ടി ആർ ശേഖർ

T R Sekhar

മലയാളചലച്ചിത്ര ചിത്രസംയോജകൻ എന്ന നിലയിൽ പ്രശസ്തനായ ടി ആർ ശേഖർ 1937 ൽ തൃശ്ശിനാപ്പള്ളിയിലാണ് ജനിച്ചത്.

1969 ൽ നദി എന്ന ചിത്രത്തിൽ ജി. വെങ്കിട്ടരാമന്റെ അസോസിയേറ്റ് എഡിറ്റർ ആയി രംഗത്തെത്തിയ ഇദ്ദേഹം 1971 ൽ ലോറാ നീ എവിടെ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര എഡിറ്ററായ ഇദ്ദേഹം 2011 ൽ മൈ ഡിയർ കുട്ടിച്ചാത്തൻ വരെ ചലച്ചിത്ര എഡിറ്റിംഗ് മേഘലയിൽ സജീവമായിരുന്നു.

ആദ്യ 70 എം എം ചിത്രമായ പടയോട്ടം, ആദ്യ 3ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ, ഫാസിൽ, സിദ്ദീഖ് ലാൽ തുടങ്ങിയവരുടെ മിക്ക ചിത്രങ്ങളിലും എഡിറ്റിങ് നിർവ്വഹിച്ച ഇദ്ദേഹം 60 ഓളം ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ചിട്ടുണ്ട്.

ഇദ്ദേഹം 2018 മാർച്ച് 21 ആം തിയതി തന്റെ 81 ആം വയസ്സിൽ അന്തരിച്ചു.