സിറിൾ പി എസ്

Siril P S
സിറിൾ പി എസ്
Date of Birth: 
ചൊവ്വ, 23 June, 1987
Siril Sebastian

എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ സെബാസ്റ്റ്യൻ്റെയും സിസിലി സെബാസ്റ്റ്യൻ്റെയും മകനായി ജനിച്ചു. കൂട്ടുകാട് സന്താക്രൂസ് എൽ പി സ്കൂൾ, തിരുത്തിപ്പുറം സെൻ്റ് പീറ്റേർസ് സ്കൂൾ നോർത്ത് പരവൂർ സെൻ്റ് അലോഷ്യസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസവും നോർത്ത് പരവൂർ ലക്ഷ്മി കോളേജിൽ നിന്നും ബി കോം വിദ്യാഭ്യാസവും പൂർത്തിയാക്കി. 

മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ഹെലൻ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് വന്നത്. ഓഡിഷനിലൂടെയാണു ആദ്യ ചിത്രത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയത്.

ഭാര്യ ദിവ്യ മകൻ ഗന്ധർവ്വ് എന്നിവരോടൊപ്പം നോർത്ത് പരവൂരിൽ ആണു താമസം.

ഇമെയിൽ: sirilps0@gmail.com