ശിവകാമി കൈമൾ

Shivkami Cayimal
Date of Birth: 
ചൊവ്വ, 29 March, 1994

അജയകുമാറിന്റെയും വിജയകുമാരിയുടെയും മകളായി കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ കാണക്കാരിയിൽ ജനിച്ചു. ഏറ്റുമാനൂർ വിവേകാനന്ദ പബ്ലിക് സ്കുൾ, നാട്ടശ്ശേരി, മാലദിവീപിലെ Hamad Bin Khalifa Al Thani School എന്നിവിടങ്ങളിലായിരുന്നു ശിവകാമിയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം കാണക്കാരി സി എസ് ഐ കോളേജ് ഓഫ് ലീഗൽ സ്റ്റ്ഡീസിൽ നിന്നും BA LLB Hons വിജയിച്ചു.

പ്രൊഫഷണലിൽ അഡ്വക്കെറ്റായ ശിവകാമി ടെലിവിഷൻ അവതാരകയായിക്കൊണ്ടാണ് കലാരംഗത്ത് തുടക്കമിടുന്നത്. സ്റ്റാർവിഷൻ ചാനലിലെ സിനിമ ടുഡെ പ്രോഗ്രാമിന്റെ അവതാരികയായിരുന്നു. അതിനെ തുടർന്നാണ് സിനിമാഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. 2018 -ൽ റിലീസ് ചെയ്ത അങ്ങ് ദൂരെ ഒരു ദേശത്ത് ആയിരുന്നു ശിവകാമി അഭിനയിച്ച ആദ്യ ചിത്രം. തുടർന്ന് സ്നേഹസാന്ദ്രം, മോസ്കോ കവല, എന്നീ സിനിമകളിലും അഭിനയിച്ചു. Senkural എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള ശിവകാമി ലോകത്തിലെ ആദ്യത്തെ ഓൺലൈൻ സൗന്ദര്യ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായിരുന്നു.

ശിവകാമി കൈമൾ - Facebook