rakeshkonni

rakeshkonni's picture

എന്റെ പ്രിയഗാനങ്ങൾ

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • ഈ സോളമനും ശോശന്നയും

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണ്കൊണ്ടേ  ഉള്ളുകൊണ്ടേ 
    മിണ്ടാതെ മിണ്ടി പണ്ടേ (2)
    അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
    രുറ്റുരു രൂ..രുറ്റുരു രൂ.
    രുറ്റുരു രൂ..രുറ്റുരു രൂ.

    പാതിരാ നേരം പള്ളിയിൽ  പോകും
    വെള്ളിനിലാവെനിക്കിഷ്ടമായി 
    ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
    മിന്നും മഴയിലങ്ങാണ്ട് പോയി
    മഴവില്ലുകൊണ്ട് മനപേരെഴുതി
    കായൽ കടത്തിൻ വിളക്ക്പോലെ
    കാറ്റിൽ കെടാതെ തുളുമ്പി ..
    ആ...

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    രുറ്റുരു രൂ..രുറ്റുരു രൂ...
    രുറ്റുരു രൂ..രുറ്റുരു രൂ...

    കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി 
    മിന്നാമിനുങ്ങിൻ പാടം പകരം 
    നൽകി വിളവെല്ലാം ..
    ഇരുപേരും വീതിച്ചു ..
    അമ്പത് നോമ്പ് കഴിഞ്ഞവാറേ
    മനസ്സൊന്ന് താനേ തുറന്നു വന്നു (2)

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..

  • ജലശയ്യയിൽ തളിരമ്പിളി

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
    തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
    മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
    പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ
    ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും 

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

     

  • മോഹം കൊണ്ടു ഞാൻ

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

    (മോഹം...)

    കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

    (മോഹം...)

    മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

    (മോഹം...)

  • കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ
    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ 
    പിറകിൽ നിൽക്കുന്നതായ്
    കുതറുവാനൊട്ടും ഇട തരാതെന്റെ 
    മിഴികൾ പൊത്തുന്നതായ്
    കനവിലാശിച്ചു ഞാൻ

    ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
    പൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
    കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ

    ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
    ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
    കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ

    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    കരുതി ഞാനെത്ര നാൾ

     

     

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ആമേൻ വ്യാഴം, 21/03/2013 - 08:25
സെൻസർ ബോർഡ് ചിറകരിഞ്ഞ ശലഭം - പാപ്പിലിയോ ബുദ്ധ രണ്ടാം കാഴ്ച Mon, 18/03/2013 - 12:14
സെൻസർ ബോർഡ് ചിറകരിഞ്ഞ ശലഭം - പാപ്പിലിയോ ബുദ്ധ രണ്ടാം കാഴ്ച Mon, 18/03/2013 - 12:13
ഗുഡ് ഐഡിയ വെള്ളി, 15/03/2013 - 12:18
പകരം വ്യാഴം, 14/03/2013 - 19:39
പാതിരാമണൽ വ്യാഴം, 14/03/2013 - 12:16
പാപ്പിലിയോ ബുദ്ധ വ്യാഴം, 14/03/2013 - 12:16
പാപ്പിലിയോ ബുദ്ധ വ്യാഴം, 14/03/2013 - 12:08 വിവരങ്ങളും പ്രൊഫൈലുകളും ചേർത്തു
തിങ്ക് ഇൻ വൈൽഡ് സ്റ്റുഡിയോസ് വ്യാഴം, 14/03/2013 - 12:03
കവടിയാർ ദാസിന്റെ വിഗതകുമാരൻ - നിശ്ശബ്ദകുമാരന്റെ തേജോവധം Mon, 04/03/2013 - 19:33
വിഗതകുമാരൻ (2003) Mon, 04/03/2013 - 19:31 സിനിമ ചേർത്തു
ശബരി ഫിലിംസ് Mon, 04/03/2013 - 18:58
അഭ്ര ഫിലിംസ് ചൊവ്വ, 26/02/2013 - 10:39
വാൽക്കണ്ണാടി ചൊവ്വ, 26/02/2013 - 10:35
Biji bal Sat, 23/02/2013 - 12:38
റഫീക്ക് അഹമ്മദ് Sat, 23/02/2013 - 12:29
എം ജെ രാധാകൃഷ്ണൻ Sat, 23/02/2013 - 12:27
M.J. Radhakrishnan Sat, 23/02/2013 - 12:27
ബിജിത് ബാല Sat, 23/02/2013 - 12:15
ഫറൂക്ക് അബ്ദുൾ റഹിമാൻ Sat, 23/02/2013 - 12:07
സെല്ലുലോയ്‌ഡ് വെള്ളി, 22/02/2013 - 13:35 അവാർഡ് വിവരങ്ങൾ ചേർത്തു
10.30 എ എം ലോക്കൽ കാൾ വെള്ളി, 22/02/2013 - 08:40
ഡേവിഡ് & ഗോലിയാത്ത് വെള്ളി, 22/02/2013 - 08:38 സിനിമയുടെ അടിസ്ഥാന വിവരങ്ങൾ ചേർത്തു
ഷട്ടർ വെള്ളി, 22/02/2013 - 08:24
ഷട്ടർ വ്യാഴം, 21/02/2013 - 15:01 പ്രാഥമിക വിവരങ്ങൾ ചേർത്തു
ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനി വ്യാഴം, 21/02/2013 - 14:56
സെല്ലുലോയ്‌ഡ് Mon, 18/02/2013 - 08:22
ഹൗസ്‌ഫുൾ Sun, 17/02/2013 - 12:14
സെല്ലുലോയ്‌ഡ് Sun, 17/02/2013 - 11:50 വിട്ടുപോയ വിവരങ്ങൾ ചേർത്തു
രജപുത്ര ഔട്ട്ഡോർ യൂണിറ്റ് Sun, 17/02/2013 - 11:42
രഘുരാമൻ Sun, 17/02/2013 - 11:40
ബ്ലാക്ക് ബട്ടർഫ്ലൈ Sun, 17/02/2013 - 11:39 Added Posters and release date.
രഘു രാമൻ Sun, 17/02/2013 - 11:38
ഉബൈദ് Sun, 17/02/2013 - 11:08
ബ്രെയ്‌ക്കിംങ് ന്യൂസ് ലൈവ് Sat, 16/02/2013 - 10:32
ഡ്രാക്കുള 2012 ചൊവ്വ, 12/02/2013 - 19:24
നത്തോലി ഒരു ചെറിയ മീനല്ല വെള്ളി, 08/02/2013 - 15:47
ഹായ് രാംചരൺ (തെലുങ്ക് - ഡബ്) വെള്ളി, 18/01/2013 - 13:04 ടൈറ്റിലും പോസ്റ്ററും ചേർത്തു
കൗബോയ് വെള്ളി, 18/01/2013 - 12:56
അന്നും ഇന്നും എന്നും വെള്ളി, 18/01/2013 - 12:55 ടൈറ്റിലും റിലീസ് തീയതിയും ചേർത്തു
ഒരു യാത്രയിൽ വെള്ളി, 18/01/2013 - 12:51
ഒരു യാത്രയിൽ വെള്ളി, 18/01/2013 - 12:50 ടൈറ്റിലും ട്രെയിലറും ചേർത്തു
ജോബി മുണ്ടമറ്റം വെള്ളി, 18/01/2013 - 12:32
സിബി തോട്ടുപുറം വെള്ളി, 18/01/2013 - 12:31
എസ് ജെ എം എന്റർടൈന്മെന്റ്സ് വെള്ളി, 18/01/2013 - 12:29
അഭയം വ്യാഴം, 17/01/2013 - 12:30 added poster
ചെണ്ട വ്യാഴം, 17/01/2013 - 12:29
ധർമ്മയുദ്ധം വ്യാഴം, 17/01/2013 - 12:29
തീർത്ഥയാത്ര വ്യാഴം, 17/01/2013 - 12:29
ആഭിജാത്യം വ്യാഴം, 17/01/2013 - 12:28

Pages