സുകന്യ തുളസീധരൻ

Sukanya Thulaseedharan

ഏപ്രിൽ 28ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ ജനനം. 

കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദത്തിന് ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ വച്ച് സംവിധായിക വിധു വിൻസെന്റിനെ പരിചയപ്പെടുകയും തുടർന്ന് അവരുടെ രണ്ടാമത്തെ ചിത്രമായ 
സ്റ്റാൻഡ് അപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്യുകയും ചെയ്തു. 

2021ൽ ഫേസ് എന്ന ഷോർട്ട് ഫിലിമും സംവിധാനം ചെയ്തു.