ജെ ശശികുമാർ

Sasikumar(Director)-Malayalam Films
ശശികുമാർ
ശശികുമാർ ജെ
സംവിധാനം: 126
കഥ: 21
സംഭാഷണം: 2
തിരക്കഥ: 12

എൻ. വി.  ജോൺ എന്ന ശശികുമാർ എൻ. ഐ. വർക്കിയുടേയും മറിയത്തിന്റേയും മകനായി 1927 ഒക്ടോബർ 14ന് ആലപ്പുഴയിൽ ജനിച്ചു. പഠനകാലത്ത് നാടകങ്ങളിൽ അഭിനയിച്ചിരുന്നു. 'വിശപ്പിന്റെ വിളി' എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് 1952 ൽ സിനിമാരംഗത്തെത്തി.  പിന്നീട് അക്കാലത്തെ പല ചിത്രങ്ങളിലും അഭിനയിച്ചു.

ഉദയായുടെ ‘സീത’ എന്ന ചിത്രത്തിനു തിരക്കഥയും സംഭാഷണവും എഴുതിക്കൊണ്ട് മറ്റു മേഖലകളിലും ചേക്കേറി. കുഞ്ചാക്കോയുടെയും മെരിലാൻഡിൽ സുബ്രഹ്മണ്യത്തിന്റെയും എ. തോമസിന്റെയും അസിസ്റ്റന്റ് ഡയറക്റ്ററായി പരിചയം നേടി. ആദ്യം സംവിധാനം ചെയ്ത 'കുടുംബിനി' എന്ന ചിത്രം വൻ ഹിറ്റായതോടെ സംവിധാനത്തിൽ ഉറച്ചുനിന്നു. ചെയ്ത ചിത്രങ്ങളൊക്കെ വൻ പ്രചാരം നേടിയവയായി. ചില വർഷങ്ങളിൽ 12 ചിത്രങ്ങൾ വരെ സംവിധാനം ചെയ്തിട്ടുണ്ട്. ഒരേ ചിത്രം രണ്ടു കാലഘട്ടങ്ങളിൽ നിർമ്മിച്ച് പുറത്തിറക്കുക എന്ന അപൂർവ്വകാര്യവും ശശികുമാർ സാധിച്ചെടിത്തിട്ടുണ്ട്. 1990 കളിലും അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.

കൗതുകങ്ങൾ

  • മൊത്തം 141 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
  • ഒരു കൊല്ലം 13 സിനിമകൾ (1980ൽ)​ സംവിധാനം ചെയ്ത് പുറത്തിറക്കി റെക്കോഡിട്ടു.
  • 84 സിനിമകളിൽ പ്രേംനസീറായിരുന്നു നായകൻ. 47 സിനിമകളിൽ നായക ഷീല.
  • ഒരു ദിവസം മൂന്ന് സിനിമകൾ സംവിധാനം ചെയ്ത അപൂർവതയുമുണ്ട് അദ്ദേഹത്തിന്.
  • അബ്ദുൾ ഖാദറിന് പ്രേം നസീർ എന്ന പേരു നൽകിയ തിക്കുറിശി തന്നെയാണ് ജോണിനെ ശശികുമാറാക്കിയതും.