ഷാരോൺ ജോസഫ്

Sharon Joseph
എഴുതിയ ഗാനങ്ങൾ: 2
ആലപിച്ച ഗാനങ്ങൾ: 6

1989 ജൂലൈ 17ന് ഷാജി ജോണ്‍, ലിസ്സ ജോണ്‍ ദമ്പതികളുടെ മകളായി പൂനെയില്‍ ജനനം. പൂനെ സെന്‍റ് ‌ ഫെലിക്സ് ഹൈ സ്കൂളിലും വിദ്യാഭവന്‍ ജൂനിയര്‍ കോളേജ് ഫോര്‍ സയന്‍സിലുമായി സ്കൂളിംഗ്. തുടര്‍ന്ന് പൂനെ St. Mira's College for Girls ല്‍ നിന്നും ബിസിനസ് അഡ്മിനിസ്ട്രെഷനില്‍ ബിരുദവും (BBA) പൂനെ യൂണിവേര്സിറ്റിയില്‍ നിന്നും ബിസിനസ് അഡ്മിനിസ്ട്രെഷനില്‍ ബിരുദാനന്തര ബിരുദവും (MBA) നേടി. 

ശ്രീമതി മീനാക്ഷി സുബ്രമഹ്ണ്യം എന്ന അധ്യാപികയുടെ കീഴില്‍ ആണ് കര്‍ണാടക സംഗീതം അഭ്യസിച്ചു തുടങ്ങിയത്. ശ്രീ ഷെറി ജോണ്‍ എന്ന അധ്യാപകന്‍റെ കീഴില്‍ വെസ്റ്റേണ്‍ കീബോര്‍ഡും പഠിച്ചിട്ടുണ്ട് ഷാരോണ്‍. 11ആമത്തെ വയസ്സില്‍ ഒരു ക്രിസ്തീയ ഭക്തിഗാനത്തിന് വേണ്ടിയാണ് ഷാറോണിന്‍റെ ശബ്ദം ആദ്യമായി റെക്കോര്‍ഡ്‌ ചെയ്യപ്പെടുന്നത്. 

2014ല്‍ പുറത്തിറങ്ങിയ ഹാങ്ങ് ഓവർ അവസാനിക്കുന്നേ ഇല്ല എന്ന ചിത്രത്തില്‍ മെജോ ജോസഫിന്‍റെ സംഗീതത്തില്‍ പിറന്ന 'വെള്ളിത്തിങ്കള്‍..' എന്നാരംഭിയ്ക്കുന്ന ഗാനം നജീം അര്‍ഷാദിന്‍റെ കൂടെ പാടിയാണ് ഷാറോണ്‍ സിനിമയില്‍ പിന്നണിഗായികയായി അരങ്ങേറുന്നത്. തുടര്‍ന്ന് 2016ല്‍ ഒപ്പം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ പലനാളായ്‌ എന്ന ഗാനത്തില്‍ വരുന്ന ഹിന്ദി വരികള്‍ എഴുതിക്കൊണ്ട് ഗാനരചയിതാവിന്‍റെ കുപ്പായം കൂടി ഷാറോണ്‍ അണിഞ്ഞു. ഈ ഗാനത്തിലെ ഏതാനും ഭാഗം പാടുകയും ചെയ്തു ഷാറോണ്‍. ചിന്ന ദാദ എന്ന ചിത്രത്തില്‍ ശ്രീ. കെ ജെ യേശുദാസിന് ഒപ്പം പാടാന്‍ കഴിഞ്ഞതാണ് ഷാറോണ്‍ന്‍റെ സംഗീതജീവിതത്തിലെ വലിയൊരു നേട്ടം. വിജയ്‌ സൂപ്പറും പൗര്‍ണമിയും എന്ന ഹിറ്റ്‌ ചിത്രത്തില്‍ കാര്‍ത്തികിന്‍റെ കൂടെ പാടിയ എന്താണീ മൗനം എന്ന ഗാനം മഴവില്‍ മ്യൂസിക്ക് അവാര്‍ഡില്‍ മികച്ച യുഗ്മഗാന വിഭാഗത്തിലും ടൈംസ്‌ മ്യൂസിക്ക് അവാര്‍ഡില്‍ മികച്ച പ്രണയഗാനവിഭാഗത്തിലും പുരസ്ക്കാരങ്ങള്‍ക്കായി പരിഗണിച്ചിരുന്നു. 

തേവര Sacred Heart കോളേജിലെ Dean of Academics - Commerce and Management ഡോ. ജോസഫ്‌ ജോര്‍ജ് ആണ് ഭര്‍ത്താവ്. 3 വയസ്സുകാരിയായ മകള്‍ റെബേക്ക ജോസഫ്‌ കൂടി അടങ്ങുന്നതാണ് കുടുംബം. നടി ടെസ്സ ഭര്‍തൃ സഹോദരിയാണ്. കുടുംബത്തോടൊപ്പം എറണാകുളത്ത് താമസിക്കുന്നു.

Email Address: teamsharonjoseph@gmail.com
Facebook: www.facebook.com/SharonJosephOfficial