admin

admin's picture

എന്റെ പ്രിയഗാനങ്ങൾ

  • വീണേ വീണേ വീണക്കുഞ്ഞേ

    വീണേ..  വീണേ...  

    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ... 

    ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
    ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
    തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
    അമ്മ പാടാം നാവൂറ് പാട്ട്
    തോളുമ്മേലേറ്റി തൊട്ടിലാട്ടി
    തോരെത്തോരെ ആരാരോ പാടാം
    നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ.. 
    മിണ്ടാതെ അനങ്ങാതെ
    നിന്നെയും നോക്കിയിരിക്കും 
    നിന്നെയും നോക്കിയിരിക്കും
    (വീണേ..  വീണേ...)

    കിങ്ങിണിയും പൊന്നരഞ്ഞാണും 
    നിന്നുടലില്‍ നല്ലലങ്കാരം
    പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
    തട്ടിവീഴ്ത്തും തായാട്ടുകുട്ടി
    വാശിയിലച്ഛന്‍ ചാരത്തെത്തി
    കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
    നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ
    പൂവേ നീ തളരാതെ
    നിന്നെ ഞാന്‍ വാരിപ്പുണരും
    നിന്നെഞാന്‍ വാരിപ്പുണരും
    (വീണേ..  വീണേ...)

     

  • താജ്മഹൽ നിർമ്മിച്ച

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ഹൈമവത ഭൂമിയിലെ
    അശ്രുവാഹിനീ തടത്തില്‍
    മോഹഭംഗങ്ങള്‍ കൊണ്ടവിടുന്നു തീര്‍ത്തൊരാ
    മൂകാനുരാഗ കുടീരത്തില്‍
    ഒരു കണ്ണീരിന്നുറവയായ് ഒഴുകുകയാണിന്നും
    എന്നിലെ ദുഃഖവും ഞാനും
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ചന്ദ്രമദരാത്രികളില്‍
    അംശുമാലിനീതടത്തില്‍
    ആദ്യരോമാഞ്ചങ്ങള്‍ പൊതിഞ്ഞു ഞാനാരുടെ
    ആലിംഗനങ്ങളില്‍ മയങ്ങി
    അതിന്‍ സ്വര്‍ഗ്ഗാനുഭൂതികളെ തഴുകുകയാണെന്റെ
    സ്വപ്നവും ദാഹവും ഞാനും

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

  • അനുഭൂതി പൂക്കും - F

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം
    കരളിന്റെയുള്ളിലോ കാവ്യം ?

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ
    മധുരമെൻ മൗനവും പാടി

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും

    (അനുഭൂതി..പാടി)

    ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു

    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..പാടി)

    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു
    പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..തീരും)

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

  • നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ

     

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
    കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
    വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
    ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
    പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    --------------------------------------------------------------------

  • മൂവന്തി താഴ്വരയിൽ

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..

    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

    കവിളിലെ കാണാനിലാവിൽ
    കനവിന്റെ കസ്തൂരി ചാർത്താം...
    മിഴിയിലെ ശോകാർദ്രഭാവം
    മധുരിയ്ക്കും ശ്രീരാഗമാക്കാം..
    എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
    മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
    കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
    മംഗല്യത്താലിയും ചാർത്താം...

    .

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • വീണേ നിന്നെ മീട്ടാൻ

    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

    വീണേ നിന്നെ മീട്ടാൻ (പു)

    പിന്നിൽ തുളുമ്പുന്ന കുടവും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും (പു)

    നാണം കുളിരലനെയ്യും
    നാണം കുളിരലനെയ്യും
    എന്നിലായിരം ഗാനങ്ങൾ വിടരും (സ്ത്രീ)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ (പു)

    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം
    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം (സ്ത്രീ)

    താളം അതിലൊരു മേളം
    താളം അതിലൊരു മേളം
    തമ്മിൽ വേറിടാനാവാത്ത രാഗം (പു)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

  • നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
    നിന്നെ പ്രതീക്ഷിച്ചു നിന്നു..
    ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
    എന്നും പ്രതീക്ഷിച്ചു നിന്നു..
    നീയിതു കാണാതെ പോകയോ..
    നീയിതു ചൂടാതെ പോകയോ...

    ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
    ആരും കാണാതെ.. കാറ്റും കേൾക്കാതെ..
    എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
    നീയിതു കാണാതെ പോകയോ...
    നീയിതു ചൂടാതെ പോകയോ ...


    ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
    കാറ്റും കാണാതെ.... കാടും ഉണരാതെ...
    എന്റെ ചാരത്തു വന്നൂ...
    എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
    നീയിതു കാണാതെ പോകയോ....
    നീയിതു ചൂടാതെ പോകയോ...

  • കായാമ്പൂ കണ്ണിൽ വിടരും

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)

    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ 
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ 
    (കായാമ്പൂ..)

    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...)

  • ഒറ്റക്കമ്പി നാദം മാത്രം മൂളും

    ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
    ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
    ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
    ഈ വരിശകളിൽ..........

    (ഒറ്റക്കമ്പി...)

    നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
    നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
    എന്നും ഉള്ളിലെ ദാഹമെങ്കിലും....

    (ഒറ്റക്കമ്പി...)

    നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
    നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
    എന്റെ നെഞ്ചിലെ മോഹമെങ്കിലും....

    (ഒറ്റക്കമ്പി...)

Entries

Post datesort ascending
Artists Baneesh Bhaskaran ബുധൻ, 12/07/2017 - 14:22
Artists Basheer ബുധൻ, 12/07/2017 - 14:22
Artists Barun Mukherjee ബുധൻ, 12/07/2017 - 14:22
Artists Badal Media ബുധൻ, 12/07/2017 - 14:22
Artists Babith Benny ബുധൻ, 12/07/2017 - 14:22
Artists Badar ബുധൻ, 12/07/2017 - 14:22
Artists Babloo ബുധൻ, 12/07/2017 - 14:22
Artists Babin Babu ബുധൻ, 12/07/2017 - 14:22
Artists Badarudeen C B ബുധൻ, 12/07/2017 - 14:22
Artists Farheen ബുധൻ, 12/07/2017 - 12:31
Artists Bachu Rahman ബുധൻ, 12/07/2017 - 12:31
Artists Farhan Roshan ബുധൻ, 12/07/2017 - 12:31
Artists Fardheen ബുധൻ, 12/07/2017 - 12:31
Artists Fouziya Abubacker ബുധൻ, 12/07/2017 - 12:31
Artists Fyodor Sam Brooke ബുധൻ, 12/07/2017 - 12:31
Artists Flash Film Distributors ബുധൻ, 12/07/2017 - 12:31
Artists Freddy ബുധൻ, 12/07/2017 - 12:31
Artists Fredy ബുധൻ, 12/07/2017 - 12:31
Artists Freddy ബുധൻ, 12/07/2017 - 12:31
Artists Francis P Devassy ബുധൻ, 12/07/2017 - 12:31
Artists Freemu Vargheese ബുധൻ, 12/07/2017 - 12:30
Artists Fransis J Foanseykka ബുധൻ, 12/07/2017 - 12:30
Artists Francis Kurien ബുധൻ, 12/07/2017 - 12:30
Artists Francis K T ബുധൻ, 12/07/2017 - 12:30
Artists Francis Knookadan ബുധൻ, 12/07/2017 - 12:30
Artists Francis & Fonsika ബുധൻ, 12/07/2017 - 12:30
Artists Francis ബുധൻ, 12/07/2017 - 12:30
Artists Francis ബുധൻ, 12/07/2017 - 12:30
Artists Francis ബുധൻ, 12/07/2017 - 12:30
Artists Francina ബുധൻ, 12/07/2017 - 12:30
Artists franco Davis ബുധൻ, 12/07/2017 - 12:30
Artists Franko ബുധൻ, 12/07/2017 - 12:25
Artists Four Seasons ബുധൻ, 12/07/2017 - 12:25
Artists Future Works Mumbai ബുധൻ, 12/07/2017 - 12:25
Artists Four Lion Creations ബുധൻ, 12/07/2017 - 12:25
Artists Fon Studios ബുധൻ, 12/07/2017 - 12:25
Artists Photo Art Centre ബുധൻ, 12/07/2017 - 12:25
Artists Faisal Razi ബുധൻ, 12/07/2017 - 12:25
Artists Faizal C M ബുധൻ, 12/07/2017 - 12:25
Artists Faizal Sayyed ബുധൻ, 12/07/2017 - 12:25
Artists Foxdot Media ബുധൻ, 12/07/2017 - 12:25
Artists Faisal V Khalid ബുധൻ, 12/07/2017 - 12:25
Artists Faizal Rahman Pathanapuram ബുധൻ, 12/07/2017 - 12:25
Artists Faizal Mananthavadi ബുധൻ, 12/07/2017 - 12:25
Artists Faizal Muhammed ബുധൻ, 12/07/2017 - 12:25
Artists Faisal Mavoor ബുധൻ, 12/07/2017 - 12:25
Artists Faizal Muhammed ബുധൻ, 12/07/2017 - 12:25
Artists Faisal Babu ബുധൻ, 12/07/2017 - 12:25
Artists Faizal Nattika ബുധൻ, 12/07/2017 - 12:25
Artists Faizal Ahmmad ബുധൻ, 12/07/2017 - 12:25

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
താരുണ്യം തന്നുടെ താമരപ്പൂവനത്തിൽ വെള്ളി, 15/01/2021 - 20:05 Comments opened
രാഗസാഗര തീരത്തിലെന്നുടെ വെള്ളി, 15/01/2021 - 20:05 Comments opened
അമ്മായിയപ്പനു പണമുണ്ടെങ്കിൽ വെള്ളി, 15/01/2021 - 20:05 Comments opened
നന്ദനവനിയിൽ പ്രേമനന്ദനവനിയിൽ വെള്ളി, 15/01/2021 - 20:05 Comments opened
ശിവപദം തൊഴുതു വാ വെള്ളി, 15/01/2021 - 20:05 Comments opened
നീയിന്നെന്റെ സ്വന്തമല്ലേ വെള്ളി, 15/01/2021 - 20:05 Comments opened
സ്നേഹിക്കാൻ ഒരു മനസ്സു തരാമോ വെള്ളി, 15/01/2021 - 20:05 Comments opened
മുനയുള്ള ജ്വാലയായ് വെള്ളി, 15/01/2021 - 20:05 Comments opened
വീണപൂവേ (M) വെള്ളി, 15/01/2021 - 20:05 Comments opened
പെൺകൊടി പെൺകൊടി വെള്ളി, 15/01/2021 - 20:05 Comments opened
പാലം കടക്കുവോളം വെള്ളി, 15/01/2021 - 20:05 Comments opened
ഭൂമി പെറ്റ മകളല്ലോ വെള്ളി, 15/01/2021 - 20:05 Comments opened
ചോറ്റാനിക്കര ഭഗവതി വെള്ളി, 15/01/2021 - 20:05 Comments opened
വാ വാ താമരപ്പെണ്ണേ വെള്ളി, 15/01/2021 - 20:05 Comments opened
അത്തപ്പൂ ചിത്തിരപ്പൂ‍ വെള്ളി, 15/01/2021 - 20:05 Comments opened
മാറോടണച്ചു ഞാനുറക്കിയിട്ടും വെള്ളി, 15/01/2021 - 20:05 Comments opened
കാർത്തിക രാത്രിയിലെ വെള്ളി, 15/01/2021 - 20:05 Comments opened
അറിയുന്നില്ല ഭവാൻ വെള്ളി, 15/01/2021 - 20:05 Comments opened
ധൂമരശ്മി തൻ തേരിൽ വെള്ളി, 15/01/2021 - 20:05 Comments opened
കല്ലുകൊണ്ടോ കരിങ്കല്ലുകൊണ്ടോ വെള്ളി, 15/01/2021 - 20:05 Comments opened
ആലുവാപ്പുഴയിൽ മീന്‍ പിടിക്കാന്‍ വെള്ളി, 15/01/2021 - 20:05 Comments opened
പണ്ടു മുഗൾക്കൊട്ടാരത്തിൽ വെള്ളി, 15/01/2021 - 20:05 Comments opened
ഇളനീർ വെള്ളി, 15/01/2021 - 20:05 Comments opened
നാഴികമണിയുടെ സൂചികളേ വെള്ളി, 15/01/2021 - 20:05 Comments opened
രാക്കുയിലിൻ രാജസദസ്സിൽ വെള്ളി, 15/01/2021 - 20:05 Comments opened
പോവണോ പോവണോ വെള്ളി, 15/01/2021 - 20:05 Comments opened
ഏലയിലേ പുഞ്ചവയലേലയിലെ വെള്ളി, 15/01/2021 - 20:05 Comments opened
ലളിത തമ്പി വെള്ളി, 15/01/2021 - 20:05 Comments opened
അമ്പിളി മുത്തച്ഛൻ വെള്ളി, 15/01/2021 - 20:05 Comments opened
നീ എൻ സർഗ്ഗ സൗന്ദര്യമേ വെള്ളി, 15/01/2021 - 20:05 Comments opened
പുഴവക്കിൽ പുല്ലണിമേട്ടില്‍ വെള്ളി, 15/01/2021 - 20:05 Comments opened
ദീപം കാട്ടുക നീലാകാശമേ വെള്ളി, 15/01/2021 - 20:05 Comments opened
കാട്ടുപൂക്കൾ ഞങ്ങൾ കാട്ടുപൂക്കൾ വെള്ളി, 15/01/2021 - 20:05 Comments opened
അന്തിത്തിരിയും പൊലിഞ്ഞല്ലോ വെള്ളി, 15/01/2021 - 20:05 Comments opened
പൊൻ‌വളയില്ലെങ്കിലും വെള്ളി, 15/01/2021 - 20:05 Comments opened
ഒരു കൊട്ട പൊന്നുണ്ടല്ലോ വെള്ളി, 15/01/2021 - 20:05 Comments opened
ആർ സുദർശനം വെള്ളി, 15/01/2021 - 20:05 Comments opened
സൗപർണ്ണികാമൃത വീചികൾ വെള്ളി, 15/01/2021 - 20:05 Comments opened
ഹേ ഘനശ്യാമ മോഹന കൃഷ്ണാ വെള്ളി, 15/01/2021 - 20:05 Comments opened
മാരിക്കൂടിന്നുള്ളിൽ വെള്ളി, 15/01/2021 - 20:05 Comments opened
ഓർമ്മകൾതൻ താമരമലരുകൾ വെള്ളി, 15/01/2021 - 20:05 Comments opened
മകരസംക്രമ സന്ധ്യയിൽ വെള്ളി, 15/01/2021 - 20:05 Comments opened
കാലമൊരജ്ഞാത കാമുകൻ വെള്ളി, 15/01/2021 - 20:05 Comments opened
രൂപവതീ നിൻ വെള്ളി, 15/01/2021 - 20:05 Comments opened
ഉഷസ്സേ ഉഷസ്സേ വെള്ളി, 15/01/2021 - 20:05 Comments opened
മുന്തിരിക്കുടിലിൽ മുത്ത് വെള്ളി, 15/01/2021 - 20:05 Comments opened
പൂർണ്ണേന്ദു രാത്രിപോൽ വെള്ളി, 15/01/2021 - 20:05 Comments opened
പുലരികളും പൂമണവും വെള്ളി, 15/01/2021 - 20:05 Comments opened
ശ്രീകോവിൽ ചുമരുകളിടിഞ്ഞു വെള്ളി, 15/01/2021 - 20:05 Comments opened
കുപ്പിവള വെള്ളി, 15/01/2021 - 20:05 Comments opened

Pages