 - 20:04 Comments opened
പൊന്നിട്ട പെട്ടകം (M) വെള്ളി, 15/01/2021 - 20:04 Comments opened
കാലം കൺകേളി പുഷ്പങ്ങൾ വെള്ളി, 15/01/2021 - 20:04 Comments opened
ഏനൊരു സ്വപ്നം കണ്ടേ വെള്ളി, 15/01/2021 - 20:04 Comments opened
കൈതപ്പഴം കൈതപ്പഴം വെള്ളി, 15/01/2021 - 20:04 Comments opened
പണ്ടൊരു നാളീ പട്ടണനടുവിൽ വെള്ളി, 15/01/2021 - 20:04 Comments opened
ഹിപ്പികളുടെ നഗരം വെള്ളി, 15/01/2021 - 20:04 Comments opened
ഇവിടമാണീശ്വര സന്നിധാനം വെള്ളി, 15/01/2021 - 20:04 Comments opened
ഫ്ലാഷ് വെള്ളി, 15/01/2021 - 20:04 Comments opened
നിൻ ഹൃദയമൗനം വെള്ളി, 15/01/2021 - 20:04 Comments opened
ആരാധനാ വിഗ്രഹമേ വെള്ളി, 15/01/2021 - 20:04 Comments opened
സ്വയംവരം സ്വയംവരം വെള്ളി, 15/01/2021 - 20:04 Comments opened
പ്രീതിയായോ പ്രിയമുള്ളവനെ വെള്ളി, 15/01/2021 - 20:04 Comments opened
ക്ഷേത്രപാലകാ ക്ഷമിക്കൂ വെള്ളി, 15/01/2021 - 20:04 Comments opened
കന്യാകുമാരി കടപ്പുറത്ത് വെള്ളി, 15/01/2021 - 20:04 Comments opened
രാഗതരംഗിണി നീയണയുമ്പോൾ വെള്ളി, 15/01/2021 - 20:04 Comments opened
ആതിരേ തിരുവാതിരേ വെള്ളി, 15/01/2021 - 20:04 Comments opened
മെല്ലെയൊന്നു പാടി വെള്ളി, 15/01/2021 - 20:04 Comments opened
പാതിരാവായില്ല വെള്ളി, 15/01/2021 - 20:04 Comments opened

Pages