തേജസ്വി മടിവാട

Thejaswi Madivada

തേജ്വസി മടിവാട ഹൈദരാബാദിൽ ജനിച്ചു. ഹൈദരാബാദിലെ St Francis College for Women ൽ നിന്നും മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണ്ണലിസം കഴിഞ്ഞു. അതിനുശേഷം ഫ്രീലാൻസ് ഡാൻസ് ഇൻസ്റ്റ്രക്ടർ ആയി വർക്ക് ചെയ്തു. 2011 ൽ മിസ് ഡാബുർ ഗുലാബരി എന്ന സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് തേജ്വസിനി രണ്ടാം സ്ഥാനം നേടി, അത് അവർക്ക് സിനിമയിലേയ്ക്കുള്ള അവസരം തുറന്നുകൊടുത്തു.

2013 ൽ Seethamma Vaakitlo Sirimalle Chettu എന്ന തെലുങ്കു സിനിമയിൽ സപ്പോർട്ടിംഗ് റോൾ ചെയ്തുകൊണ്ടാണ് തേജ്വസിനി സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് രണ്ട് മൂന്ന് ചിത്രങ്ങളിൽ കൂടി ചില വേഷങ്ങളിൽ അഭിനയിച്ചതിന് ശേഷം തേജ്വസിനി 2014 ൽ രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത Ice Cream എന്ന ചിത്രത്തിൽ നായികയായി. തുടർന്ന് നിരവധി തെലുങ്കു സിനിമകളിൽ അവർ നായികയായി. Natpadhigaram 79 എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. തേജ്വസിനി മടിവാട അഭിനയിച്ച എന്ന തെലുങ്കു സിനിമ കില്ലർ എന്ന പേരിൽ മലയാളത്തിൽ ഡബ്ബ് ചെയ്തിറങ്ങിയിട്ടുണ്ട്.