ഷാനവാസ് കണ്ണഞ്ചേരി

Shanavas Kannanchery
Date of Birth: 
Saturday, 31 May, 1969
അസ്സി.കലാസംവിധാനം
ഷാനവാസ്

1969 മെയ് 31ന് ഡോക്ടർ എസ് എം മുഹമ്മദ് കോയയുടെയും ജമീലയുടെയും മകനായി കോഴിക്കോട് ജനിച്ചു.എം. എം. ഹൈസ്കൂൾ, മലബാർ ക്രിസ്ത്യൻ കോളേജ്, യൂണിവേഴ്സൽ ആർട്സ് (ഫൈൻ ആർട്ട്‌ ) എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1990 ലാണ് ഷാനവാസ് സിനിമയിലേക്കെത്തുന്നത്. ആർട്ട്‌ ഡയറക്ടർ ഐ. വി. സതീഷ് ബാബുവിന് ഷാനവാസിനെ കോഴിക്കോട് രചന ആർട്സ് രാംദാസ് പരിചയപ്പെടുത്തിയതാണ്  സിനിമയിലേയ്ക്കുള്ള അവസരം ഒരുക്കിയത്. എന്നും നന്മകൾ എന്ന ചിത്രത്തിൽ കലാ സംവിധായകൻ സി കെ സുരേഷിന്റെ സഹായിയായിട്ടായിരുന്നു തുടക്കം.

ആധാരം സിനിമയിൽ തെങ്ങിൽ കയറി സുധീഷിന് ഡ്യൂപ്പായി അഭിനയിച്ചിട്ടുണ്ട്.നാരായംആയിരപ്പറആയിരം നാവുള്ള അനന്തൻ എന്നിവയുൾപ്പെടെ കലാസംവിധായകനായി വർക്ക് ചെയ്ത ഒട്ടുമിക്ക സിനിമകളിലും ഷാനവാസ് ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മരുഭൂമിയിലെ മഴത്തുള്ളികൾഹലോ ദുബായ്ക്കാരൻ എന്നീ ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചു. സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള പദ്ധതിയിൽ ആണ് ഷാനവാസിപ്പോൾ. അദ്ദേഹം ഒരു ഷോർട്ട് ഫിലിമിൽ ശബ്ദം കൊടുത്തിരുന്നു.

ഷാനവാസിന്റെ ഭാര്യ :റസീന ഷാനവാസ്‌
മക്കൾ ലബീബ് ഷാനവാസ്‌, ലിയ ഷാനവാസ്‌, ലിസ ഷാനവാസ്‌

ഷാനവാസ്‌ കണ്ണഞ്ചേരി, 23/1877 നിഷിനി
കണ്ണഞ്ചേരി
കോഴിക്കോട്

ഷാനവാസിന്റെ ഇമെയിൽ  ഇവിടെ  | ഫേസ്ബുക്ക് പ്രൊഫൈലിവിടെ  | ഇൻസ്റ്റഗ്രാം പേജിവിടെ